വിരമിച്ചവർക്കും മടങ്ങിയെത്തുന്ന പ്രവാസികൾക്കുമായി നവീന പദ്ധതികളുമായി ഇമ്പറ്റസ്

നിക്ഷേപക സാധ്യത തേടുന്ന മലയാളികൾക്ക് പ്രത്യേക പദ്ധതികളും നിർദേശങ്ങളുമായി മുംബൈ ആസ്ഥാനമായ ഇമ്പറ്റസ് രംഗത്തെത്തി. രണ്ടു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ക്യാപിറ്റൽ മാർക്കറ്റിൽ അനുഭവസമ്പത്തുള്ള സെബി രജിസ്റ്റേർഡ് പോർട്ട്ഫോളിയോ മാനേജറാണ് ഇമ്പറ്റസ് വെൽത്ത് മാനേജ്മെൻറ്. ബാങ്ക് നിക്ഷേപം, റിയൽ എസ്റ്റേറ്റ്, സ്വർണത്തിലുള്ള നിക്ഷേപം തുടങ്ങിയ പരമ്പരാഗത നിക്ഷേപങ്ങളിൽനിന്ന് ഇന്ന് പഴയത് പോലെ വരുമാന പ്രതീക്ഷയില്ലാത്ത സ്ഥിതിയായത്കൊണ്ട്, പുതിയ നിക്ഷേപ സാധ്യതകൾ തേടുകയാണ് സാധാരണക്കാരെന്ന് ഇമ്പറ്റസ് വെൽത്ത് മാനേജ്മെൻറ് മാനേജിങ് ഡയറക്ടർ പി.ആർ ദിലീപ് പറഞ്ഞു. സ്വകാര്യ മേഖലയിൽ നിന്ന് പെൻഷൻ ഇല്ലാതെ വിരമിക്കുന്നവരുടെ എണ്ണവും മടങ്ങിയെത്തുന്ന പ്രവാസികളുടെ എണ്ണവും കേരളത്തിൽ വർധിക്കുന്നതിനാൽ ഇവർക്കായി പ്രത്യേക നിക്ഷേപക പദ്ധതികളും ഇമ്പറ്റസ് തയാറാക്കിയിട്ടുണ്ട്. നിലവിലെ നിക്ഷേപങ്ങൾക്ക് പ്രതിവർഷം പരമാവധി എട്ടു ശതമാനമാണ് തിരികെ ലഭിക്കുന്നത്. ബുദ്ധിപൂർവം ചിന്തിച്ച് മ്യൂച്വൽ ഫണ്ടുകളിലേക്ക് മാറിയാൽ മികച്ച നേട്ടം ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യവ്യാപകമായി ഫിസിക്കൽ അസറ്റ്, ബാങ്ക് നിക്ഷേപം എന്നിവയിൽ നിന്ന് മ്യൂച്വൽ ഫണ്ടിലേക്കുള്ള മാറ്റം പ്രകടമാണ്. കറൻസി പിൻവലിക്കലിന് ശേഷം 3.44 ലക്ഷം കോടി രൂപയാണ് മ്യൂച്വൽ ഫണ്ടുകളിലേക്ക് ഒഴുകിയത്. 2007 ൽ മ്യൂച്വൽ ഫണ്ടുകളുടെ ആകെ ആസ്തി 3.26 ലക്ഷം കോടി രൂപയായിരുനെങ്കിൽ ഇപ്പോഴത് 21 ലക്ഷം കോടിയാണ്.

മലയാളികൾ ഇന്നും പരമ്പരാഗത നിക്ഷേപക രീതിയിൽ തന്നെ ഉറച്ചു നിൽക്കുകയാണ്. സാക്ഷരതയിൽ കേരളം മുന്നിലാണെങ്കിലും സാമ്പത്തിക സാക്ഷരതയിൽ ഏറെ പിന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. മ്യൂച്വൽ ഫണ്ട് വ്യവസായത്തിൽ ആകെയുള്ള അസറ്റ് 21 ലക്ഷം കോടിയാണ്. അതിൽ കേരളത്തിൻറെ നിക്ഷേപം 19300 കോടിയാണ്. ഇതിൽ 56 ശതമാനവും ഓഹരി പദ്ധതികളിൽ നിന്നാണ്. പലപ്പോഴും ആശങ്കകളും സംശയങ്ങളുമാണ് മലയാളികളെ നിക്ഷേപങ്ങളിൽ നിന്ന് പിൻതിരിപ്പിക്കുന്നത്. മാറിയ സാമ്പത്തിക സാഹചര്യത്തിൽ നിക്ഷേപങ്ങളെ കുറിച്ച് വേണ്ടത്ര ബോധവത്ക്കരണം ഇല്ലാത്തത് നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. പോർട്ട് ഫോളിയോ മാനേജ്മെൻറ് സംവിധാനത്തിലൂടെ നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപക സാധ്യത കണ്ടെത്തി കൊടുക്കാനാകും.

20,000 കോടിയിൽ കൂടുതൽ വിപണിമൂല്യമുള്ള കമ്പനികളുടെ ഓഹരികളിലാണ് ഇമ്പറ്റസിന്റെ പോർട്ട് ഫോളിയോ മാനേജ്മെന്റ് സ്‌കീമിൽ ഉൾപ്പെടുത്താറുള്ളത്. ഈ തത്ത്വം വിപണിയിലെ മോശം സമയങ്ങളിലും നിക്ഷേപകരുടെ മൂലധനത്തെ സുരക്ഷിതമായി നിലനിർത്താൻ സഹായിക്കുന്നു. സ്റ്റോക്ക് സെലക്ഷൻ മാനദണ്ഡങ്ങളെപ്പോലെത്തന്നെ സ്റ്റോക്ക് റിജക്ഷൻ മാനദണ്ഡങ്ങൾക്കും കമ്പനി പ്രാധാന്യം നൽകിവരുന്നു. ഇസ്ലാമിക ശരീഅത്ത് നിയമത്തിലൂന്നിയ നിക്ഷേപം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ശരീഅ പോർട്ട് ഫോളിയോയും ഇമ്പെറ്റസിൽ നൽകിവരുന്നു.

25 ലക്ഷം രൂപയ്ക്ക് മേലുള്ള നിക്ഷേപകർക്ക് പോർട്ട് ഫോളിയോ മാനേജ്മെൻറ് സേവനം ഒരു മികച്ച അവസരമാണ്. ഓരോ വ്യക്തിയുടേയും ജീവിത ലക്ഷ്യങ്ങളും റിസ്‌ക് എടുക്കാനുള്ള കഴിവും അതാത് സമയങ്ങളിലുള്ള നിക്ഷേപ സഹചര്യങ്ങളും സൂക്ഷമതയോടെ വിശകലനം നടത്തിയാണ് ഇമ്പറ്റസിൽ നിക്ഷേപ തീരുമാനങ്ങൾ കൈകൊളളുന്നത്. ആകെയുള്ള വിപണി മൂല്യവും നിക്ഷേപകന്റെ അതാത് സമയത്തുള്ള നിക്ഷേപങ്ങളും ആ വ്യക്തിയുടെ റിസ്‌ക് എടുക്കാനുള്ള കഴിവും പരിപൂർണമായി വിലയിരുത്തിയ ശേഷം മാത്രമാണ് ഓരോ വ്യക്തിക്കും നിക്ഷേപ ഉപദേശങ്ങൾ നൽകാറുള്ളത്. ലോക്ക് ഇൻ പീരിയഡ്, എൻട്രി
എക്സിറ്റ് ലോഡ് എന്നിവ പി.എം.എസ് അക്കൗണ്ടുകളിൽ ഉണ്ടാവില്ല. കസ്റ്റോഡിയൻ റൂട്ടിലൂടെ മാത്രമാകും ഫണ്ട് മാനേജ് ചെയ്യുക. കസ്റ്റോഡിയന് കീഴിൽ ഓരോ നിക്ഷേപകനും വ്യക്തിഗത ബാങ്ക് അക്കൗണ്ടും ഡെപ്പോസിറ്ററി അക്കൗണ്ടും ഉണ്ടാകും. ഇമ്പറ്റസ് വെബ്സൈറ്റിൽ പേഴ്സണൽ പേജിലൂടെ നിക്ഷേപകർക്ക് പോർട്ട് ഫോളിയോ റിപ്പോർട്ടുകൾ വിലയിരുത്താൻ കഴിയും. 25 ലക്ഷം രൂപയിൽ താഴെയുള്ള നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ട് സ്‌കീമുകളിലൂടെ നിക്ഷേപം നടത്താവുന്നതാണ്. 500 രൂപ മുതൽ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ ലഭ്യമാണ്. പി ആർ ദിലീപ് മാനേജിങ് ഡയറക്ടറായി 1994 ലാണ് മുംബൈ ആസ്ഥാനമായി ഇമ്പെറ്റസ് സ്ഥാപിച്ചത്. 2007 ൽ തിരൂരിലാണ് കേരളത്തിലെ ആദ്യ ബ്രാഞ്ച് സ്ഥാപിച്ചത്.

Latest Stories

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി