സലീമേട്ടന്‍ പറയുന്ന 'മുന്തിരി മൊഞ്ചന്‍'; വിശേഷങ്ങളുമായി നായിക ഗോപിക അനില്‍

യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ ഒരുക്കുന്ന ചിത്രമാണ് “മുന്തിരി മൊഞ്ചന്‍”. ഒരു ഫീല്‍ഗുഡ് റൊമാന്റിക് മൂവിയാണ് മുന്തിരി മൊഞ്ചന്‍ എന്നാണ് നായിക ഗോപിക അനില്‍ വ്യക്തമാക്കുന്നത്.

ഓണ്‍ലൈന്‍ ലൈബ്രറി സ്റ്റാര്‍ട്ടപ്പ് നടത്തുന്ന ഇമ രാജീവ് എന്ന കഥാപാത്രമായാണ് ഗോപിക ചിത്രത്തിലെത്തുന്നത്. ബോള്‍ഡ് ആയി ജീവിക്കുന്ന ഒരു പെണ്‍കുട്ടിയാണ് ഇമ രാജീവ് എന്നാണ് കഥാപാത്രത്തിനെ കുറിച്ച് ഗോപികക്ക് പറയാനുള്ളത്. മുന്തിരി മൊഞ്ചന്‍ എന്ന പേര് കേട്ട് ആദ്യം തനിക്കും സംശയം തോന്നിയിരുന്നെന്നും, സംവിധായകനാണ് തനിക്ക് മനസിലാക്കി തന്നതെന്നും ഗോപിക പറയുന്നു.

“”ഞാനും ഇതുവരെ കേള്‍ക്കാത്ത പേരാണ് മുന്തിരി മൊഞ്ചന്‍. എന്താന്ന് അറിയാനുള്ള ആകാംഷ ഉണ്ടായി സംവിധായകനോട് ചോദിച്ചു. ഫ്രീക്ക് എന്ന വാക്കിന് മലബാര്‍ ഏരിയയില്‍ പറയുന്ന വാക്കാണ് മുന്തിരി മൊഞ്ചന്‍. സിനിമ വിവരിക്കുന്നത് സലീമേട്ടന്‍ ചെയ്യുന്ന തവള എന്ന കഥാപാത്രമാണ് അങ്ങനെയാണ് “മുന്തിരി മൊഞ്ചന്‍, ഒരു തവള പറഞ്ഞ കഥ” എന്ന പേര് വന്നത്”” എന്നാണ് ഗോപിക പറയുന്നത്. ഡിസംബര്‍ 6ന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്