രുചിപ്പാട്ടിന്റെ 'ചിക്കൻ സോങ് '; ലോക ചിക്കൻ കറി ദിനത്തിൽ കോഴിക്കറിയുടെ കഥ പറഞ്ഞ് ഈസ്റ്റേണിന്റെ 'ചിക്കൻ സോങ് '

ലോക ചിക്കൻ കറി ദിനത്തിൽ മലയാളികളുടെ പ്രിയപ്പെട്ട വിഭവത്തിന് സംഗീതാർച്ചനയുമായി ഈസ്റ്റേൺ. കേരളത്തിന്റെ തനത് രുചി വൈവിധ്യങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും കോർത്തിണക്കി ‘ചിക്കൻ സോങ് ‘എന്ന പേരിൽ ഫോക്ക്-റോക്ക് മ്യൂസിക് ഫിലിം പുറത്തിറക്കിയാണ് ഈസ്റ്റേൺ ഈ ദിനം ആഘോഷിക്കുന്നത്. ഇതിന്റെ ഔദ്യോഗിക പ്രകാശനം തിങ്കളാഴ്ച മറൈൻ ഡ്രൈവ് വിവാന്തയിൽ വെച്ച് സംഘടിപ്പിച്ചു.

മലയാളിയുടെ ദൈനംദിന ജീവിതത്തിലും ആഘോഷങ്ങളിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായ കോഴിക്കറി വിഭവത്തോടുള്ള ആദരമാണ് ഈ സംഗീത ശില്പം. സാധാരണക്കാരന്റെ പ്രാതൽ മുതൽ വലിയ ആഘോഷങ്ങളിലെ വിരുന്നുകളിൽ വരെ കോഴിക്കറി എങ്ങനെ ഒരു വികാരമായി മാറുന്നു എന്ന് ഈ ലഘുചിത്രം വരച്ചുകാട്ടുന്നു. തലമുറകളെ തമ്മിൽ ബന്ധിപ്പിക്കുന്ന രുചിഭാഷയായി ചിക്കൻ കറിയെ അടയാളപ്പെടുത്തുന്ന ചിത്രത്തിൽ ഈസ്റ്റേൺ ചിക്കൻ മസാലയാണ് താരം.

പ്രശസ്ത പിന്നണി ഗായകൻ സൂരജ് സന്തോഷും നടൻ മണിക്കുട്ടനും അണിനിരക്കുന്ന ചിത്രത്തിൽ നാടൻ തനിമയും ആധുനിക താളവും ഒത്തുചേരുന്നു. മൃദുൽ നായർ സംവിധാനം ചെയ്ത ചിത്രത്തിന് മണികണ്ഠൻ അയ്യപ്പയാണ് സംഗീതം നൽകിയിരിക്കുന്നത്. സുഹൈൽ കോയയുടേതാണ് വരികൾ.

‘കേരളത്തിൽ ചിക്കൻ കറി എന്നത് വെറുമൊരു വിഭവമല്ല; അതൊരു വികാരമാണ്. മിക്കവരും ആദ്യമായി പാചകം ചെയ്യാൻ പഠിക്കുന്ന വിഭവവും ഇതാകാം. ആ സ്മരണകളെയും സന്തോഷത്തെയുമാണ് ഞങ്ങൾ ഈ ആന്തത്തിലൂടെ ആഘോഷിക്കുന്നത്,’ എന്ന് ഈസ്റ്റേൺ സി.ഇ.ഒ ഗിരീഷ് നായർ പറഞ്ഞു.

പരമ്പരാഗത പരസ്യരീതികളിൽ നിന്ന് മാറി ഒരു സാംസ്‌കാരിക കഥാഖ്യാനമാണ് ഈസ്റ്റേൺ ഇവിടെ സ്വീകരിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായി കേരളത്തിലെ അടുക്കളകളുടെ ഭാഗമായ ഈസ്റ്റേൺ ചിക്കൻ മസാലയുടെ പ്രസക്തി സംഗീതത്തിലൂടെ അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് ചീഫ് മാർക്കറ്റിംഗ് ഓഫീസർ പ്രവീൺ രാമസ്വാമി പറഞ്ഞു.

Latest Stories

നിങ്ങളുടേതായിരുന്ന ഒരിടത്തേക്ക് വർഷങ്ങൾക്കിപ്പുറം കയറി ചെന്നിട്ടുണ്ടോ? പഴയ വീട് കണ്ട് കണ്ണുനിറഞ്ഞ് അശ്വതി

'കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു, അത് മനസ്സിലാകാത്ത ഒരാളെ ഉള്ളൂ, കേരളത്തിലെ മുഖ്യമന്ത്രി'; നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 100-ൽ കൂടുതൽ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് രമേശ് ചെന്നിത്തല

'ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണം'; ഇന്ത്യൻ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകി വിദേശകാര്യമന്ത്രാലയം

റെക്കോഡുകൾ തകർത്ത് കുതിച്ചുയർന്ന് സ്വർണവില; ഒരു പവന് 1,05,600 രൂപ, ഗ്രാമിന് 13,200

മുന്നണി മാറ്റ ചർച്ചകൾക്കിടെ ഭൂമി ദാനം; കെ എം മാണി ഫൗണ്ടേഷന് 25 സെൻറ് സ്ഥലം അനുവദിച്ച് സർക്കാർ, കോടിയേരി പഠന കേന്ദ്രത്തിനും ഭൂമി അനുവദിച്ചു

കുറേ വർഷമായി മനസ്സുകൊണ്ട് ആഗ്രഹിക്കുകയാണ്; നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി നടി ഗൗതമി

'സിപിഐഎമ്മില്‍ ചേര്‍ന്ന പി സരിനും, ശോഭന ജോര്‍ജിനും ഈ പേര് ചേരുമോ?'; വര്‍ഗവഞ്ചക പരാമർശത്തിൽ പ്രതികരിച്ച് ഐഷ പോറ്റി

അത് പാടി എയറിലാകുമെന്ന് മമിത പോലും വിചാരിച്ചിട്ടുണ്ടാവില്ല; രണ്ട് ദിവസം മാത്രമാണ് നല്ലവനായ ഉണ്ണി വേഷം ഷൂട്ട് ചെയ്തത്,അതോടെ ഷർവാണി ഇടാൻ കഴിയാതെയായി: പിഷാരടി

മുസ്‌ലിം ലീഗിന്റെ അനുനയ നീക്കം തള്ളി മാണി സി കാപ്പൻ; പാലാ സീറ്റ് വിട്ടുനൽകില്ലെന്ന് കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലെത്തി അറിയിച്ചു

'സ്ത്രീ വിഷയങ്ങളിലെ രാഷ്ട്രീയ–സാംസ്കാരിക പക്ഷപാതിത്വം'; മിനി മോഹൻ