കനത്ത മഴ; ഡൽഹിയിൽ റെഡ് അലേർട്ട്
ഡല്‍ഹില്‍ കനത്തമഴയെ തുടര്‍ന്ന് റെഡ് ആലേര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത നാല് മണിക്കൂറില്‍ ഡല്‍ഹിയിലെ പലയിടങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വെള്ളക്കെട്ടിനെ തുടര്‍ന്ന് മെഹ്റൗളി-
ബദര്‍പൂര്‍ റോഡ്, ഐടിഒ , വസീറാബാദ് റോഡ്, പട്ടേല്‍ റോഡ്, റോഹ്തക് റോഡ്, ശങ്കര്‍ റോഡ്, കീര്‍ത്തി നഗര്‍ ഭാഗം, ഡല്‍ഹി-ജയ്പൂര്‍ ഹൈവേ, പീരാഗര്‍ഹി, ഷഹീന് ബാഗ് എന്നിവിടങ്ങളില്‍ കനത്ത ഗതാഗതക്കുരുക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജിടി റോഡ്, ജിടിബി. എന്‍ക്ലേവ്, ദില്‍ഷാദ് ഗാര്ഡന് എന്നിവയുള്‍പ്പെടെ കിഴക്കന്‍ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ദക്ഷിന്‍പുരി, ഓഖ്ല, സംഗം വിഹാര്‍, സൈനിക് ഫാംസ്, മെഹ്റൗളി-ബദര്‍പൂര്‍ റോഡിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
ഡൽഹി കലാപ ഗൂഢാലോചന കേസ്; ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം
സദാചാരത്തിന്റെ പേരിൽ സ്ത്രീകളെ വേട്ടയാടുമ്പോൾ; സുരക്ഷിതമാണോ ഈ രാജ്യം?