ചോദ്യം ചോദിച്ചാല്‍ കേസെടുക്കുമോ?

സി പി എം നേതാവും എം പിയും മുന്‍ മന്ത്രിയുമായ ഇളമരം കരീമിനെ ഭീഷണിപ്പെടുത്തിയതിനും ആക്രമിക്കാന്‍ ആഹ്വാനം ചെയ്തതിനും എഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണിനെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരിക്കുകയാണ്. കഴിഞ്ഞ ഏപ്രില്‍ 28 ന് ഇളമരം കരീം നല്‍കിയ പരാതിയിലാണ് കേസെുടുത്തത്. എന്നാല്‍ തനിക്കെതിരെ കേസെടുത്ത കാര്യം വിനു വി ജോണ്‍ ് അറിഞ്ഞത് പാസ്‌പോര്‍ട്ട് പുതുക്കാന്‍ കൊടുത്തപ്പോഴാണെന്ന് മാത്രം.

മോദി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ ജന വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത നാല്‍പത്തിയെട്ട് മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി കേരളത്തില്‍ ആകമാനം അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. ഇതിന്റെ ഭാഗമായി തിരുരില്‍ രോഗിയുമായി പോയ ഓട്ടോ ഡ്രൈവറായ യാസറിനെ ഓട്ടോയില്‍ നിന്ന് പിടിച്ചിറക്കി പണിമുടക്ക് അനൂകൂലികള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഇതിനെക്കുറിച്ച് സി ഐ ടി യു അഖിലേന്ത്യ സെക്രട്ടറി കൂടിയായ ഇളമരം കരീമിന്റെ പ്രതികരണമിതായിരുന്നു. മാസങ്ങള്‍ക്ക് മുമ്പേ പ്രഖ്യാപിച്ച പണിമുടക്കായിരുന്നു ഇത്. അന്ന് റോട്ടിലിറങ്ങിയിട്ട് എന്നെ പിച്ചി മാന്തി എന്നൊക്ക പറഞ്ഞുവരികയാണ് .

അന്ന് വൈകീട്ടത്തെ ഏഷ്യാനെറ്റ് ന്യുസ് അവറില്‍ ചര്‍ച്ചക്കെടുത്തത് പൊതുപണിമുടക്കിലെ അക്രമങ്ങളായിരുന്നു. ഓട്ടോ ഡ്രൈവറെ മര്‍ദ്ധിച്ചതിനെക്കുറിച്ചും അതേ പറ്റിയുള്ള ഇളമരം കരീമിന്റെ പ്രതികരണത്തെയും കുറിച്ച് സംസാരിച്ചപ്പോള്‍ അവതാകരകനായ വിനു വി ജോണ്‍ പറഞ്ഞത് ഇങ്ങനെ ആയിരുന്നു
‘എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എളമരം കരീം കുടുംബ സമേതമായിരുന്നെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു, അപ്പോള്‍ അറിയാമായിരുന്നു പിച്ചലും മാന്തലുമൊക്കെ’.

ഇതോടെ കടന്നല്‍കൂടിളകും പോലെ സി പിഎം കേന്ദ്രങ്ങള്‍ ഇളകി, വിനു വി ജോണ്‍ ഇളമരം കരീമിനെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തുവെന്ന് പറഞ്ഞ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. വിനുവിന്റെ വസതിയിലേക്കും ഏഷ്യാനെറ്റിലേക്ക്ും ട്രേഡ് യൂണിയനുകള്‍ മാര്‍ച്ച് നടത്തി. വിനുവിനെ പുറത്തിറങ്ങാന്‍ സമ്മതിക്കില്ലന്ന് പ്രഖ്യാപിച്ച് തിരുവനന്തപുരം നഗരത്തിലാകെ പോസ്റ്ററുകള്‍ നിരന്നു.

മാര്‍ച്ച് 28 ന് രാത്രി നടന്ന ന്യുസ് അവറിലാണ് വിനു ഇത്തരത്തില്‍ പറഞ്ഞതെങ്കിലും ഇളമരം കരിം ഫേസ് ഫയല്‍ ചെയ്തത് ഒരു മാസം കഴിഞ്ഞ് ഏപ്രില്‍ 28 ന്് രാവിലെ പത്ത്മണിക്കായിരുന്നു. കൃത്യം ഒരുമണിക്കുറിനുള്ളില്‍ എഫ് ഐ ആറുമിട്ടു.ആവലാതിക്കാരനെ എന്ന് വച്ചാല്‍ ഇളമരം കരീമിനെ ടി വി ചാനല്‍ പ്രോഗ്രാം വഴി ഭീഷണിപ്പെടുത്തിയെന്നും മറ്റുള്ളവരോട് ആക്രമിക്കാന്‍ ആഹ്വാനം നല്‍കിയെന്നും മനപ്പൂര്‍വ്വം അപമാനിച്ച് സമാധാന ലംഘനം നടത്തണമെന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിച്ചുവെന്നുമാണ് എഫ് ഐ ആറില്‍ പറയുന്നത് ഐപിസിയിലെ 107, 118, 504, 506 എന്നീ വകുപ്പുകളും കെപി ആക്ടിലെ 120 ഒയും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്്. ഇതില്‍ ചിലത് ജാമ്യം തന്നെ നിഷേധിക്കാന്‍ കഴിയുന്ന വകുപ്പുകളാണ്. എന്നിട്ടും പ്രതിയായ വിനു വി ജോണ്‍ ഇക്കാര്യം അറിയുന്നത് പാസ്പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ നല്‍കുകയും അത് നിരസിക്കപ്പെടുകയും ചെയ്തപ്പോഴാണ്.

