ഒരച്ഛന്‍ ഇങ്ങനെ ഫോട്ടോ എടുക്കാന്‍ തുടങ്ങിയാല്‍ മക്കളുടെ അവസ്ഥ എന്തായിരിക്കും ?

“ചിന്‍ അപ്പ് ചിന്‍ ഡൗണ്‍ ഐസ് ഓപ്പണ്‍” … മഹേഷിന്റെ പ്രതികാരം സിനിമയില്‍ ഫഹദ് ഫാസിലിന്റെ കഥാപാത്രമായ മഹേഷ് ആണ് സമീപകാലത്ത് ഫോട്ടോ എടുക്കുന്ന രംഗത്തില്‍ മലയാളികളെ ചിരിപ്പിച്ചത്. വാഴത്തോപ്പില്‍ രാത്രി കാത്തിരുന്ന് തക്ക സമയത്ത് ഫോട്ടോ എടുക്കുന്ന മഹേഷിന്റെ അച്ഛനും പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമാണ്. വ്യത്യസ്തമായ ഫോട്ടോഗ്രഫി ആശയങ്ങളിലൂടെ ഇപ്പോള്‍ ഇന്‍റര്‍നെറ്റ് സെന്‍സേഷന്‍ ആയി മാറിയിരിക്കുകയാണ് ഒരച്ഛനും മക്കളും.

ഫോട്ടോ എടുക്കുന്നതിനെപ്പറ്റി വല്യ ധാരണയില്ലാത്ത മഹേഷ് ചേട്ടന്‍ നായികയുടെ ഫോട്ടോ എടുത്തത് പോലെയല്ല. ഫോട്ടോഗ്രഫിയെക്കുറിച്ച് നല്ല ധാരണയുള്ള ഒരു അച്ഛന്‍ തന്റെ മക്കളെ മോഡലാക്കി എടുത്ത ഫോട്ടോ കാണണം. ഫ്രിഡ്ജിലിരുത്തിയും മുകളിലേക്ക് എറിഞ്ഞുമൊക്കെ അച്ഛന്‍ എടുക്കുന്ന ഫോട്ടോയ്ക്ക് നിന്നും ഇരുന്നും കിടന്നുമൊക്കെ കട്ടസപ്പോര്‍ട്ട് നല്‍കുന്ന കുരുന്നുകളാണ് മരണമാസ്.

ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവരുടെ മാത്രമല്ല, കുട്ടികളുടെ കുസൃതി ഇഷ്ടപ്പെടുന്നവരുടെയും മനം കവരുന്ന ഈ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ഫോട്ടോഗ്രഫിയെ ഭ്രാന്തമായി ഇഷ്ടപ്പെടുന്ന അച്ഛന്‍ മക്കളെ മോഡലാക്കി എടുത്തത് എന്ന പേരിലാണ് ചിത്രം പ്രചരിച്ചത്.

Latest Stories

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി

T20 ലോകകപ്പ്: ഒരു നിർവാഹവും ഇല്ലാത്തത് കൊണ്ട് മാത്രമാണവൻ ലോകകപ്പ് ടീമിൽ വരുന്നത്, യാതൊരു ഗുണവും ഇല്ലാത്ത താരമാണവൻ; ടോം മൂഡി പറയുന്നത് ഇങ്ങനെ

പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം

ടി20 ലോകകപ്പ് 2024: പന്തിനെ മറികടന്ന് സഞ്ജു അമേരിക്കയിലേക്ക്