കുതിപ്പിന് ഒരുങ്ങി കേരളത്തിന്റെ സ്വന്തം ചായ ബ്രാന്‍ഡ് ഈസ്റ്റി; അടുത്ത മൂന്ന് വര്‍ഷത്തില്‍ ലക്ഷ്യം 350 കോടിയുടെ വിറ്റുവരവ്

കേരളത്തിന്റെ സ്വന്തം ചായ ബ്രാന്‍ഡ് ഈസ്റ്റി അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ ലക്ഷ്യമിടുന്നത് 350 കോടി വിറ്റുവരവ്. വിപണി വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നത് 49,000 ഔട്ട്‌ലെറ്റുകളാണ്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 350 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ട് വിപണിയില്‍ പുതിയ കുതിപ്പിനൊരുങ്ങുകയാണ് 1968-ല്‍ എം.ഇ മീരാന്‍ സ്ഥാപിച്ച ഗ്രൂപ്പ് മീരാന്റെ ഭാഗമായ ഈസ്റ്റി.

വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഈസ്റ്റീ ഇന്ന് കേരളീയരുടെ പ്രിയപ്പെട്ട ചായ ബ്രാന്‍ഡാണ്. 2022-ല്‍ ഈസ്റ്റേണ്‍ ഗ്രൂപ്പില്‍ നിന്ന് സ്വന്തം വിതരണ ശൃംഖലയിലേക്ക് മാറിയതോടെയാണ് ഈസ്റ്റിയുടെ വളര്‍ച്ച വേഗത്തിലായത്. നിലവില്‍ 30,000 റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമായ ഈസ്റ്റി അടുത്ത 15 മാസത്തിനുള്ളില്‍ 136 വിതരണ റൂട്ടുകളിലൂടെ 49,000 ഔട്ട്‌ലെറ്റുകളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 20 രാജ്യങ്ങളില്‍ ഇതിനോടകം സാന്നിധ്യമറിയിച്ച ഈസ്റ്റി യൂറോപ്പ്, തെക്കുകിഴക്കന്‍ ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.

ഓണം പ്രമാണിച്ച് ഈസ്റ്റീ പുറത്തിറക്കിയ പുതിയ പ്രീമിയം ചായ ഈസ്റ്റി സ്‌പെഷ്യൽ, ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാനും, ഡയറക്ടർ സുബിൻ നസീൽ നവാസും ചേർന്ന് അവതരിപ്പിക്കുന്നു .

ഓണം പ്രമാണിച്ച് ഓണം സ്പെഷ്യല്‍ ചായയും, പുതിയ ഉത്പന്നങ്ങളും ഈസ്റ്റി പുറത്തിറക്കി. പുതിയ പ്രീമിയം ചായയായ ഈസ്റ്റി സ്പെഷ്യലാണ് പ്രധാനമായും പുറത്തിറക്കിയത്. ”ഗുണമേന്മയിലും, രുചിയിലും ഞങ്ങള്‍ പുലര്‍ത്തുന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഈസ്റ്റി കേരളത്തിലെ ഏറ്റവും വിശ്വസ്ഥമായ ചായ ബ്രാന്‍ഡാക്കി മാറ്റിയതെന്ന് കമ്പനിയുടെ വളര്‍ച്ചയെക്കുറിച്ച് ചെയര്‍മാന്‍ നവാസ് മീരാന്‍ പറഞ്ഞു. ഇനി വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനായി, എഫ്.എം.സി.ജി രംഗത്തെ തന്ത്രപരമായ ഏറ്റെടുക്കലുകളും തങ്ങള്‍ പരിഗണിക്കുന്നുണ്ടെന്ന് ഈസ്റ്റീ ചെയര്‍മാന്‍ നവാസ് മീരാന്‍ പറഞ്ഞു.

ഉപഭോക്താക്കളുടെ മാറുന്ന അഭിരുചിക്കനുസരിച്ച്, ഡാര്‍ജിലിംഗ്, ആസാം, നീലഗിരി, ഹിമാലയം എന്നിവിടങ്ങളില്‍ നിന്നുള്ള ഓര്‍ഗാനിക്, ഓര്‍ത്തഡോക്‌സ് ചായ ഇനങ്ങളും ഉടന്‍ വിപണിയിലെത്തിക്കാന്‍ ഈസ്റ്റി തയ്യാറെടുക്കുന്നുണ്ട്. ശക്തമായ അടിത്തറയും, വ്യക്തമായ വളര്‍ച്ചാ ലക്ഷ്യങ്ങളുമായി മുന്നേറുന്ന ഈസ്റ്റി, ഇന്ത്യന്‍ എഫ്.എം.സി.ജി. വിപണിയില്‍ ഒരു പുതിയ അധ്യായം കുറിക്കാന്‍ തയ്യാറെടുക്കുകയാണ്.

Latest Stories

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