'നീലക്കിളി' പാപ്പരാകും; മുന്നറിയിപ്പുമായി ഇലോണ്‍ മസ്‌ക്

ട്വിറ്റര്‍ പാപ്പരത്വത്തിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പുമായി പുതിയ മേധാവി ഇലോണ്‍ മസ്‌ക്. മസ്‌ക് ട്വിറ്റര്‍ വാങ്ങി ആഴ്ചകള്‍ക്കകമാണ് വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സ്ഥാപനം കൂപ്പുകുത്തുന്നെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വ്യാഴാഴ്ച ട്വിറ്ററിലെ മുഴുവന്‍ ജീവനക്കാരുമായും മസ്‌ക് ആദ്യമായി നടത്തിയ കൂടിക്കാഴ്ചയില്‍ കമ്പനി വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അടുത്ത വര്‍ഷത്തേക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നും അറിയിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അപ്രതീക്ഷിതമായി രാജിവെച്ചത് പ്രതിസന്ധി രൂക്ഷമാക്കിയതായി അദ്ദേഹം അറിയിച്ചു. മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ 50 ശതമാനത്തോളം ജീവനക്കാരെ ട്വിറ്ററില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. അതിനു പുറമെ ചീഫ് സെക്യൂരിറ്റി ഓഫിസര്‍ ലിയ കിസ്‌നര്‍, മുതിര്‍ന്ന എക്സിക്യൂട്ടീവുകളായ യോയെല്‍ റോത്ത്, റോബിന്‍ വീലര്‍, ചീഫ് പ്രൈവസി ഓഫിസര്‍ ഡാമിയന്‍ കീറന്‍, ചീഫ് കംപ്ലയന്‍സ് ഓഫിസര്‍ മരിയാനെ ഫൊഗാര്‍ട്ടി തുടങ്ങിയവരുടെ രാജി പ്രതിസന്ധി രൂക്ഷമാക്കി.

കമ്പനിയിലെ ജീവനക്കാരെ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് നേരത്തെ തന്നെ മസ്‌ക് വ്യക്തമാക്കിയിരുന്നു. 75 ശതമാനം ആളുകളെ വെട്ടി കുറച്ചാല്‍ ചെലവ് കുറയുന്നതിനോടൊപ്പം ലാഭക്ഷമത ഉയരുമെന്നും ഇത് കൂടുതല്‍ നിക്ഷേപകരെ കമ്പനിയിലേക്ക് ആകര്‍ഷിക്കാന്‍ ഇടയാക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മസ്‌ക് പണിതുടങ്ങിയിരിക്കുന്നത്.

75 ശതമാനം ജീവനക്കാരെയും പിരിച്ചുവിടാനുള്ള തീരുമാനത്തില്‍ മസ്‌ക് ഉറച്ചു നിന്നാല്‍ അടുത്തിടെ ലോകത്ത് നടന്ന ഏറ്റവും വലിയ കൂട്ടപിരിച്ചുവിടലായിരിക്കും ഇത്.

Latest Stories

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!