ഇന്ത്യ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു; അംഗീകരിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ

ഇന്ത്യ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നുവെന്ന് അംഗീകരിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ആഗോള സാമ്പത്തികമേഖലയെ കുറിച്ചുള്ള ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് ഇന്ത്യയും ലോകരാജ്യങ്ങളും നിലവിൽ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെ സംബന്ധിച്ച് ധനമന്ത്രിയുടെ പരാമർശം.

സാമ്പത്തിക വിദഗ്ധരായ വി.അനന്ത നാഗേശ്വരൻ, ഗുൽസാർ നടരാജൻ എന്നിവർ ചേർന്ന് രചിച്ച “The Rise of Finance: Causes, Consequences and Cure”എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിലായിരുന്നു നിർമ്മലയുടെ പ്രതികരണം. ലോകവും ഇന്ത്യയും നിലവിൽ അഭിമുഖീകരിക്കുന്ന സാമ്പത്തിക അവസ്ഥ മനസിലാക്കാൻ ഈ പുസ്തകം സഹായിക്കുന്നുവെന്നായിരുന്നു വാക്കുകൾ.. “ഒരു പാഠപുസ്തകം എന്ന നിലയില്‍ ഈ പുസ്തകം ജനപ്രിയമാകുമെന്ന് ഉറപ്പാണ്.. പ്രത്യേകിച്ച് നയരൂപീകരണങ്ങൾക്കായി ഇരിക്കുന്നവരെ സംബന്ധിച്ചിടത്തോളം.

രണ്ടാമതായി ഈ പുസ്തകത്തിന്റെ പ്രസക്തിയും നമ്മൾ വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന ഈ സമയത്ത് തന്നെ ഇറങ്ങിയതും…ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന മാന്ദ്യത്തെ കുറിച്ചും ഇന്ത്യയിൽ ശരിക്കും സാമ്പത്തിക മാന്ദ്യം ഉണ്ടോ എന്നത് സംബന്ധിച്ചും ചോദ്യങ്ങൾ ഉയരുന്ന സമയത്താണ് ഈ പുസ്തകം വന്നിരിക്കുന്നത്… ” മന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ആറ് വർഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലായി ദിവസങ്ങൾ പിന്നിടുമ്പോഴാണ് ധനമന്ത്രിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. ആഗോള സാമ്പത്തികവത്കരണത്തിന്റെ ഉയർച്ചയെ സംബന്ധിച്ച് ഈ പുസ്തകം പരിശോധിക്കുന്നുണ്ട്. “സാമ്പത്തികവത്കരണത്തെ സംബന്ധിച്ചുള്ള വിശദമായ വിവരണങ്ങളും ഒപ്പം കുറിപ്പടികളും ലോകവും ഇന്ത്യൻ സമ്പദ് വ്യവസ്ഥയും നേരിടുന്ന നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾക്കുള്ള പരിഹാര നിർദേശങ്ങളും ശരിക്കും പ്രശംസനീയം തന്നെ”യെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.

Latest Stories

വ്യാജ ആനിമേറ്റഡ് വീഡിയോ പ്രചരിപ്പിച്ചു; ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്; ബിജെപിക്ക് തിരിച്ചടി

രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫിവര്‍; പത്ത് പേര്‍ ചികിത്സയില്‍; മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല

ആ ഇന്ത്യൻ താരം മനുഷ്യനല്ല അന്യഗ്രഹജീവിയാണ്, ഡിഎൻഎ ടെസ്റ്റ് അത്യാവശ്യം; വെയ്ൻ പാർനെൽ പറയുന്നത് ഇങ്ങനെ

ഉമിനീര് ഇറക്കാന്‍ പോലും മറന്നു പോയി, തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിംഗില്‍ കണ്ടെത്തി; പേരുപോലും മറന്നുപോയ കനകലതയുടെ അവസാനകാലം

പാലക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങൾ തീയിൽ വെന്തുരുകി ചത്തു

മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

പ്രതിപക്ഷവും മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയ ഗൂഢാലോചന പൊളിഞ്ഞു; മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് സിപിഎം

IPL 2024: 'ആന്ദ്രെ റസ്സല്‍ അപകടകരമായ ഷോട്ടുകള്‍ കളിക്കുന്നു, പക്ഷേ സൂര്യകുമാര്‍ യാദവ്..'; രണ്ട് പവര്‍ ഹിറ്റര്‍മാരും തമ്മിലുള്ള പ്രധാന വ്യത്യാസം ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍ സിംഗ്

'ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിലെ ജനാധിപത്യ രാജ്യങ്ങൾക്ക് മാതൃക'; വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

IPL 2024: 'സച്ചിന്‍, വിരാട്, രോഹിത് എന്നിവരെപ്പോലെ അവന്‍ ആധിപത്യം പുലര്‍ത്തുന്നു': മുംബൈ താരത്തെ പ്രശംസിച്ച് സിദ്ദു