നികുതി മനുഷ്യന്റെ വിയർപ്പിന്റെ വിലയാണ്. തൊഴിൽ ചെയ്യുന്നവർ അവരുടെ ജീവിതത്തിലെ ദിവസങ്ങളെയും രാത്രികളെയും നികുതി അടച്ച് ഭരണത്തിന് സമർപ്പിക്കുന്നു. എന്നാൽ ആ വില നീതി കാണാതെ ചെലവാക്കുമ്പോൾ, അത് ജനാധിപത്യത്തിന്റെ പേരിൽ നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക കൊള്ളയായി മാറി. ഇന്ത്യയിൽ 2017-ൽ അവതരിപ്പിച്ച ജി.എസ്.ടി—“ഒരു രാഷ്ട്രം, ഒരു നികുതി” എന്ന മഹത്തായ മുദ്രാവാക്യം ആദ്യ കാലത്ത് തന്നെ ജനങ്ങളുടെ ഇടയിൽ കലഹങ്ങളും ആശങ്കകളും വിതച്ചിരുന്നു. സിദ്ധാന്തത്തിൽ സുതാര്യവും കാര്യക്ഷമവുമായ ഏകീകൃത നികുതി സംവിധാനം, യാഥാർത്ഥ്യത്തിൽ ചെറുകിട വ്യാപാരികളുടെയും, ഗ്രാമീണ കുടുംബങ്ങളുടെയും, തൊഴിലാളികളുടെയും, ചെറുകിട വ്യവസായങ്ങളുടെയും സ്വപ്നങ്ങൾ തകർത്തുകൊണ്ടുള്ള ഭാരമായി മാറുകയായിരുന്നു.
2017-ൽ അവതരിപ്പിച്ച ജി.എസ്.ടി-യുടെ slab structure തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും കാരണമായി. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകൾ, ആദ്യം തന്നെ ധനികർക്കു സൗകര്യവും സാധാരണക്കാർക്ക് ഭാരവും നൽകുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% slabs-ലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉൽപ്പന്നങ്ങൾ—പ്രത്യേകിച്ച് cement, consumer durables, automobile accessories—എല്ലാം നിർമ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. നികുതി നിരക്കുകൾ ഏർപ്പെടുത്തിയതിന്റെ പേരിൽ, ഗ്രാമത്തിലെ ഒരു ചെറുകിട കടക്കാരൻ തന്റെ വരുമാനം നഷ്ടപ്പെടുകയും, യുവാക്കളുടെ start-up expansion തടഞ്ഞുനിർത്തുകയും ചെയ്തു.
കേരളത്തിന്റെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പലവട്ടം ചൂണ്ടിക്കാട്ടിയത്—ജി.എസ്.ടി കൊണ്ടുവന്നത് സംസ്ഥാനങ്ങളുടെ വരുമാന സ്വാതന്ത്ര്യത്തെ നഷ്ടപ്പെടുത്തുന്ന fiscal centralization ആണെന്ന്. ജി.എസ്.ടി കൗൺസിൽ തീരുമാനം എടുത്തിട്ടുണ്ടെങ്കിലും, compensation cess-ന്റെ കാലാവധി അവസാനിച്ചതോടെ, കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് വർഷംതോറും ആയിരക്കണക്കിന് കോടി നഷ്ടമായി. ആരോഗ്യ മേഖലയിലും, പൊതുജന സേവനങ്ങളിലും, ക്ഷേമ പദ്ധതികളിലും ചെലവിടാൻ വേണ്ട സാമ്പത്തിക ശേഷി സംസ്ഥാനങ്ങൾ നഷ്ടപ്പെട്ടു. ബാലഗോപാൽ blunt ആയി പറഞ്ഞിട്ടുണ്ട്—“കേന്ദ്രം വരുമാനം പിടിച്ചെടുത്തു, പക്ഷേ സംസ്ഥാനങ്ങളാണ് ജനങ്ങൾക്ക് മുൻപിൽ ഉത്തരവാദികളായി നിലകൊള്ളേണ്ടത്.” ഇതൊരു federalism-ന്റെ തകർച്ചയാണെന്ന്.
ഇതേ ആശങ്ക Gulati Institute of Finance and Taxation (GIFT)-ന്റെ പഠനങ്ങളിലും വ്യക്തമായി കാണാം. GIFT റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, കേരളത്തിൽ hospitality sector, മത്സ്യബന്ധനം, ചെറുകിട traditional industries—എല്ലാം ജി.എസ്.ടി-യുടെ ആഘാതം ഏറ്റു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ വലിയ പങ്കുവഹിക്കുന്ന tourism & allied sectors, ഉയർന്ന നികുതി നിരക്കുകൾ കാരണം മത്സരം നഷ്ടപ്പെടുകയും, പല ചെറുകിട സംരംഭങ്ങളും അടച്ചുപൂട്ടുകയും ചെയ്തു. ഒരു ഹൗസ്‌ബോട്ട് ഉടമ Alleppey-യിൽ പറഞ്ഞു: “വിരുന്നുകാർ കുറവാണ്, maintenance ചെലവ് കൂടുന്നു, tax അടക്കാൻ കഴിയുന്നില്ല—ഇതാണ് സത്യം.”
സാമ്പത്തികശാസ്ത്രജ്ഞന്മാർ പലരും തുടക്കം മുതൽ ജി.എസ്.ടി-യുടെ നടപ്പാക്കലിനെ വിമർശിച്ചിരുന്നു. മുൻ RBI ഗവർണർ രഘുറാം രാജൻ അഭിപ്രായപ്പെട്ടത്: “ജോലിക്കാരെയും ചെറുകിട വ്യവസായികളെയും ബാധിക്കാത്ത രീതിയിൽ, gradual implementation വേണമായിരുന്നു. എന്നാൽ haste and complexity made it burdensome.” Nobel സമ്മാനജേതാവ് അമർത്യ സെൻ നിരീക്ഷിച്ചത്, നികുതി നീതി (tax justice) ഇല്ലാതെ, ഒരു രാഷ്ട്രം സാമ്പത്തിക വളർച്ച കൈവരിക്കാനാവില്ല എന്നതാണ്. പ്രണബ് ബർദൻ, Jean Drèze എന്നിവർ ചൂണ്ടിക്കാട്ടിയത് inequality report-ുകളിലെ ഡാറ്റ: ഇന്ത്യയിൽ GST കൊണ്ടുവന്ന indirect tax burden, ഏറ്റവും കൂടുതൽ ദാരിദ്ര്യ രേഖയ്ക്കടുത്തവരെയാണ് ബാധിച്ചത്.
കഴിഞ്ഞ എട്ട് വർഷത്തെ ഡാറ്റ നമ്മെ വേദനിപ്പിക്കുന്ന സത്യത്തിലേക്ക് നയിക്കുന്നു. 2017-ൽ ജി.എസ്.ടി വരുമാനം 11 ലക്ഷം കോടിയിലായിരുന്നു. ഇന്ന് അത് 22 ലക്ഷം കോടി രൂപയായി ഇരട്ടിയായി. കേന്ദ്രം ഇതിനെ governance success story ആയി അവതരിപ്പിക്കുന്നു. എന്നാൽ Kerala, Tamil Nadu, Maharashtra പോലുള്ള സംസ്ഥാനങ്ങൾ revenue loss രേഖപ്പെടുത്തുന്നു. Consumer Price Index ഉയർന്ന നിലയിൽ തുടരുന്നു. Fuel price pass-through കാരണം ചരക്കു ഗതാഗത ചെലവ് കൂടി, അതിന്റെ പ്രതിഫലം മാർക്കറ്റിലെ essential commodities-ലും. ഒരു വീട്ടമ്മ Thrissur-ൽ പറഞ്ഞത്: “വിലക്കയറ്റം കൊണ്ട് ration ചെയ്തുകൊണ്ടാണ് ജീവിക്കുന്നത്. Tax കുറച്ചുവെന്ന് പറയുന്നു, പക്ഷേ സാധനങ്ങൾ വിലക്കുറഞ്ഞിട്ടില്ല.”ഗുലാറ്റി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു റിപ്പോർട്ട് വ്യക്തമാക്കുന്നു: കേരളത്തിലെ മത്സ്യബന്ധന മേഖല, ടൂറിസം, കുടുംബാധിഷ്ഠിത വ്യവസായങ്ങൾ—ഇവയെല്ലാം 18%–28% സ്ലാബുകളിൽ കുടുങ്ങിയതിനാൽ വലിയ പ്രതിസന്ധിയിലായി. “ഒരു ഹോട്ടലിൽ കഴിക്കുന്ന ഭക്ഷണത്തിന് 18% നികുതി, എന്നാൽ വലിയ കോർപ്പറേറ്റ് കമ്പനികളുടെ ഐ.ടി സേവനങ്ങൾക്ക് കുറഞ്ഞ നിരക്ക്—ഇത് സാമ്പത്തിക നീതിയാണോ?” എന്ന ചോദ്യം അവർ മുന്നോട്ട് വച്ചു.
