സുധാകരനും സതീശനും തമ്മിലടിച്ച് കോണ്‍ഗ്രസിനെ തകര്‍ക്കുന്നു

പ്രതിപക്ഷ നേതാവ് വി ഡി സതീശനും, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും തമ്മിലുള്ള പോര് കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിച്ചുവെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിലയിരുത്തിയിരിക്കുകയാണ്. സംഘടനാചുമതലയുള്ള ഐ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് പോലും ഈ രണ്ടു നേതാക്കള്‍ക്കെതിരെ തുറന്നടിക്കേണ്ടി വന്നു എന്നത് സമീപകാലത്ത് കോണ്‍ഗ്രസ് കേരളത്തില്‍ നേരിടുന്ന വലിയ പ്രതിസന്ധിയെയാണ് കാണിക്കുന്നത്.വി ഡി സതീശനും കെ സുധാകരനും തമ്മിലുള്ള അകല്‍ച്ച പാര്‍ട്ടിയുടെ എല്ലാ തലങ്ങളെയും നിശ്ചലമാക്കിയിരിക്കുകയാണ്. ഭാരത് ജോഡോയാത്രയുടെ ആവേശം നിലനിര്‍ത്തുന്നതില്‍ സംസ്ഥാനത്തെ നേതാക്കള്‍ പരാജയപ്പെട്ടു. സംസ്ഥാന നേതൃത്വത്തിലെ പൊരുത്തക്കേട് താഴെ തട്ടിലുള്ള സംഘടനാ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്നുമാണ് കെ സി വേണുഗോപാല്‍ പറയുന്നത്.

കേരളത്തിലെ നേതൃത്വം രണ്ടുതട്ടിലായെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തന്നെ സമ്മതിക്കുന്ന അവസ്ഥയിലേക്ക് കേരളത്തിലെ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. കെ സുധാകരനെ മാറ്റണമെന്ന് ഏഴ് എം പിമാര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോടാവശ്യപ്പെട്ടെങ്കിലും അത്തരമൊരു ആവശ്യം ഉയര്‍ന്നുവെന്ന് സ്ഥിരീകരിക്കാന്‍ ഐ ഐ സി സി നേതൃത്വം ഇതുവരെ തെയ്യാറായിട്ടില്ല. എന്നാല്‍ എല്ലാ കോണ്‍ഗ്രസ് നേതാക്കന്‍മാരും രഹസ്യമായി ഇത് ശരിവയ്കുന്നുമുണ്ട്. എം കെ രാഘവന്‍, കെ മുരളീധരന്‍, ടി എന്‍ പ്രതാപന്‍, ബെന്നി ബഹ്നാന്‍, ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റെണി കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് കെ സുധാകരനെ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് മാറ്റണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോടാവിശ്യപ്പെട്ടിരിക്കുന്നതെന്നാണ് അറിയുന്നത് . ഇവരെക്കൂടാതെ അടൂര്‍ പ്രകാശ്, വി കെ ശ്രീകണ്ഠന്‍, ശശി തരൂര്‍ എന്നിവരും കെ സുധാകരന്റെ പ്രവര്‍ത്തന രീതികളെക്കുറിച്ച് ഹൈക്കമാന്‍ഡിനോട് അസംതൃപ്തിയറിയിച്ചിട്ടുണ്ട്

സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനോടാണ് എം പിമാര്‍ ആദ്യം ഈ വിഷയം ഉന്നയിച്ചത് പിന്നീട് വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം കേരളത്തിന്റെ ചുമലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായും ഇവര്‍ ഈ വിഷയം ചര്‍ച്ച ചെയ്തു.കേരളത്തിലെ എം പി മാരുമായി ഒരു വിഷയവും സുധാകരന്‍ ചര്‍ച്ച ചെയ്യാറില്ലന്നാണ് ഇവര്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന ആക്ഷേപം. അതോടൊപ്പം തന്നെ പാര്‍ട്ടി പുനസംഘടന അനന്തമായി നീണ്ടുപോവുകയാണ്. ഇങ്ങനെ പോയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് നേരിടാനുള്ള കഴിവ് പാര്‍ട്ടിക്കുണ്ടാകില്ലന്നും ഇവര്‍ കോണ്‍ഗ്രസ് ഹൈക്കാമന്‍ഡിനെ അറിയിച്ചു. താഴെ തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തിയെടുക്കാനുളള ഒരു ശ്രമവും സുധാകരന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലന്നും ഇവര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് പരാതിപ്പെട്ടിട്ടുണ്ട്.

