റിസര്‍വ് ബാങ്ക് വായ്പാനയം; റിവേഴ്സ് റിപോ നിരക്ക് 3.75 ശതമാനമായി ഉയര്‍ത്തി

തുടര്‍ച്ചയായി 11-ാം തവണയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി. റിവേഴ്സ് റിപോ നിരക്കും 3.75 ശതമാനമായി ഉയര്‍ത്തി. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ വായ്പാനയമാണ് റിസര്‍വ് പുറത്തുവിട്ടിരിക്കുന്നത്.

‘സമ്പദ്വ്യവസ്ഥ പുതിയ വെല്ലുവിളികളെ നേരിടുകയാണ് എന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഒമിക്രോണ്‍ തരംഗത്തിന്റെ ആഘാതത്തില്‍ നിന്ന് പതിയെ സമ്പദ്വ്യവസ്ഥ കരകയറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യന്‍-ഉക്രെയ്ന്‍ സംഘര്‍ഷം ആഗോള സമ്പദ്വ്യവസ്ഥയെ താളം തെറ്റിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2022-2023 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 7.8 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമാകുമെന്നു പ്രതീക്ഷിക്കുന്നു എന്നും പണപ്പെരുപ്പം 4.5 ശതമാനത്തില്‍ നിന്ന് 5.7 ശതമാനമാകുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. വാണിജ്യ ബാങ്കുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് വായ്പ നല്‍കുന്ന നിരക്കാണ് റിപ്പോ നിരക്ക്. വിപണിയിലെ അധിക പണം തിരിച്ചെടുക്കാന്‍ റിസര്‍വ് ബാങ്ക് ഹ്രസ്വകാലത്തേക്ക് ബാങ്കുകളില്‍ നിന്ന് പണം കടമെടുക്കുന്ന നിരക്കാണ് റിവേഴ്‌സ് റിപ്പോ നിരക്ക്.

Latest Stories

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം