പഴയ പോലെ കാവി ശൗര്യം ഏക്കുന്നില്ല, ബിഹാറില്‍ നല്ല 'ഝഗഡ'

ഇന്ത്യ സഖ്യത്തില്‍ സീറ്റ് തമ്മില്‍തല്ലെന്ന് പറഞ്ഞു സ്ഥിരം പരിഹസിക്കാറുള്ള ബിജെപി ബിഹാറില്‍ മുന്നണിയ്ക്കുള്ളില്‍ സമവായത്തിന് നെട്ടോട്ടം ഓടുന്ന കാഴ്ചയാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. മുമ്പ് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി കല്‍പ്പിക്കും പോലെ കാര്യങ്ങള്‍ നടന്നിരുന്നത് കേന്ദ്രത്തിലെ മൃഗീയ ഭൂരിപക്ഷത്തിന്റെ കരുത്തിലായിരുന്നു. എന്നാല്‍ മൂന്നാം മോദി സര്‍ക്കാര്‍ നിതീഷ് കുമാറിന്റെ ജെഡിയുവിനും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയ്ക്കും മുന്നില്‍ സര്‍ക്കാര്‍ വീഴാതിരിക്കാനുള്ള ബാലന്‍സിങ് തത്രപ്പാടിലാണ്. ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞകുറി ജെഡിയുവിനേക്കാള്‍ സീറ്റ് നേടിയിട്ടും ഇക്കുറി ഫിഫ്റ്റി- ഫിഫ്റ്റി സീറ്റ് ഷെയറിംഗില്‍ നില്‍ക്കേണ്ടിവന്നത് കേന്ദ്രത്തിലെ ഈ ബാലന്‍സിങിന് വേണ്ടിയാണ്.

243 അംഗങ്ങളുള്ള ബിഹാര്‍ നിയമസഭയില്‍ ജെഡിയുവും ബിജെപിയും 101 സീറ്റുകളില്‍ വീതം മത്സരിക്കുമെന്നും നിതീഷ് കുമാറിന്റെ ഒരു സീറ്റെങ്കിലും അധികം വേണമെന്ന സമ്മര്‍ദ്ദത്തില്‍ 101- 102 ആകും സീറ്റ് നിലയെന്ന തരത്തിലെല്ലാം വലിയ കോലാഹലം നടന്നിട്ടാണ് ഒടുവിലായി നിതീഷിന് ഫിഫ്റ്റി ഫിഫ്റ്റി ഫോര്‍മുലയില്‍ ആദ്യമായി മല്‍സരിക്കേണ്ടി വരുന്നത്. ബാക്കിയുള്ള സീറ്റുകള്‍ എന്‍ഡിഎ മുന്നണിയിലെ സഖ്യകക്ഷികളായ ചിരാഗ് പസ്വാന്റെ ലോക് ജന്‍ശക്തി പാര്‍ട്ടി (റാം വിലാസ്), ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ച എന്നിവര്‍ക്കായാണ് നീക്കിവെച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച അഞ്ചില്‍ അഞ്ചും ജയിച്ച ചിരാഗ് പസ്വാന്‍ ചില്ലറ സീറ്റില്‍ ഒതുങ്ങാന്‍ തയ്യാറാവാതെ വലിയ വിലപേശല്‍ നടത്തി. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്ക് 29 സീറ്റ് അനുവദിച്ചു നിലപാട് മയപ്പെടുത്താന്‍ ബിജെപി തയ്യാറായത് നിതീഷ് കുമാറിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.

Latest Stories

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി

'കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന വിഴുങ്ങും'; ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ചതിൽ മുന്നറിയിപ്പുമായി ട്രംപ്

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി 28ന്