ഉഗാണ്ട സ്വദേശിയായ രണ്ടു വയസ്സുകാരന് ആസ്റ്റര്‍ മിംസില്‍ നടത്തിയ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് വിജയകരം

കോഴിക്കോട്: ഉത്തര കേരളത്തിന്റെ ചരിത്രത്തിലാദ്യമായി രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഉഗാണ്ട സ്വദേശിയായ കുഞ്ഞിന് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നടത്തി ജീവന്‍ രക്ഷപ്പെടുത്തി. സിക്കിള്‍ സെല്‍ അനീമിയ എന്ന രോഗം ബാധിച്ചാണ് ഫിലിപ്പ് എന്ന രണ്ട് വയസ്സുകാരന്റെ മാതാപിതാക്കള്‍ ചികിത്സ തേടി കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തിച്ചേര്‍ന്നത്. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നടത്തിയ ചികിത്സാ സംബന്ധമായ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇവര്‍ കോഴിക്കോട്ട് എത്തിച്ചേര്‍ന്നത്.

ആസ്റ്റര്‍ മിംസിലെ പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജിസ്റ്റ് ഡോ. കേശവനാണ് ചികിത്സയ്ക്ക് നേതൃത്വം വഹിച്ചത്. അസഹനീയമായ വേദനയും, തുടര്‍ച്ചയായ ഇന്‍ഫക്ഷനുകളും കൊണ്ട് ബുദ്ധിമുട്ടിയ ഫിലിപ്പിന് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് മാത്രമേ പ്രതിവിധിയുള്ളൂ എന്ന് തീരുമാനിച്ച ശേഷം അനുയോജ്യമായ മജ്ജയ്ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. ഭാഗ്യവശാല്‍ ഫിലിപ്പിന്റെ ജ്യേഷ്ഠ സഹോദരന്‍ തോമസിന്റെ മജ്ജ ഫിലിപ്പിന് പൂര്‍ണ്ണമായും യോജിക്കുമായിരുന്നു. തുടര്‍ന്ന് തോമസിനെ തന്നെ ദാതാവായി നിശ്ചയിക്കുകയും ട്രാന്‍സ്പ്ലാന്റ് പൂര്‍ത്തീകരിക്കുകയും ചെയ്തു.

വളരെ സങ്കീര്‍ണ്ണമായ ചികിത്സാ രീതിയാണ് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് അണുവിമുക്തമായ അന്തരീക്ഷത്തില്‍, പ്രത്യേകം തയ്യാറാക്കിയ ബോണ്‍മാരോ സ്യൂട്ടില്‍ വെച്ചാണ് ചികിത്സ നടത്തുക. ഹെമറ്റോപോയറ്റിക് സ്റ്റെംസെല്‍ ട്രാന്‍സ്പ്ലാന്റ് എന്ന രീതിയാണ് ഫിലിപ്പിന് സ്വീകരിച്ചത്. കീമോതെറാപ്പി നല്‍കുകയും, പിന്നീട് ഫിലിപ്പിന്റെ ശരീരത്തില്‍ നിലവിലുള്ള മജ്ജ പൂര്‍ണ്ണമായി നീക്കം ചെയ്യുകയും ചെയ്തതിന് ശേഷമാണ് സഹോദര്‍ തോമസിന്റെ മജ്ജ ഫിലിപ്പിന്റെ ശരീരത്തിലേക്ക് സന്നിവേശിപ്പിച്ചത്. തുടര്‍ച്ചയായ നിരീക്ഷണത്തിന് ശേഷം രക്തത്തിന്റെ കൗണ്ട് ഭേദപ്പെട്ട നിലയിലെത്തി എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഫിലിപ്പിനെ ട്രാന്‍സ്പ്ലാന്റ് യൂണിറ്റില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.

