ബോബി ഡിയോളിന്റെ സെറ്റിൽ ബജ്‌റംഗ്ദൾ ആക്രമണം

ഭോപ്പാലിൽ ചിത്രീകരണം നടന്നുകൊണ്ടിരുന്ന വെബ് സീരീസിന്റെ സെറ്റിൽ ഒരു കൂട്ടം ബജ്‌റംഗ്ദൾ പ്രവർത്തകർ അക്രമം നടത്തി. വെബ് സീരീസിന്റെ സംവിധായകൻ പ്രകാശ് ഝായെ കയ്യേറ്റം ചെയ്യുകയും മുഖത്ത് മഷി പുരട്ടുകയും ചെയ്തു. ബജ്‌റംഗ്ദൾ അക്രമികൾ സിനിമ പ്രവർത്തകരെ ഓടിക്കുകയും അവരിൽ ഒരാളെ പിടികൂടി മെറ്റൽ ലൈറ്റ് സ്റ്റാൻഡ് ഉപയോഗിച്ച് നിഷ്കരുണം മർദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ബോബി ഡിയോൾ നായകനായ പ്രകാശ് ഝായുടെ വെബ് സീരീസ് ‘Ashram’ (ആശ്രമം) ഹിന്ദുമതത്തിനെതിരാണെന്നും വെബ് സീരീസിന്റെ പേര് മാറ്റാതെ ചിത്രീകരണം അനുവദിക്കില്ലെന്നും ബജ്‌റംഗ്ദൾ അക്രമികൾ പറഞ്ഞു.

“അവർ ആശ്രമം 1, ആശ്രമം 2 എന്നിവ ചിത്രീകരിച്ചു, ആശ്രമം 3 ഇവിടെ ഷൂട്ട് ചെയ്യുകയാണ്. ആശ്രമത്തിൽ സന്ന്യാസി സ്ത്രീകളെ പീഡിപ്പിക്കുന്നതായി പ്രകാശ് ഝാ കാണിച്ചു. പള്ളിയിലോ മദ്രസയിലോ ഇത്തരമൊരു സിനിമ എടുക്കാൻ അദ്ദേഹത്തിന് ധൈര്യമുണ്ടോ? അവൻ ആരാണെന്നാണ് അവൻ കരുതുന്നത്? ബജ്‌രംഗ് ദൾ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു, ഞങ്ങൾ അദ്ദേഹത്തെ ഈ സിനിമ ചെയ്യാൻ അനുവദിക്കില്ല. ഇതുവരെ ഞങ്ങൾ പ്രകാശ് ഝായുടെ മുഖം കറുപ്പിക്കുക മാത്രമാണ് ചെയ്തത്. ഞങ്ങൾ ബോബി ഡിയോളിനെ തിരയുകയാണ്. അയാൾ തന്റെ സഹോദരനിൽ നിന്ന് (സണ്ണി ഡിയോൾ) കാര്യങ്ങൾ പഠിക്കണം. അദ്ദേഹം എത്രമാത്രം ദേശസ്നേഹമുള്ള സിനിമകളാണ് ചെയ്തത് ,” ബജ്രംഗ്ദൾ നേതാവ് സുശീൽ സുർഹെലെ പറഞ്ഞു.

അക്രമത്തിൽ സിനിമാ സംഘം ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും എന്നാൽ പരാതിപ്പെട്ടില്ലെങ്കിലും പൊലീസ് സ്വമേധയാ കേസെടുത്ത് കുറ്റവാളികളെ കണ്ടെത്തി എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നും ഡിഐജി-ഭോപ്പാൽ ഇർഷാദ് വാലി പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി