സംഘപരിവാരത്തിന്റെ മേച്ചില്‍ പുറങ്ങളില്‍ വേട്ടയാടപ്പെടുന്നവരുടെ ഇന്ത്യ

മധ്യപ്രദേശിലെ ജബല്‍പൂരില്‍ വിഎച്ച്പിയായിരുന്നെങ്കില്‍ ഛത്തീസ്ഗഡിലേക്ക് വരുമ്പോള്‍ ബജ്‌റംഗിദളാണ്. വേട്ടയാടപ്പെട്ടത് വൈദികരും കന്യാസ്ത്രീകളും. ആദ്യത്തേത് കയ്യൂക്ക് കൊണ്ടുള്ള ആക്രമണമായിരുന്നെങ്കില്‍ ഇപ്പോഴത്തേത് ഭരണസംവിധാനങ്ങളെ കൂട്ടുപിടിച്ചുള്ള കേസാണ്. മതപരിവര്‍ത്തനവും മനുഷ്യക്കടത്തുമാണ് കന്യാസ്ത്രീകള്‍ക്ക് മേല്‍ ചുമത്തപ്പെട്ട കുറ്റം. ക്രൈസ്തവ മേലധ്യക്ഷന്മാര്‍ കേരളത്തിലടക്കം ബിജെപി പ്രീണന സമീപനം നടത്തുന്ന കാലത്താണ് ഉത്തരേന്ത്യയില്‍ ക്രൈസ്തവ സമൂഹം മുമ്പില്ലാത്ത വിധം ആക്രമിക്കപ്പെടുന്നത്. അരമന തോറും കേക്കും മാതാവിന് സ്വര്‍ണ കിരീടവുമൊക്കെ കൊണ്ട് കേറിയിറങ്ങുന്നവരുടെ മനസിലിരിപ്പ് ഇനിയും മനസിലായില്ലേ എന്ന ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യം കുറിക്ക് കൊള്ളുന്നതും അതുകൊണ്ടാണ്.

ക്രൈസ്തവ വോട്ടുകള്‍ കേരളത്തില്‍ പിടിക്കാന്‍ പഠിച്ച പണി 18ഉം ഒപ്പം തൃശൂരിലെ ലോക്‌സഭ വിജയത്തില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ കൂടി ബിജെപിയ്ക്ക് തുണയായെന്ന വിശകലനത്തില്‍ ക്രൈസ്തവ സമുദായാംഗമായൊരു കേന്ദ്രമന്ത്രിയെ കൂടി നല്‍കി ബിജെപി ശ്രമിക്കുന്നതിനിടയിലാണ് അങ്ങ് വടക്കേ ഇന്ത്യയില്‍ സംഘപരിവാരത്തിന്റെ തനിസ്വഭാവം അടിക്കടി പ്രകടമാകുന്നത്. എന്നിട്ടും കിട്ടിയ മന്ത്രിസ്ഥാനവും സ്ഥാനമാനങ്ങളും അളന്ന് തൂക്കുമ്പോള്‍ അരമനകളില്‍ ബിജെപിയ്ക്കനുകൂല സമീപനങ്ങള്‍ പലപ്പോഴും പുറത്തുവരുന്നത് ക്രൈസ്തവ സമൂഹത്തിന് മുന്നില്‍ ചൂണ്ടിക്കാണിക്കാനും വിമര്‍ശിക്കാനും ഈ അവസരം ചിലരെങ്കിലും ഉപയോഗപ്പെടുത്തുന്നുണ്ട്. മണിപ്പൂരിലടക്കം ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷമായ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടപ്പോഴും ഇവിടെ ബിജെപിയോട് മൃദുസമീപനം കാട്ടിയവരോട് സമുദായത്തിനുള്ളിലും പുറത്തും ചിലരെങ്കിലും കലഹിക്കുന്നുണ്ട്.

Latest Stories

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു