യു.പി സര്‍ക്കാരിനെ പുകഴ്ത്തി യൂസഫലി; യോഗി ആദിത്യനാഥ് നിക്ഷേപകര്‍ക്ക് നല്‍കുന്ന പിന്തുണ പ്രശംസനീയം

യോഗി സര്‍ക്കാരിനെ പുകഴ്ത്തി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. നിക്ഷേപകര്‍ക്കും പുതിയ പദ്ധതികള്‍ക്കും പ്രശംസനീയമായ പിന്തുണയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണി – നിക്ഷേപക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡല്‍ഹിക്ക് സമീപം സാഹിബാബാദില്‍ പുതിയ ഷോപ്പിംഗ് മാള്‍ പണിയുമെന്ന് ചടങ്ങില്‍ അദ്ദേഹം പ്രഖ്യാപിച്ചു. നിര്‍മ്മാണത്തിലിരിക്കുന്ന ലഖ്നൗവിലെ മാള്‍, നേരത്തേ പ്രഖ്യാപിച്ച വാരാണസി, നോയിഡ മാളുകള്‍ എന്നിവയ്ക്കു പുറമേയാണിത്. ഓരോ മാളിനും ഏതാണ്ട് 2000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഓരോന്നും 5000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

വാരാണസി, നോയിഡ എന്നിവിടങ്ങളിലും ലുലു ഷോപ്പിംഗ് മാള്‍ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനു പുറമേയാണ് സാഹിബാബാദിലും ഷോപ്പിംഗ് മാള്‍ ഒരുക്കുന്നത്. യു.പി സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഒന്നാം നിക്ഷേപക സംഗമത്തിന്റെ തുടര്‍ച്ചയാണ് ഇത്തവണത്തെ സംഗമം.

എം.എ. യൂസഫലിക്ക് പുറമേ ഒട്ടേറെ ദേശീയ-ആഗോള പ്രമുഖ വ്യവസായികള്‍ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. മൊത്തം 65,000 കോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്ന 250- ലേറെ പദ്ധതികളുടെ പ്രഖ്യാപനം ഇക്കുറി സംഗമത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇതുവഴി, മൂന്നുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.

Latest Stories

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി

T20 ലോകകപ്പ്: ഒരു നിർവാഹവും ഇല്ലാത്തത് കൊണ്ട് മാത്രമാണവൻ ലോകകപ്പ് ടീമിൽ വരുന്നത്, യാതൊരു ഗുണവും ഇല്ലാത്ത താരമാണവൻ; ടോം മൂഡി പറയുന്നത് ഇങ്ങനെ

പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം

ടി20 ലോകകപ്പ് 2024: പന്തിനെ മറികടന്ന് സഞ്ജു അമേരിക്കയിലേക്ക്

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും വിജയം കണ്ടു; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ച് ബിജെപിയില്‍