കേരളത്തിലെ ഏറ്റവും വലിയ ട്രക്കിങ്; 24 മുതല്‍ അഗസ്ത്യാര്‍കൂടം കയറാം; ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ അറിയാം

അഗസ്ത്യാര്‍കൂടം ട്രക്കിംഗ് സീസണ്‍ 2024ന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തിനുള്ള നടപടികള്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ സംവിധാനം ക്രമീകരിക്കുന്ന മുറയ്ക്ക് വനംവകുപ്പിന്റെ വെബ്സൈറ്റിലൂടെയും മാധ്യമങ്ങളിലൂടെയും ബുക്കിംഗ് തീയതിയും സമയവും അറിയിക്കുമെന്ന് തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.

നേരത്തെ, അഗസ്ത്യാര്‍കൂടം സീസണല്‍ട്രക്കിംഗ് 2024ന് സന്ദര്‍ശകരെ അനുവദിക്കുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ജനുവരി 24 മുതല്‍ മാര്‍ച്ച് 2 വരെ ആയിരിക്കും ഈ വര്‍ഷത്തെ സീസണല്‍ ട്രക്കിങ്. ഇതിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 2024 ജനുവരി 10 മുതല്‍ ഒരു ദിവസം 70 പേര്‍ എന്ന കണക്കില്‍ ആരംഭിക്കാനും അനുമതി നല്‍കി.

ബുക്കിങ് കാന്‍സലേഷന്‍ ഉള്‍പ്പെടെ പരമാവധി സീറ്റ് ലഭ്യതയ്ക്ക് അനുസരിച്ച് ഓരോ ദിവസവും 30 പേരില്‍ അധികരിക്കാതെ ഓഫ്ലൈന്‍ ബുക്കിങ് തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുവദിക്കാം. ഓഫ് ലൈന്‍ ബുക്കിങ്, ട്രക്കിങ് തീയതിയ്ക്ക് ഒരു ദിവസം മുന്‍പ് മാത്രമേ നടത്താന്‍ പാടുള്ളു. ട്രക്കിങ് ഫിസ്, ഭക്ഷണം ഇല്ലാതെ ഇക്കോ ഡെവലപ്‌മെന്റ് ചാര്‍ജ്ജ് അടക്കം 2500/ (രണ്ടായിരത്തി അഞ്ഞൂറ് രൂപ) ആയിരിക്കും.

ഒരു ദിവസം അഗസ്ത്യാര്‍കൂടം ട്രക്കിങിന് പരമാവധി ബുക്കിങ്ങ് കാന്‍സലേഷന്‍ സീറ്റ് അടക്കം 100 പേരില്‍ കൂടുതല്‍ അനുവദിക്കാന്‍ പാടില്ല. 14 മുതല്‍ 18 ല്‍ കുറഞ്ഞ പ്രായമുള്ളവരെ രക്ഷാകര്‍ത്താവിനോടൊപ്പമോ രക്ഷാകര്‍ത്താവിന്റെ അനുമതി പത്രത്തോടൊപ്പമോ അല്ലാതെ രജിസ്‌ട്രേഷന്‍ അനുവദിക്കില്ല. ട്രക്കിങില്‍ പങ്കെടുക്കുന്നവര്‍ ഏഴു ദിവസത്തിനകം എടുത്ത മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ട്രക്കിങ് ആരംഭിക്കുന്നതിന് മുന്‍പായി ഹാജരാക്കണം.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്, പങ്കെടുക്കുന്ന ആളുടെ ഫോട്ടോയും സര്‍ക്കാര്‍ അംഗീകരിച്ച ഐഡി കോപ്പിയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് അപ്ലോഡ് ചെയ്യണം. ഫസ്റ്റ് എയിഡ് കിറ്റ്, പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് എന്നിവ ഉറപ്പുവരുത്തണം. പ്രതികൂലമായ കാലാവസ്ഥ, വന്യജീവി ആക്രമണ സാധ്യത തുടങ്ങിയ സാഹചര്യത്തില്‍, ഏത് സമയത്തും ട്രക്കിങ് നിറുത്തി വയ്ക്കാന്‍ വകുപ്പിന് അധികാരമുണ്ടായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും