2060 -ഓടെ പുരുഷന്മാരുടെ പ്രത്യുത്പാദനശേഷി നിലയ്ക്കുമോ ?

കഴിഞ്ഞ അമ്പതുകൊല്ലം കൊണ്ട് വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്  ഇവിടങ്ങളിൽ  പുരുഷന്മാരുടെ ബീജശേഷി 50% കുറഞ്ഞതായി കണ്ടെത്തൽ. ഈ സ്ഥിതി തുടർന്നാൽ 2060 ഓടെ സംഭവിക്കുന്നത് പൂർണ പുരുഷ വന്ധ്യതയായിരിക്കുമെന്നാണ് മുന്നറിയിപ്പ്.

ജറുസലേമിലെ ഹീബ്രു യൂണിവേഴ്സിറ്റിയിൽ നടന്ന പഠനങ്ങളെ ഉദ്ധരിച്ച്  സ്‌കോട്ട്ലൻഡ്  ഡൻഡീ  യൂണിവേഴ്സിറ്റിയിലെ  റീ പ്രൊഡക്ടീവ് മെഡിസിൻ പ്രൊഫസറായ  ക്രിസ് ബാരെറ്റിന്റേതാണ് വെളിപ്പെടുത്തൽ. ഗവേഷണ നിലവാരത്തിന്റെ കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ഇക്കാര്യത്തിൽ ആദ്യദശകങ്ങളിൽ വിഭിന്ന അഭിപ്രായങ്ങളാണ്  ഉണ്ടായിരുന്നത്. എന്നാൽ കൂടുതൽ പരിശോധനകൾക്കു ശേഷം വിദഗ്ദ്ധർ പഠനത്തെ അംഗീകരിക്കുകയാണ്.

അതേസമയം ഏഷ്യ, തെക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ 42,935 പേരിൽ നടത്തിയ പഠനങ്ങളിലാകട്ടെ ഇതുപോലൊരു പ്രശ്നം റിപ്പോർട്ട് ചെയ്തില്ല.

വൃഷണത്തിലെ കാൻസർ ഒരു കാരണമാകുന്നുണ്ടോ  എന്ന് പരിശോധിച്ചെങ്കിലും 0.4 % മാത്രമാണ് ഈ രോഗത്തിന്റെ ശതമാനം.  മാത്രമല്ല 95 % രോഗമുക്തിയും രേഖപ്പെടുത്തിയിട്ടുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങളാണ് പ്രധാന കാരണമായി ഇപ്പോൾ കണക്കാക്കപ്പെടുന്നത്. സ്ത്രീഭ്രൂണത്തെ അപേക്ഷിച്ച് പുരുഷ ഭ്രൂണം ചുറ്റുപാടിന് കൂടുതൽ വഴങ്ങിക്കൊടുക്കുന്നതാണെന്നുള്ള കണ്ടെത്തലും ഇതിനോട് ചേർത്ത് വായിക്കാം.

പുരുഷവന്ധ്യതയ്ക്ക് കാരണമായ  ടോക്സിക് കെമിക്കൽസിൽ നിന്നും പരമാവധി അകന്നുനിൽക്കുകയും പുകവലി വർജ്ജിക്കുകയും ചെയ്യുക എന്നതാണ് ഇപ്പോൾ ഡോക്ടർമാർ നിർദ്ദേശിക്കുന്നത്.  1960 മുതൽ പ്ലാസ്റ്റിക്കുകളും റെസിനുകളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവായ ബിസ്ഫിനോൾ എ ( (CH₃)₂C(C₆H₄OH)₂) ആണ് പ്രധാന വില്ലൻ. കൂടാതെ ആസ്ബെസ്റ്റോസ്, ബെൻസീൽ ബെൻസോയേറ്റ്, ബ്യാസ്‌ഫെനോൾ എസ്, DEHP, എൻഡോക്രൈൻ ഡിസ്‌റപ്റ്റുകൾ, ഫോർമാൽഡിഹൈഡ്, ഈയം, പോളിബ്രോമിനേറ്റഡ് ഡൈഫിനൈൽ ഈതറുകൾ, പാരബീനുകൾ, പോളിഫ്ലൂറോ ആൽക്കൈൽ പദാർത്ഥങ്ങൾ, പെരിഫ്‌ളൂറിനേറ്റഡ് കെമിക്കലുകൾ, വോളറ്റൈൽ ഓർഗാനിക് കെമിക്കലുകൾ ഇവയെല്ലാം അപകടകാരികൾ തന്നെ.

Latest Stories

എനിക്ക് ഇഷ്ടപ്പെട്ടു, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്, 'പഞ്ചവത്സര പദ്ധതി' ഓരോ മലയാളിയും കണ്ടിരിക്കണം: ശ്രീനിവാസന്‍

ഗുജറാത്തില്‍ 600 കോടിയുടെ വൻ മയക്കുമരുന്ന് വേട്ട

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ആവേശത്തിന് ശേഷം വീണ്ടും ഫഹദ്; അൽത്താഫ് സലിം ചിത്രം 'ഓടും കുതിര ചാടും കുതിര' ചിത്രീകരണം ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോവുന്നില്ല; തുറന്നടിച്ച് ചോപ്ര

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഉണ്ടാവില്ല; അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഇറങ്ങി പോടാ ചെക്കാ, ബൗണ്ടറി ലൈനിൽ നിന്ന് കോഹ്‌ലിയുടെ ആക്രോശം; വീഡിയോ വൈറൽ

നായകന്‍ വരുന്നു, അടിക്കുന്നു, പോകുന്നു.. മാസ് സിനിമയുടെ ട്രെയ്‌ലര്‍ എല്ലാം ഒന്നു തന്നെ! ലോകേഷ് സിനിമകളെ പേരെടുത്ത് പറയാതെ പരിഹസിച്ച് നടന്‍, പിന്തുണച്ച് വെങ്കട് പ്രഭു

അത് ഞാൻ ഭാവനയോട് ചെയ്തിട്ടുള്ള അപരാധം, അതിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്: കമൽ

ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ തോൽവി ടീം ബാംഗ്ലൂർ അല്ല, അവന്മാരാണ് ഏറ്റവും മോശം; നവ്‌ജ്യോത് സിംഗ് സിദ്ധു പറയുന്നത് ഇങ്ങനെ