Tuesday, 11 August 2026
‘Honest storytelling is a powerful means of change
09:35:45 AM IST
Football

‘മെസ്സിയും ഫിഫയും എല്ലാം ഒരു ബെൽറ്റ്’; അർജന്റീനയ്ക്ക് അനുകൂലമാകും വിധമാണ് കാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്’; തുറന്നടിച്ച് ഈജിപ്ത് പരിശീലകൻ

SHARE

ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിലെ നാടകീയമായ തോൽവിക്ക് പിന്നാലെ രാജ്യാന്തര ഫുട്ബോൾഫെഡറേഷനും (ഫിഫ) അർജന്റീനയ്ക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി ഈജിപ്ത് ,മുഖ്യപരിശീലകൻ ഹൊസാം ഹസ്സൻ. ഫിഫയുടെ നിലപാടുകളിൽ പ്രതിഷേധിച്ച് ഈ ലോകകപ്പിലെബാക്കി മത്സരങ്ങളൊന്നും താൻ കാണില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ലോകകപ്പ് റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഈജിപ്തിനെ തകർത്ത് നിലവിലെചാമ്പ്യന്മാരായ അർജന്റീന ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്.

മത്സരത്തിൽ ഒരു ഘട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്ന ഈജിപ്തിനെഅവസാന നിമിഷങ്ങളിലെ തകർപ്പൻ തിരിച്ചുവരവിലൂടെയാണ് അർജന്റീന വീഴ്ത്തിയത്. എന്നാൽ കളിക്കളത്തിലെ റഫറിയിങ് പൂർണ്ണമായും അർജന്റീനയ്ക്ക് അനുകൂലമായിരുന്നുവെന്നും ലയണൽ മെസ്സിയെയും നിലവിലെ ചാമ്പ്യന്മാരെയും ലോകകപ്പിൽ നിലനിർത്താൻ ഫിഫയ്ക്ക്താല്പര്യമുണ്ടായിരുന്നു എന്നുമാണ് ഹൊസാം ഹസ്സൻ ആരോപിക്കുന്നത്. മത്സര ശേഷം നടത്തിയവാർത്താസമ്മേളനത്തിലാണ് ഫിഫയുടെ ‘ഫെയർ പ്ലേ’ വാദങ്ങളെ തള്ളിപ്പറഞ്ഞ് ഈജിപ്ഷ്യൻ കോച്ച്രംഗത്തെത്തിയത്.

“നിലവിലെ ലോകചാമ്പ്യന്മാരേക്കാൾ എല്ലാ അർത്ഥത്തിലും മികച്ച പ്രകടനമാണ് ഞങ്ങൾപുറത്തെടുത്തത്. എന്നാൽ മൈതാനത്തിനകത്തെയും പുറത്തെയും ചില അദൃശ്യ ശക്തികൾമത്സരഫലത്തെ സ്വാധീനിച്ചു. ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരെ നിലനിർത്താൻ അവർ ആഗ്രഹിച്ചിട്ടുണ്ടാകാം. ലയണൽ മെസ്സി ടൂർണമെന്റിൽ തുടരണമെന്ന് അവർക്ക്നിർബന്ധമുണ്ടായിരുന്നു. എല്ലാ തലങ്ങളിൽ നിന്നും അർജന്റീനയ്ക്ക് പിന്തുണ ലഭിച്ചു,” ഹസ്സൻതുറന്നടിച്ചു.

s
സ്പോര്‍ട്സ് ഡെസ്ക്
View all posts →