ജിയോയുടെ ബ്രോഡ്ബാന്‍ഡ് അത്ഭുതം വരുന്നു; പ്രഖ്യാപനം ഉടന്‍

രാജ്യത്തെ ടെലികോം രംഗത്തെ മുമ്പന്മാരായ റിലയന്‍സ് ജിയോയുടെ “ജിയോ ഗിഗാ ഫൈബര്‍” അതിവേഗ ബ്രോഡ്ബാന്‍ഡ് സര്‍വീസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി ഉടന്‍ പ്രഖ്യാപിച്ചേക്കും. ഈ മാസം 12 ന് നടക്കുന്ന എജിഎം മീറ്റിങ്ങില്‍ ഇതിനേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡിനൊപ്പം ജിഗാ ടിവിയും റിലയന്‍സ് റിലീസ് ചെയ്യുമെന്ന് അഭ്യൂഹമുണ്ട്.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2500 രൂപയ്ക്ക് ജിഗാഫൈബര്‍ കണക്ഷന്‍ നല്‍കുമെന്നാണ് വിവരം. നേരത്തെ 4500 രൂപയ്ക്ക് നല്‍കുമെന്നായിരുന്നു സൂചന. പ്രതിമാസം 600 രൂപയാണ് ഈടാക്കുക. 600 രൂപ പ്ലാനില്‍ 50 എംബിപിഎസ് വേഗത്തിലുള്ള ഇന്റര്‍നെറ്റ് ഉപയോഗിക്കാം. 100 എംബിപിഎസ് വേഗമുളള കണക്ഷനു മാസം 1000 രൂപ നല്‍കേണ്ടിവരും.

ഏതു നിരക്കിലുള്ള കണക്ഷണുകള്‍ എടുത്താലും ഉപഭോക്താക്കള്‍ക്ക് ജിഗാ ടിവി, ലാന്‍ഡ് ലൈന്‍ കോള്‍ സേവനങ്ങള്‍ ഫ്രീയായി നല്‍കും. 4 കെ സെറ്റ് ടോപ്പ് ബോക്‌സുമായാണ് ജിഗാ ടിവി പുറത്തിറക്കുക എന്നാണ് വിവരം. ജിയോ ജിഗാഫൈബര്‍ സര്‍വീസ് രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ലഭിക്കും.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