കല്യാണ്‍ ജൂവലേഴ്സ് ഭട്ടിന്‍ഡയില്‍ പുതിയ ഷോറൂം തുറന്നു

ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ പുതിയ ഷോറൂം തുറന്നു. ഭട്ടിന്‍ഡയിലെ മാള്‍ റോഡിലുള്ള പുതിയ ഷോറൂം നഗരത്തിലെ കല്യാണ്‍ ബ്രാന്‍ഡിന്റെ ആദ്യ ഷോറൂമാണ്. കല്യാണ്‍ ജൂവലേഴ്സിന്റെ പഞ്ചാബിലെ ആറാമത്തേതും ആഗോളതലത്തില്‍ 172-മത്തേതും ഷോറൂമാണ് ഭട്ടിന്‍ഡയിലേത്.

ഭട്ടിന്‍ഡയിലെ ഞങ്ങളുടെ ആദ്യ ഷോറൂം ആരംഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഈ നഗരം വികസിച്ച് വരുന്ന വേഗത പരിഗണിക്കുമ്പോള്‍, ഈ വിപണിയില്‍ ഞങ്ങള്‍ വളരെയധികം വളര്‍ച്ചാ സാധ്യത കാണുന്നു. സുരക്ഷിതവും ശുചിത്വമുള്ളതും വ്യക്തിപരവുമായ ഷോപ്പിംഗ് അന്തരീക്ഷം പ്രദാനം ചെയ്യുന്നതിലൂടെ ഞങ്ങളുടെ ഉപയോക്താക്കളുടെയും സമൂഹത്തിന്റെയും സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതോടൊപ്പം ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ലോകോത്തര അന്തരീക്ഷത്തില്‍ അത്യാധുനിക സൗകര്യങ്ങളുടെ പിന്തുണയോടെ സമാനതകളില്ലാത്ത ഷോപ്പിംഗ് അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് ജ്വല്ലറി ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നത്. ഉപയോക്താക്കളുടെ ശൈലിക്കും ബജറ്റിനും ഏറ്റവും അനുയോജ്യമായ ആഭരണം കണ്ടെത്തുന്നതിന് ഈ രംഗത്ത് പരിചയസമ്പത്തുള്ള സര്‍വീസ് എക്സിക്യൂട്ടീവിന്റെ സേവനവും കല്യാണ്‍ ജൂവലേഴ്സ് ലഭ്യമാക്കും.

പുതിയ ഷോറൂം അവതരിപ്പിക്കുന്നതിന്റെ ഭാഗമായി കല്യാണ്‍ ജൂവലേഴ്സ് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 25 ശതമാനം വരെ ഇളവ് നല്‍കും. കൂടാതെ, കല്യാണ്‍ ജൂവലേഴ്‌സിന്റെ ഇന്ത്യയിലെ എല്ലാ ഷോറൂമുകളിലേയും സ്വര്‍ണ്ണത്തിന്റെ വില ഏകീകരിക്കുന്നതിനായി സ്‌പെഷ്യല്‍ കല്യാണ്‍ ഗോള്‍ഡ് റേറ്റും ബ്രാന്‍ഡ് അവതരിപ്പിച്ചു. ഈ വില വിപണിയിലെ ഏറ്റവും താഴ്ന്നതാണ്. ഉപഭോക്താക്കള്‍ക്ക് അവരുടെ ജ്വല്ലറി പര്‍ചേസുകളില്‍ കല്യാണിന്റെ 4-ലെവല്‍ അഷ്വറന്‍സ് സര്‍ട്ടിഫിക്കേഷന്റെ ആനുകൂല്യങ്ങള്‍ക്കൊപ്പം ആകര്‍ഷകമായ ഓഫറുകളും ലഭിക്കും. 2023 ഫെബ്രുവരി 28 വരെയാണ് സവിശേഷമായ ഈ ഓഫറുകളുടെ കാലാവധി.

കല്യാണ്‍ ജൂവലേഴ്സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധതരം ശുദ്ധതാ പരിശോധനകള്‍ക്ക് വിധേയമാക്കുകയും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയുമാണ്. ആഭരണങ്ങള്‍ക്കൊപ്പം നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ലഭിക്കുന്നതിനാല്‍ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇന്‍വോയിസില്‍ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം സ്വന്തമാക്കാം. കൂടാതെ കല്യാണ്‍ ജൂവലേഴ്സിന്റെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങള്‍ മെയിന്റനന്‍സ് നടത്തുതിനും സാധിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.

