Wednesday, 19 August 2026
‘Honest storytelling is a powerful means of change
07:51:44 AM IST
National

‘രാഹുൽ ഗാന്ധിയുടെ പെരുമാറ്റം അപലപനീയം, പ്രതിപക്ഷ നേതാവ് എന്ന പദവിയുടെ അന്തസ്സ് കളയുന്നു’; വിമർശിച്ച് ബിജെപി

ന്യൂസ് ഡെസ്ക് 22 July 2026, 10:09 am
SHARE

പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിലെ പ്രതിഷേധത്തിൽ കോൺഗ്രസിനെ വിമർശിച്ച് ബിജെപി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പെരുമാറ്റം അപലപനീയമാണെന്നും പ്രതിപക്ഷ നേതാവ് എന്ന പദവിയുടെ അന്തസ്സ് രാഹുൽ ഗാന്ധി കളയുന്നുവെന്നും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ കുറ്റപ്പെടുത്തി.

രാഹുൽഗാന്ധി അരാജകത്വത്തിന്റെ പ്രതീകമായി മാറിയെന്നും നിതിൻ നബിൻ കുറ്റപ്പെടുത്തി. തങ്ങൾ പ്രതിപക്ഷത്ത് ഇരുന്ന കാലഘട്ടത്തിൽ പോലും ഇത്തരമതിരുകൾ ലംഘിച്ചിട്ടില്ലെന്നും നിതിൻ നബിൻ വിമർശിച്ചു. അതേസമയം രാഹുൽ ഗാന്ധിയ്ക്കും കോൺഗ്രസ് നേതാക്കൾക്കുമതിരായ പൊലീസ് നടപടിയിൽ ഇന്ന് പാർലമെന്റ് പ്രക്ഷുബ്ധമാകും. പൊലീസ് അതിക്രമത്തിൽ ചർച്ച വേണമെന്നാണ് കോൺഗ്രസ് ആവശ്യം.

പാർലമെന്റിലെ ഇരു സഭകളിലും പ്രതിപക്ഷം വിഷയം ഉന്നയിക്കും. ചർച്ചയ്ക്ക് തയാറായിട്ടും കോൺഗ്രസ് സമരം വഷളാക്കിയെന്നാണ് ബിജെപിയുടെ വിമർശനം. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ചതോടെ, പ്രതിഷേധം കൂടുതൽ ശക്തിയാർജിച്ചിരിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ പറഞ്ഞു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →