'സിംഗിൾസ് അത്ര ഹാപ്പി അല്ലാട്ടോ'; പുതിയ പഠനങ്ങൾ പറയുന്നതിങ്ങനെ...

പലപ്പോഴും സിംഗിളാണെന്ന് പറഞ്ഞ് വിഷമിക്കുന്നവരെ നാം കാണാറുണ്ട്. ചിലരെങ്കിലും സിംഗിളായി ഇരിക്കുന്നതാണ് നല്ലതെന്ന് പറയാറുണ്ടെങ്കിലും സിംഗിളായി ഇരിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ദീര്‍ഘകാലം പങ്കാളികളുമായി ജീവിക്കുന്നവരേക്കാള്‍ ഒറ്റയ്ക്ക് ജീവിക്കുന്നവര്‍ അസംതൃപ്തരാണെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്.

സൈക്കോളജിക്കല്‍ സയന്‍സ് ജേണലിലാണ് ഇത്തരത്തിലുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജീവിത പങ്കാളികളുള്ളവരും ഇല്ലാത്തവരുമായ യൂറോപ്പില്‍ ജീവിക്കുന്ന 77,000 ആളുകളിലാണ് ഇവർ പഠനം നടത്തിയത്. ഈ രണ്ടു കൂട്ടരുടെയും സ്വഭാവ സവിശേഷതകളില്‍ ധാരാളം വ്യത്യാസങ്ങള്‍ ഗവേഷകർക്ക് കാണാൻ കഴിഞ്ഞു. ദീര്‍ഘകാലം ഒറ്റയ്ക്ക് ജീവിക്കുന്നവര്‍ മറ്റുള്ളവരുമായി ഇടപെടുന്നതില്‍ താരതമ്യേന വിമുഖത കാണിക്കുന്നു.

ഒറ്റയ്ക്കുള്ള ജീവിതമാണെങ്കിൽ വർഷങ്ങൾ കഴിയുമ്പോൾ ആരോഗ്യപരമായും സാമ്പത്തികമായും പ്രതികൂലമായ സാഹചര്യങ്ങൾ വന്നേക്കാം എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. വെെകാരികമായും വെല്ലുവിളികൾ നേരിടേണ്ടി വരാം. ഒറ്റയ്ക്ക് ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ പുറത്തുള്ളവരുമായി ആരോഗ്യകരമായ ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കേണ്ടത് ആവശ്യമാണ്. ചെറുപ്പകാലങ്ങളിൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ പോലും പ്രായമാകുമ്പോൾ മറ്റുള്ളവരെ ആശ്രയിക്കേണ്ടതായി വരും.

അതേസമയം പങ്കാളികളില്ലാത്ത സ്ത്രീകള്‍ പങ്കാളികളില്ലാത്ത പുരുഷന്മാരേക്കാള്‍ ജീവിത സംതൃപ്തിയില്‍ മുന്നിലാണെന്നും പഠനം പറയുന്നുണ്ട്. ഇതു സംബന്ധിച്ച് സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്റ് പേഴ്‌സണാലിറ്റി സയന്‍സ് നടത്തിയ പഠനം പുറത്ത് വന്നിരുന്നു. പങ്കാളികളില്ലാത്ത സ്ത്രീകളെ ജീവിതത്തിൽ ഒറ്റപ്പെട്ടവരും വിഷമം അനുഭവിക്കുന്നവരുമായാണ് സമൂഹം ചിത്രീകരിക്കാറുള്ളത്. എന്നാൽ അങ്ങനെയല്ല. അവർ അനുഭവിക്കുന്നത് അതിരില്ലാത്ത ആനന്ദമെന്നാണ് പഠനങ്ങൾ പറയുന്നത്.

സിംഗിളായി ജീവിക്കുന്ന സ്ത്രീകള്‍ പങ്കാളികളുള്ളവരേക്കാളും സിംഗിളായ പുരുഷനേക്കാളും സന്തുഷ്ടരാണെന്നാണ് സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്റ് പേഴ്‌സണാലിറ്റി സയന്‍സ് പുറത്തുവിട്ട പഠനത്തില്‍ പറയുന്നത്. അവിവാഹിതരായ സ്ത്രീകൾക്ക് അവരുടെ റിലേഷൻഷിപ്പ് സ്റ്റാറ്റസ്, ജീവിതം, ലൈംഗികാനുഭവങ്ങൾ എന്നിവയിലെല്ലാം ഉയർന്ന തോതിൽ സംതൃപ്തി അനുഭവപ്പെടുന്നതായാണ് പഠനത്തിലെ കണ്ടെത്തൽ.

അതേസമയം അവിവാഹിതരായ പുരുഷൻമാരേക്കാൾ സ്ത്രീകൾക്ക് ഒരു പ്രണയബന്ധത്തിലാകാനുള്ള ആഗ്രഹം കുറവാണെന്നും പഠനം വിലയിരുത്തപ്പെടുന്നു. പങ്കാളികളുള്ള വ്യക്തികളുടെ അനുഭവങ്ങളും മാനസികാവസ്ഥയും കൂടി പരിഗണിച്ചാണ് ഗവേഷകർ ഈ പഠനം നടത്തിയത്. സിംഗിൾഹുഡ് ഒരു പ്രധാനപ്പെട്ട റിലേഷൻഷിപ്പ് സ്റ്റാറ്റസ് ആണെന്നത് അംഗീകരിക്കപ്പെടാത്തതിനെ കുറിച്ചും പഠനത്തിൽ പരാമർശമുണ്ട്. 2020നും 2023നും ഇടയിൽ നടത്തിയ പത്ത് പഠനങ്ങളിൽ നിന്നുള്ള വിവരങ്ങളും ഗവേഷകർ പുതിയ പഠനത്തിനായി ശേഖരിച്ചു. ഡേറ്റ കളക്ഷൻ്റെ സമയത്ത് പ്രണയ ബന്ധങ്ങളിൽ അല്ലാതിരുന്ന 5491 പേരെയും പഠനത്തിൽ ഉൾപ്പെടുത്തി. പുരുഷൻ, സ്ത്രീ എന്നിങ്ങനെ വേർതിരിച്ചാണ് സാംപിളുകളെടുത്തത്. 18നും 75നും ഇടയിൽ പ്രായമുള്ളവരേയാണ് പഠനവിധേയമാക്കിയത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു