പ്രതിഷേധം കനക്കുന്നു; അതീവ ജാഗ്രതയിൽ ഡൽഹി, 16 മെട്രോസ്റ്റേഷനുകൾ അടച്ചു
ന്യൂസ് ഡെസ്ക്
23 July 2026, 10:44 am
ഡൽഹിയിൽ സിജെപി പ്രതിഷേധം തുടരുന്നതിനിടെ മെട്രോ സ്റ്റേഷനുകളിൽ നിയന്ത്രണം. 16 മെട്രോസ്റ്റേഷനുകൾ അടച്ചു. പരീക്ഷാ ക്രമക്കേടുകളിൽ ജന്തർ മന്തറിലെ സിജെപി സമരം തുടരുകയാണ്. സമരവേദിയിലേക്ക് ഒഴുകിയെത്തുകയാണ് യുവാക്കൾ. ചർച്ചയ്ക്ക് വീണ്ടും കേന്ദ്ര ശ്രമം നടത്തുന്നുണ്ട്. ഇന്നലത്തെ സംഘർഷങ്ങളെ തുടർന്ന് കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചു. ദില്ലിയിൽ ഇന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പിന്തുണ പ്രഖ്യാപിച്ച് കേരളത്തിലടക്കം പ്രതിഷേധം നടത്തുന്നുണ്ട്. അതേസമയം അതീവ ജാഗ്രതയിലാണ് ഡൽഹി.
Read More
വിദ്വേഷ പ്രസംഗ കേസ്: സമൻസ് ലഭിച്ചിട്ടും ഹാജരായില്ല; മഹുവ മൊയ്ത്രയ്ക്കെതിരെ അറസ്റ്റ് വാറണ്ട്
‘വക്താക്കൾക്ക് ശമ്പളം കൊടുക്കുന്നില്ല, ഒന്നാംതീയതി വീട്ടുടമ വാടക ചോദിക്കും ; ബിജെപിക്കാരനായതുകൊണ്ട് എനിക്ക് വീട്ടുടമസ്ഥൻ സൗജന്യമൊന്നും നൽകില്ല: പാർട്ടി വിടാനുള്ള കാരണം പറഞ്ഞ് ഷെഹ്‌സാദ് പൂനാവാല
‘മുഖസ്തുതി മടുത്തു’, പ്രശംസ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി വിജയ് എഴുതി നൽകിയതായി സ്പീക്കർ; അതിരുവിട്ട് പ്രശംസിക്കുന്ന എംഎൽഎമാരെയും വിലക്കി
ന്യൂസ് ഡെസ്ക്
View all posts →