പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണം; പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം, ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി
ന്യൂസ് ഡെസ്ക്
18 July 2026, 1:43 pm
പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി. കേസിൽ കൂടുതൽ ഡോക്ടേഴ്സിനെ പ്രതി ചേർക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. നിലവിൽ പയ്യന്നൂർ പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ തല വിദഗ്ധ സമിതിയും ചികിത്സ പിഴവ് ആരോപണം പരിശോധിക്കുന്നുണ്ട്. ഇതിൽ തൃപ്തി ഉണ്ടെങ്കിലും അന്വേഷണം ഊർജ്ജിതപ്പെടുത്തണമെന്ന് കുടുംബം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ടു ആവശ്യപ്പെട്ടു. ഗവൺമെന്റ് പ്ലീഡറെയും ദേവാൻഷ് ശൌര്യയുടെ മാതാപിതാക്കൾ കണ്ടു. കേസുമായി ബന്ധപ്പെട്ട ആശങ്കകൾ പങ്കുവെച്ചു. ഡിഎംഒ അധ്യക്ഷനായ ജില്ലാ തല വികസന സമിതി ഉടൻ റിപ്പോർട്ട് ഡിവൈഎസ്പിക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിൽ ആകും പോലീസ് തുടർ നടപടി.
Read More
‘ഞങ്ങളുടെ ആരുടെയും സ്വാധീനമില്ലാതെ ബിസിനസ് ചെയ്യാനുള്ള കഴിവ് വീണയ്ക്കുണ്ട്’; ഒന്നും ഒളിച്ചുവെച്ച് അവർ സ്ഥാപനം തുടങ്ങിയിട്ടില്ല : മുഹമ്മദ് റിയാസ്
വിദേശ പഠനത്തിൽ നിന്ന് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിലേക്ക്: മാറുന്ന ഇന്ത്യൻ വിദ്യാർത്ഥി മനോഭാവം
‘പാറ്റകളല്ലാത്തവർ അത് ഉറക്കെ പറയൂ’… നിശബ്ദമായി സദസ്’; അപഹാസ്യനായി കേരള വിസി മോഹനൻ കുന്നുമ്മൽ
ന്യൂസ് ഡെസ്ക്
View all posts →