അതിവേഗ റെയിൽ പദ്ധതിക്കുള്ള റിപ്പോർട്ട് ലഭിച്ചു, നിലവിലെ രൂപത്തിൽ നടപ്പാക്കരുതെന്ന് വിദഗ്ധ സമിതി; റിപ്പോർട്ട് വീണ്ടും പഠിക്കുമെന്ന് മുഖ്യമന്ത്രി
ന്യൂസ് ഡെസ്ക്
15 July 2026, 11:30 am
മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. വകുപ്പുതല ഏകോപനത്തിന് പുതിയ സംവിധാനം തയ്യാറാക്കും. ഡാറ്റ ഡ്രിവൺ ഫയൽ നീക്കത്തിലേക്ക് സർക്കാർ കടക്കും. പദ്ധതി നടത്തിപ്പിന് മാപ്പിംഗ് സംവിധാനം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ പദ്ധതികൾക്ക് പ്രോട്ടോക്കോൾ വരും. പദ്ധതി നടത്തിപ്പിലെ കാലതാമസത്തിനും അധിക ചെലവിനും നിയന്ത്രണമുണ്ടാകും. അതിവേഗ റെയിൽപദ്ധതിക്കുള്ള വിദഗ്ധ സമിതി റിപ്പോർട്ട് ലഭിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇ ശ്രീധരന്‍റെ റിപ്പോര്‍ട്ട് അപൂര്‍ണമെന്നാണ് വിദഗ്ധസമിതി വിലയിരുത്തൽ. ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് സമിതി അറിയിച്ചിട്ടുണ്ട്. കെ റെയിലിൽ പറ്റിയ അബദ്ധം ആവർത്തിക്കരുത്. റിപ്പോർട്ട് പഠിച്ച ശേഷം തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More
വിദേശ പഠനത്തിൽ നിന്ന് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിലേക്ക്: മാറുന്ന ഇന്ത്യൻ വിദ്യാർത്ഥി മനോഭാവം
‘പാറ്റകളല്ലാത്തവർ അത് ഉറക്കെ പറയൂ’… നിശബ്ദമായി സദസ്’; അപഹാസ്യനായി കേരള വിസി മോഹനൻ കുന്നുമ്മൽ
‘അത് അശ്ലീലമാണ്’; പിണറായി വിജയന് മുതല്‍ അശോകന് ചെരുവില്‍ വരെ ‘ഷെയറെന്റിങ്’ എന്ന വാക്കിന്റെ അര്‍ഥം പഠിക്കണം; വിമർശിച്ച് എസ്എസ്എഫ്
ന്യൂസ് ഡെസ്ക്
View all posts →