‘ഒരുമാസത്തെ തുടര്‍ച്ചയായ നിരീക്ഷണങ്ങള്‍ക്ക് ശേഷം കുഞ്ഞിന് അസുഖം ഭേദമായി എന്ന് ഉറപ്പ് വരുത്താന്‍ സാധിച്ചു. തുടര്‍ ട്രാന്‍സ്ഫ്യൂഷനുകള്‍ ഇനി ആവശ്യമുണ്ടാവുകയില്ല എന്നതിന് പുറണെ വേദനയില്‍ നിന്നും, മറ്റ് ബുദ്ധിമുട്ടുകളില്‍ നിന്നും ഫിലിപ്പ് പൂര്‍ണ്ണമായി മുക്തനാവുകയും ചെയ്തു. ഇനി മറ്റ് കുഞ്ഞുങ്ങളെ പോലെ സാധാരണ ജീവിതം ഫിലിപ്പിന് നയിക്കാന്‍ സാധിക്കും’ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റിന് നേതൃത്വം നല്‍കി ഡോ. കേശവന്‍ പറഞ്ഞു.

‘ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് പോലുള്ള അതി സങ്കീര്‍ണ്ണമായ കേസുകള്‍ തേടി ആളുകള്‍ കോഴിക്കോട്ടേക്കെത്തുന്നു എന്നത് അഭിമാനകരമാണ്, ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ക്ക് പുറമെ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഉഗാണ്ട തുടങ്ങിയ വിദേശ രാജ്യങ്ങളിലെ രോഗികള്‍ ആദ്യ പരിഗണനയായി കോഴിക്കോടിനെയും ആസ്റ്റര്‍ മിംസിനെയും തെരഞ്ഞെടുത്ത് തുടങ്ങിയിരിക്കുന്നു. ഇത് നമുക്ക് അഭിമാനകരമാണ്’ ആസ്റ്റര്‍ ഗ്രൂപ്പ് കേരള & ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ കേരള & ഒമാന്‍), ഡോ. കെ. വി. ഗംഗാധരന്‍ (ഹെഡ് ഓങ്കോളജി വിഭാഗം), ഡോ. സുരേഷ് കുമാര്‍ ഇ കെ (ഹെഡ് പീഡായാട്രിക്സ്), ഡോ. കേശവന്‍ (കണ്‍സല്‍ട്ടന്റ് പീഡിയാട്രിക് ഹെമറ്റോളജിസ്റ്റ്), ഡോ. സുദീപ് (കണ്‍സല്‍ട്ടന്റ് ഹെമറ്റോളജിസ്റ്റ്) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Latest Stories

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചേക്കും, രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം; നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

സ്മാര്‍ട് റോഡ് ഉദ്ഘാടന വിവാദം; മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ല, പുറത്തുവരുന്നത് വ്യാജ വാര്‍ത്തകള്‍; മന്ത്രിസഭയില്‍ ഭിന്നതയില്ലെന്ന് എംബി രാജേഷ്

MI VS DC: ഇത് ഇപ്പോൾ ധോണിയെക്കാൾ ദുരുന്തം ആണല്ലോ, വീണ്ടും നിരാശയായി രോഹിത് ശർമ്മ; ശങ്കരൻ തെങ്ങിൽ തന്നെ എന്ന് ആരാധകർ

ബലൂചിസ്ഥാനില്‍ സ്‌കൂള്‍ ബസിന് നേരെ ചാവേറാക്രമണം, മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്റെ ആരോപണം, രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യമന്ത്രാലയം

ഛത്തീസ്ഗഡില്‍ സുരക്ഷാസേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ബസവരാജ് ഉള്‍പ്പെടെ 27 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കല്‍; 'മെട്രോ ചിക്‌സ്' എന്ന പേരില്‍ ഇന്‍സ്റ്റ പേജ്, ഉടമയെ പൊക്കാന്‍ ബംഗലൂരു പൊലീസ്

'ഡിവോഴ്‌സ് നൽകാം, പക്ഷെ മാസം 40 ലക്ഷം രൂപ തരണം'; വിവാഹ മോചനത്തിൽ രവി മോഹനോട് ഭാര്യ ആർതി

'അന്ന് തരൂരിനെതിരെ വിമതനായി മത്സരിച്ചു, സംഘടനയിൽ യുവാക്കൾക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്ന് പറഞ്ഞ് രാജിവച്ചു'; യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ഇനി ബിജെപിയിൽ

കോഴിക്കോട് യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

'കൊലപാതകം ഒന്നും ചെയ്തിട്ടില്ലല്ലോ'; സിവില്‍ സര്‍വ്വീസ് പരീക്ഷ പാസാകാന്‍ വ്യാജരേഖ നിര്‍മിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു സുപ്രീം കോടതി