വോട്ടര്‍ പട്ടിക ശുദ്ധീകരണ സംവിധാനം നിശബ്ദമായി അപ്രത്യക്ഷമായതെങ്ങനെ?

രാഹുല്‍ ഗാന്ധി ഹരിയാനയിലെ വോട്ട് കൊള്ളയില്‍ ശക്തമായ തെളിവുകളുമായി രംഗത്ത് വന്നതിന് ശേഷം ചില കാര്യങ്ങള്‍ ശ്രദ്ധാകേന്ദ്രമായി മാറുന്നുണ്ട്. അതിലൊന്ന് ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരുടെ കാര്യത്തിലാണ്, അതായത് ആവര്‍ത്തിച്ച് വോട്ട് ചെയ്യുന്നവരും വോട്ടര്‍ പട്ടികയില്‍ ആവര്‍ത്തിച്ച് കടന്നു കൂടുന്നവരും. രാഹുല്‍ ഗാന്ധി ഇന്നലെ ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ച് 22 വോട്ടര്‍മാര്‍ 10 ബൂത്തുകളില്‍ വോട്ട് ചെയ്ത കാര്യം അത്ര ലാഘവത്തില്‍ വിടാവുന്നതല്ല. ഇത് ചര്‍ച്ചയാകുമ്പോള്‍ ജനശ്രദ്ധയിലേക്ക് എത്തുന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കാതെ ഉപേക്ഷിച്ച ഒരു സോഫ്റ്റ് വെയ്‌റാണ്. വോട്ടര്‍ പട്ടികയിലെ ആവര്‍ത്തനം തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന ഡീ-ഡ്യൂപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍. അതായത് ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന സോഫ്റ്റ് വെയര്‍.

ഈ ഡീ-ഡ്യൂപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ 3 വര്‍ഷമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്നില്ല എന്ന കാര്യമാണ് ഏറ്റവും പ്രധാനവും സംശയത്തോടെ നോക്കേണ്ടതും. സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ആന്‍ഡ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ് അഥവാ സിഡിഎസി വികസിപ്പിച്ച ഈ സോഫ്റ്റ്വെയര്‍ 2022 ലെ സ്പെഷ്യല്‍ സമ്മറി റിവിഷന്‍ സമയത്താണ് അവസാനമായി ഉപയോഗിച്ചത്. പിന്നീട് മൂന്ന് വര്‍ഷക്കാലത്തേക്ക് ഇത് ഉപയോഗിച്ചിട്ടില്ല. അതായത് സാങ്കേതികമായി ഒരിക്കല്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു വോട്ടര്‍ പട്ടിക ശുദ്ധീകരണ സംവിധാനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക നവീകരണ പ്രക്രിയയില്‍ നിന്ന് നിശബ്ദമായി അപ്രത്യക്ഷമായി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി