Saturday, 15 August 2026
‘Honest storytelling is a powerful means of change
05:47:45 AM IST
Kerala

‘ജവാൻ’ എന്ന പേര് രാജ്യത്തെ സൈനികരെ അപകീർത്തിപ്പെടുത്തുന്നത്’, ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് പരാതി

ന്യൂസ് ഡെസ്ക് 16 July 2026, 11:30 am
SHARE

കേരളത്തിന്റെ തദ്ദേശീയ മദ്യബ്രാൻഡായ ജവാൻ റമ്മിന്റെ പേരുമാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. കോഴിക്കോട് എലത്തൂര്‍ സ്വദേശി റിട്ട. തഹസില്‍ദാര്‍ രാജേന്ദ്രന്‍ നായരാണ് പരാതി നൽകിയത്.

‘ജവാൻ’ എന്ന പേര് രാജ്യത്തെ സൈനികരെ അപകീർത്തിപ്പെടുത്തുന്നതാണെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം, പേര് സൈനികരെ അപകീർത്തിപ്പെടുത്തുന്നതല്ലെന്ന് നിർമാതാക്കളായ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് മറുപടി നല്‍കി.

1937 മുതൽ പ്രവർത്തിക്കുന്ന കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഇന്ത്യൻ മിലിറ്ററി കാന്റീനുകളിലും വിതരണം ചെയ്തിരുന്നുവെന്നും, അതിന്റെ പശ്ചാത്തലത്തിലാണ് ‘ജവാൻ’ എന്ന പേര് നൽകിയതെന്നും കമ്പനി അറിയിച്ചു. എന്നാൽ കമ്പനിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും, ബ്രാൻഡിന്റെ പേര് മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്നും രാജേന്ദ്രൻ നായർ പ്രതികരിച്ചു.

s
ന്യൂസ് ഡെസ്ക്
View all posts →