Sunday, 9 August 2026
‘Honest storytelling is a powerful means of change
04:29:14 PM IST
National

രക്തത്തിൽ കുളിച്ച് ഭർത്താവ്, കുത്തേറ്റ നിലയിൽ മകനും; സമീപത്ത് മൊബൈൽ ഫോണിൽ സ്ക്രോൾ ചെയ്ത് ഡോക്ടറായ ഭാര്യ; കർണാടകയിലേത് ഞെട്ടിക്കുന്ന കൊലപാതകം!

ന്യൂസ് ഡെസ്ക് 17 July 2026, 12:15 pm
SHARE

കർണാടകയിലെ ധാർവാഡിൽ ഡോക്ടർ ദമ്പതികളുടെ വീട്ടിൽ നടന്നത് നടുക്കുന്ന കൊലപാതകം. അനസ്തീഷ്യ വിദഗ്ധനായ ഡോ. കിരൺ ഹൊന്നന്നാവറിനെ (45) കുത്തേറ്റ് മരിച്ച നിലയിലും എട്ടുവയസ്സുകാരനായ മകനെ ഗുരുതരമായി പരിക്കേറ്റ നിലയിലുമാണ് ഫ്ലാറ്റിൽ നിന്ന് പോലീസ് കണ്ടെത്തിയത്. എന്നാൽ ഈ സമയത്ത് കുത്തേറ്റ കിടക്കുന്ന മകന്റെ അരികിൽ കിടന്ന് മൊബൈൽ ഫോൺ സ്ക്രോൾ ചെയ്യുകയായിരുന്ന അമ്മയെയാണ് പോലീസ് കണ്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയും നേത്രരോഗ വിദഗ്ധയുമായ ഡോ. പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് സംസാരിക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്.

ദമ്പതികളുമായി ബന്ധപ്പെടാൻ കഴിയാതെ വന്നതിനെ തുടർന്ന് ബന്ധുക്കൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഫ്ലാറ്റിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ ഡോ. കിരണിനെ കണ്ടെത്തുകയായിരുന്നു. സമീപത്തായിരുന്നു ഗുരുതരമായി പരിക്കേറ്റ നിലയിൽ മകനും ഉണ്ടായിരുന്നത്. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രാഥമിക അന്വേഷണത്തിൽ സംഭവം നടന്ന സമയത്ത് ഭർത്താവും ഭാര്യയും മകനും മാത്രമാണ് ഫ്ലാറ്റിലുണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു. പുറത്തു നിന്നുള്ള അതിക്രമത്തിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →