കൊതുകുകടിയേല്‍ക്കാതെ ഉറങ്ങാനുള്ള കണ്ടക്ടറുടെ പെടാപ്പാട്; കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ദുരിത ജീവിതം പറയുന്ന കുറിപ്പ് വൈറലാകുന്നു

മോശമായി പെരുമാറുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. എന്നാല്‍ അവരുടെ ദുരിതജീവിതത്തെക്കുറിച്ച് ആരെങ്കിലും അറിയുന്നുണ്ടോ? എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഒരു കണ്ടക്ടര്‍ ഉറങ്ങുന്ന ചിത്രം പങ്കുവെച്ച് ഇതേക്കുറിച്ച മനേഷ് മണിയന്‍ എന്നയാളെഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുകയാണ്.

കുറിപ്പ് വായിക്കാം:

ഡെഡ് ബോഡി അല്ല. ജീവനുള്ള മനുഷ്യന്‍ എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഒരു കണ്ടക്ടര്‍. കൊതുക് കടി സഹിക്കാതായപ്പോള്‍ കാലില്‍ പ്ലാസ്റ്റിക്ക് കവറും. കടലാസ് കവറും പൊതിഞ്ഞ്. വെളിച്ചം കണ്ണില്‍ അടിക്കാതെ ഉറങ്ങുവാനുള്ള ശ്രമം. സമയം രാത്രി 11.30 കഴിഞ്ഞിട്ടുണ്ട്. വെളുപ്പിന് നാലിന് എഴുന്നേറ്റു ജോലിക്ക് പോകണം.

അവന്റെ ബസ്സില്‍ 700 ഓളം യാത്രക്കാര്‍ കയറും. എല്ലാവരോടും മാന്യമായി പെരുമാറാന്‍ ഇത്രയും ഫ്രസ്റ്റേഷന്‍, ഇത്രയും മോശമായ സാഹചര്യത്തില്‍ നിന്നും വരുന്ന ഒരാള്‍ക്ക് എങ്ങനെ സാധിക്കും?? സാധിക്കും, സാധ്യമാക്കും. എത്ര മോശം ജോലി സാഹചര്യമൊരുക്കിയാലും. യാത്രക്കാരോടും മറ്റ് ജീവനക്കാരോടും. എങ്ങനെ നല്ല മാനസികാവസ്ഥയില്‍ പെരുമാറണം എന്ന ഒരു മാനസിക പരിശീലന ക്ലാസ് KSTCO നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. സൈക്കോളജില്‍ ഫസ്റ്റ് റാങ്ക് ജേതാവ് ക്ലാസ് നയിക്കുന്നു. ഓര്‍ക്കുക സന്തോഷം നമ്മുടെ സൃഷ്ടിയാണ്..!

Latest Stories

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി

T20 ലോകകപ്പ്: ഒരു നിർവാഹവും ഇല്ലാത്തത് കൊണ്ട് മാത്രമാണവൻ ലോകകപ്പ് ടീമിൽ വരുന്നത്, യാതൊരു ഗുണവും ഇല്ലാത്ത താരമാണവൻ; ടോം മൂഡി പറയുന്നത് ഇങ്ങനെ

പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം

ടി20 ലോകകപ്പ് 2024: പന്തിനെ മറികടന്ന് സഞ്ജു അമേരിക്കയിലേക്ക്