ഇന്ത്യയിലെങ്ങുനിന്നുമായി സമാഹരിച്ച വിവാഹാഭരണങ്ങളാണ് കല്യാണ്‍ ജൂവലേഴ്സ് മുഹൂര്‍ത്ത് ശേഖരത്തില്‍ അവതരിപ്പിക്കുന്നത്. കൂടാതെ കരവിരുതാല്‍ തീര്‍ത്ത ആന്റിക് ആഭരണങ്ങള്‍ അടങ്ങിയ മുദ്ര, ടെംപിള്‍ ആഭരണങ്ങള്‍ അടങ്ങിയ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ തുടങ്ങിയവയും പുതിയ ഷോറൂമില്‍ ലഭ്യമാണ്. മറ്റു വിഭാഗങ്ങളിലായി സോളിറ്റയര്‍ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങളായ അനോഖി, പ്രത്യേകാവസരങ്ങളിലേയ്ക്കുള്ള ഡയമണ്ടുകളായ അപൂര്‍വ, വിവാഹ ഡയമണ്ടുകളായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് എന്നിവയും ഉപയോക്താക്കള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്.

കല്യാണ്‍ ജൂവലേഴ്സ് ബ്രാന്‍ഡിനെക്കുറിച്ചും ആഭരണശേഖരങ്ങളെക്കുറിച്ചും ഓഫറുകളെക്കുറിച്ചും അറിയുന്നതിന് www.kalyanjewellers.net എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Latest Stories

നിലമ്പൂരിലെ പെട്ടി വിഷയം നാടകം; കോൺഗ്രസ് നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കേണ്ടതില്ല എന്ന നിയമം പാസാക്കണമെന്ന് എം സ്വരാജ്

മലയാളത്തിലും സോംബി പടം, സിനിമാറ്റിക് യൂണിവേഴ്‌സിലെ മൂന്നാമത്തെ എന്‍ട്രി; 'ജാംബി' ടീസര്‍ പുറത്ത്

ക്ഷേമപെന്‍ഷനെ കൈക്കൂലിയെന്ന് അധിക്ഷേപിച്ചത് പാവപ്പെട്ടവരോടുള്ള യുഡിഎഫിന്റെ മനോഭാവം; വന്യജീവി അക്രമണത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഉത്തരവാദിത്തമുണ്ടെന്ന് മുഖ്യമന്ത്രി

ഇസ്രയേലിന് നേരെ ഇറാന്റെ കനത്ത പ്രഹരം; മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ എട്ട് മരണം, ഇരുന്നൂറിലേറെ പേർക്ക് പരിക്ക്

ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണം മാനവികതയ്ക്കെതിരായ കുറ്റകൃത്യം

‌അവന്റെ മുട്ടിക്കളി ഇനി നടക്കില്ല, ലബുഷെയ്നെയും ഖവാജയേയും പുറത്താക്കാൻ പാറ്റ് കമ്മിൻസ്, സൂചന നൽകി ഓസീസ് ക്യാപ്റ്റൻ

ടൊവിനോ ഇതൊന്നും കാണുന്നില്ലേ? ഇതൊക്കെയാണ് കുത്തിപൊക്കല്‍; കുഞ്ഞു ബേസില്‍ 'അശ്വമേധ'ത്തില്‍ തിളങ്ങിയപ്പോള്‍

'നോ എൻട്രി....'; യാത്രാ വിലക്ക് 36 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ട്രംപ്, കൂടുതലും ആഫ്രിക്കന്‍ രാജ്യങ്ങൾ

വാഹനങ്ങളുടെ സമഗ്ര പരിശോധന തുടരും; പരിശോധനാ പൂര്‍ണ്ണമായും വീഡിയോയില്‍ പകര്‍ത്തുന്നുണ്ട്; ഷാഫിയുടെയും രാഹുലിന്റെയും ആരോപണങ്ങള്‍ക്ക് മറുപടിയുമായി കളക്ടര്‍

ചെന്നൈയ്ക്കൊഴികെ ബാക്കി ഏത് ടീമിന് വേണ്ടിയും നന്നായി കളിക്കും, അമേരിക്കൻ ​ലീ​ഗിലെ വെടിക്കെട്ട് ബാറ്റിങിന് യുവതാരത്തെ ട്രോളി സിഎസ്കെ ആരാധകർ