എന്തായിരുന്ന വിനുവെന്ന മാധ്യമ പ്രവര്‍ത്തകന്‍ ചെയ്ത കുറ്റം? അദ്ദേഹം ഒരു ചോദ്യം ചോദിച്ചു, പാവപ്പെട്ട ഒരു ഓട്ടോ ഡ്രൈവറെ പണിമുടക്കിന്റെ പേരില്‍ ക്രൂരമായി ആക്രമിക്കുകയും അദ്ദേഹത്തിന്റെ മുഖം അടിച്ച് പൊട്ടിക്കുകയും ചെയ്ത പോലെ താങ്കളെ ആക്രമിക്കുകയും മുഖം അടിച്ചു പൊട്ടിക്കുകയും, താങ്കളുടെ കുടുംബത്തെ വണ്ടിയില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തിരുന്നെങ്കില്‍ , അതൊക്കെ വെറും പിച്ചലും മാന്തലുമൊക്കെയായി താങ്കള്‍ കണക്കാക്കുമോ? ഇതായിരുന്നു ആ ചോദ്യം.

ആള്‍ട്ട് ന്യുസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍ ് അതിനെതിരെ ശക്തമായി പ്രതികരിച്ചവരായിരുന്നു കേരളത്തിലെ രാഷ്ട്രീയ നേതാക്കളും മാധ്യമ ലോകവും ബുദ്ധി ജീവികളും സാംസ്‌കാരിക പ്രതിഭകളുമൊക്കെ , എന്നാല്‍ നമുക്ക് ചിരപരിചിതനായ ഒരു മാധ്യമ പ്രവര്‍ത്തകനെതിരെ താന്‍ അവതരിപ്പിക്കുന്ന വാര്‍ത്ത പരിപാടിക്കിടയില്‍ ഒരു ചോദ്യം ചോദിച്ചുവെന്ന ഒറ്റകാരണത്താല്‍ ജാമ്യം പോലും കിട്ടാത്ത കേസെടുത്തപ്പോള്‍ ആരും കണ്ട ഭാവം നടിക്കാതിരുന്നത് എന്ത് കൊണ്ടാണ്. കേസ് എടുത്തവിവരം പ്രതിയായ അദ്ദേഹം അറിഞ്ഞില്ല. അപ്പോള്‍ ഒരു കാര്യം ഉറപ്പാണ്. ഏത് നേരത്തും വിനു വി ജോണ്‍ അറസ്റ്റിലാകുമായിരുന്നു. പാസ്‌പോര്‍ട്ട് പുതുക്കാന്‍ കൊടുത്തത് ഭാഗ്യമായെന്ന് അദ്ദേഹം കരുതുന്നുണ്ടാകും. വേണമെങ്കില്‍ ഏഷ്യാനെറ്റിന്റെ സ്റ്റുഡിയോയില്‍ എത്തി വിനുവിനെ പൊലീസിന് അറസ്‌ററ് ചെയ്തുകൊണ്ടുപോകാമായിരുന്നു. എന്തോ ഭാഗ്യത്തിന് അതുണ്ടായില്ല.

ഭരണ നേതൃത്വത്തെ അലോസരപ്പെടുത്തുന്ന ഏത് മാധ്യമപ്രവര്‍ത്തകനെയും കാത്തിരിക്കുന്നത് ഇത്തരം കേസുകളാണ്. നിങ്ങള്‍ പോലും അറിയാതെ കേരളത്തിലെ ഏതെങ്കിലും പൊലീസ് സ്റ്റേഷനില്‍ ആരെങ്കിലും നല്‍കിയ കേസില്‍ നിങ്ങള്‍ പ്രതിചേര്‍ക്കപ്പെട്ടേക്കാം. അങ്ങിനെ പ്രതി ചേര്‍ക്കപ്പെടുന്നത് നിങ്ങളെ ആരും അറിയിച്ചെന്നും വരില്ല. നിങ്ങള്‍ കുടംബാംഗങ്ങള്‍ക്കൊപ്പമായിരിക്കുമ്പോഴോ, ജോലി സ്ഥലത്തായിരിക്കുമ്പോഴോ, സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴോ വേണമെങ്കില്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. മാധ്യമ സ്വാതന്ത്ര്യം, ജനാധിപത്യം എന്നതൊക്കെ ഭരിക്കുന്നവര്‍ക്ക് ഹിതകരമായ സമയത്ത് മാത്രം പ്രസക്തിയുളള വാക്കുകളാണ്. അവര്‍ക്ക് അഹിതകരമായ സമയങ്ങളില്‍ മാധ്യമ സ്വാതന്ത്ര്യവും, ജനാധിപത്യ ബോധവുമെല്ലാം ഞെരുക്കി അമര്‍ത്തപ്പെടുമെന്ന് മനസിലാക്കാന്‍ വിനുവിനെപ്പോലുള്ളവരുടെ ഉദാഹരണം ധാരാളം

Latest Stories

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു