‘നടപടി എടുക്കുമ്പോൾ അറിഞ്ഞാൽ മതി, പലർക്കും പല ധൃതിയും ഉണ്ടാകും’; എഡിജിപിക്കെതിരായ നടപടി വൈകുന്നതിൽ മുഖ്യമന്ത്രി
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിയിൽ എഡിജിപി എംആർ അജിത് കുമാറിനെതിരായ നടപടി വൈകുന്നതിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. റിപ്പോർട്ട് ഡിജിപിക്ക് മുന്നിലാണെന്നും സർക്കാരിന് മുന്നിലെത്തിയില്ലെന്നും നടപടിക്രമം തീരണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. നടപടി എടുക്കുമ്പോൾ അറിഞ്ഞാൽ മതിയെന്നും പലർക്കും പല ധൃതിയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ് ഐടി അന്വേഷിച്ച് റിപ്പോർട്ട് നൽകിയിട്ടും നടപടി വൈകുന്നുവെന്ന റിപ്പോർട്ടുകളിൽ മാധ്യമങ്ങളെ പഴിച്ച മുഖ്യമന്ത്രി, നടപടി എടുക്കുമ്പോൾ അറിഞ്ഞാൽ മതിയും തുറന്നടിച്ചു. എസ് ഐടി റിപ്പോർട്ട് നിലവിൽ ഡിജിപിക്ക് മുന്നിലാണുള്ളതെന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നൽകിയ വിശദീകരണം. ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും റിപ്പോർട്ട് ലഭിച്ചിട്ടില്ല. കിട്ടാത്ത റിപ്പോട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും നടപടി എടുക്കാനാകില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
നവകേരള സദസ്സിനിടെ കറുത്ത കൊടി കാണിച്ച യൂത്ത് കോൺഗ്രസ്–കെഎസ്‌യു പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചിരുന്നു. ഈ സംഭവത്തിൽ പ്രതികളായ ഗൺമാൻമാരെ രക്ഷിക്കാൻ എഡിജിപി എം.ആർ. അജിത് കുമാറിന്റെ ഓഫീസിൽ വെച്ച് കേസ് ഡയറി തിരുത്തുകയും വ്യാജരേഖകൾ ചമയ്ക്കുകയും ചെയ്തുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ മുൻപ് സസ്പെൻഡ് ചെയ്തിരുന്നു.
‘സെയ്റതെ താൻ സൊൽവേൻ…കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുടെ പേര് വിജയൻ എന്നല്ല’; ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ
നാവികസേനയുടെ വരവ് ജീവൻ രക്ഷിക്കാനോ അതോ സർക്കാരിന്റെ മുഖം രക്ഷിക്കാനോ? ഗൗതം കൃഷ്ണയ്ക്ക് വേണ്ടിയുള്ള തിരച്ചിലിന് പിന്നിലെ രാഷ്ട്രീയ നാടകം