ഭാരത് ജോഡോയാത്രക്ക് നേതൃത്വം നല്‍കിയ കെ സി വേണുഗോപാലിനെയും യാത്രയില്‍ പങ്കെടുത്ത മറ്റ് മലയാളികളായ മറ്റു പത്തൊമ്പത് അംഗങ്ങളെയും ആദരിക്കുന്ന ചടങ്ങ് കെ പി സി സി യില്‍ നടത്തിയപ്പോള്‍ എം പി മാരെ അവസാന നിമിഷമാണ് അറിയിച്ചത്. ഇവരാകട്ടെ ലോക്സഭയില്‍ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയുമായിരുന്നു. അവസാന നിമിഷം അറിയിച്ചതുകൊണ്ട് തിരുവനന്തപുരത്ത് എത്താന്‍ കഴിയാതെ പോലും എന്നത് കൊണ്ട് ഇവര്‍ സ്വന്തം നിലയില്‍ ഡല്‍ഹിയിലെ കെ സി വേണുഗോപാലിന്റെ വീട്ടിലെത്തി അദ്ദേഹത്തെ ആദരിക്കുകയായിരുന്നു.

അതേ സമയം വി ഡി സതീശന്‍ തന്നോടൊന്നും ആലോചിക്കാതെ തന്നിഷ്ടപ്രകാരം മുന്നോട്ടു പോവുകയാണെന്നാണ് കെ സുധാകരന്‍ ആരോപിക്കുന്നത്. കെ പി സി സി ഭാരവാഹികളുടെ ലിസ്റ്റും തന്നോടാലോചിക്കാതെയാണ് തെയ്യാറാക്കിയത്. കെ സി വേണുഗോപാലും വി ഡി സതീശനും ചേര്‍ന്ന് തിരുമാനങ്ങളെടുത്ത് നടപ്പാക്കുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തുന്നു, രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോഴും മഹിളാ കോണ്‍ഗ്രസിന്റെ ഭാരവാഹി ലിസ്റ്റ് പുറത്തിറക്കിയപ്പോഴും കെ പി സി സി അധ്യക്ഷനായ തന്നോട് ആലോചിച്ചില്ലന്ന പരാതിയാണ് കെ സുധാകരന്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ ഉയര്‍ത്തിയിരിക്കുന്നത്.

ഇതെല്ലാം ശരിയാണെങ്കിലും കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ പറ്റിയ ഒരു നേതാവിനെ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് കിട്ടാത്തതാണ് ഹൈക്കമാന്‍ഡിന്റെ പ്രധാന പ്രശ്‌നം. കെ സുധാകരന്റെ തലയെടുപ്പുളള അതേ നേതാവിനെ തന്നെ വേണം പകരം ആ സ്ഥാനത്ത് വയ്കാന്‍, രമേശ് ചെന്നിത്തലയെപ്പോലുള്ള നേതാക്കള്‍ നേരത്തെ തന്നെ അധ്യക്ഷ സ്ഥാനത്തിരുന്നവരാണ്. അപ്പോള്‍ പിന്നെ ആരെ കെ പി സി സി അധ്യക്ഷനാക്കുമെന്ന ചിന്താക്കുഴപ്പത്തിലാണ് ഹൈക്കമാന്‍ഡ്. ഏതായാലും ഒരു കാര്യം ഉറപ്പാണ് കെ പി സി സി അധ്യക്ഷ സ്ഥാനത്ത് ഇനി കെ സുധാകരന്‍ അധികനാള്‍ ഉണ്ടാകില്ല.
———–

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