ഒരേ മാസ്ക് വൃത്തിയാക്കാതെ  തുടർച്ചയായി  ഉപയോഗിക്കുന്നത് ബ്ലാക്ക് ഫംഗസിനു കാരണമാകും’; മുന്നറിയിപ്പുമായി വിദഗ്ധർ

കൊവിഡിനൊപ്പം  രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധയും വർധിക്കുകയാണ്. കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരിലാണ് രോഗബാധ കൂടുതലായി കാണപ്പെടുന്നത്.
ബ്ലാക്ക് ഫംഗസ് ബാധയുടെ വിവിധ കാരണങ്ങൾ വിശകലനം ചെയ്യുകയാണ് എയിംസിലെ ഡോക്ടർമാർ.

വൃത്തിഹീനമായ ശീലങ്ങളും കഴുകാതെ തുടര്‍ച്ചയായി ഒരേ മാസ്‌ക് തന്നെ ഉപയോഗിക്കുന്നതും ബ്ലാക്ക് ഫംഗസ് പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.

തുടർച്ചയായി ഒരേ മാസ്ക് തന്നെ മൂന്നാഴ്ചയിൽ കൂടുതൽ ഉപയോഗിക്കുന്നത് ബ്ലാക്ക് ഫംഗസ് വരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇതോടൊപ്പം, ഉപയോഗിക്കുന്ന മാസ്ക്ക് വൃത്തിഹീനമായി വെയ്ക്കാതെ ദിവസവും കഴുകിയിടണമെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

സിലിണ്ടറില്‍ നിന്ന് നേരിട്ട് രോഗികള്‍ക്ക് കോള്‍ഡ് ഓക്‌സിജന്‍ നല്‍കുന്നതും രോഗബാധയ്ക്ക് കാരണമായേക്കാം എന്നാണ് വിദഗ്ധാഭിപ്രായം. പ്രമേഹരോഗികളിലാണ് പൊതുവിൽ ബ്ലാക്ക് ഫംഗസ് ബാധ ഗുരുതരമാകാറുള്ളത്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