ഹർഷവർധൻ സപ്കൽ പറഞ്ഞതുപോലെ, 2017 മുതൽ 2025 വരെ ജി.എസ്.ടി വഴി 22 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ സമാഹരിച്ചു. ഇത് ഇരട്ടിയിലധികം വർധനവാണ്. എന്നാൽ, അതേ സമയത്ത്, ചെറുകിട വ്യാപാരികൾക്ക് 30% വരെ വരുമാന നഷ്ടം, job loss, unorganized sector-ൽ ദുരിതം—ഇവയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജി.എസ്.ടി-യെ “ഗബ്ബർ സിംഗ് ടാക്സ്” എന്നു വിളിച്ചതും അതുകൊണ്ടുതന്നെയാണ്: ജനങ്ങളുടെ കൈവശം നിന്നും പിടിച്ചെടുത്ത വിയർപ്പിന്റെ വില, അധികാരത്തിന്റെ ആഡംബര കൊട്ടാരങ്ങളിലേക്ക് ഒഴുക്കുകയായിരുന്നു.
കേരളത്തിലെ ബേവറേജസ് മേഖല, വസ്ത്ര വ്യവസായം, കൃഷിഉൽപ്പന്നങ്ങൾ—ഇവയ്ക്കും GST-യുടെ ഭാരമാണ്. ഒരു പാവപ്പെട്ട കർഷകൻ തന്റെ നെല്ല് വിൽക്കുമ്പോൾ കിട്ടുന്ന വിലയിൽ നിന്ന്, 18% input tax ക്രെഡിറ്റ് കൂട്ടിച്ചേർത്ത് കണക്കാക്കുമ്പോൾ, ഇടനിലക്കാരന്റെ നേട്ടം കൂടുതലാണ്. കേരളത്തിന്റെ ഗ്രാമങ്ങളിൽ നിന്നുള്ള നിലവിളികൾ—“നമ്മുടെ കൃഷി വിലകുറഞ്ഞു, പക്ഷേ ഞങ്ങൾ വാങ്ങുന്ന വളവും ഉപകരണങ്ങളും നികുതിയിൽ മുങ്ങി”—ഇവയാണ് GST-യുടെ മനുഷ്യ മുഖം.
ഈ പശ്ചാത്തലത്തിലാണ്, ഇന്ന് മോദി നിരക്ക് കുറച്ചതായി പ്രഖ്യാപിച്ച് ക്രെഡിറ്റ് ഏറ്റെടുക്കുന്നത്. എന്നാൽ ചോദ്യം ഇതാണ്: എട്ട് വർഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി? അത് ജനങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, ക്ഷേമം എന്നിവയ്ക്ക് ചിലവഴിച്ചോ, അതോ കോർപ്പറേറ്റ് ലോൺ മാപ്പുകൾക്കും, ആഡംബര പദ്ധതികൾക്കും വേണ്ടിയോ? രാജ്യത്തെ സാമ്പത്തിക വിദഗ്ധരും സാമൂഹിക പ്രവർത്തകരും പറയുന്നത്, GST-യുടെ കഥ കേവലം ടാക്സ് റീഫോം അല്ല, മറിച്ച് ജനാധിപത്യത്തിന്റെ സാമ്പത്തിക കേന്ദ്രികരണം എന്നതാണ്.
സാമൂഹിക ആഘാതം വ്യക്തമാക്കുന്ന നിരവധി ഉദാഹരണങ്ങൾ രാജ്യത്ത് നിറഞ്ഞിരിക്കുന്നു. അനേകം ചെറുകിട MSME-കൾക്ക് compliance cost തന്നെ വലിയ ഭാരമായി. GST portal-ിൽ invoice upload ചെയ്യാനുള്ള ഐ.ടി. സാക്ഷരത ഇല്ലാത്തവർ, return filing-ലേക്ക് chartered accountant-നെ ആശ്രയിക്കേണ്ടി വന്നു. Digital literacy ഇല്ലാത്ത ചെറുകിട വ്യാപാരികൾ, പലപ്പോഴും penalty അടയ്ക്കേണ്ടി വന്നു. GIFT-ന്റെ പഠനത്തിൽ കാണുന്നു: കേരളത്തിലെ ഗ്രാമീണ കടകൾ പലതും GST-യുടെ ഭാരം താങ്ങാനാവാത്ത കാരണം പ്രവർത്തനം അവസാനിപ്പിച്ചു. അതിനിടെ, വലിയ കോർപ്പറേഷനുകൾക്ക് മാത്രം scale advantage.
ഇതൊക്കെ ഒരുമിച്ച് സാമൂഹ്യ നീതിയുടെ ചോദ്യം ഉയർത്തുന്നു. ഭരണത്തിന്റെ ഉത്തരവാദിത്വം macro-economic efficiency-ൽ മാത്രം ഒതുങ്ങരുത്; ജനങ്ങളുടെ ജീവിതാനുഭവമാണ് അന്തിമ മാനദണ്ഡം. fuel price, transport cost, FMCG inflationഇവയെല്ലാം ഒരു കുടുംബത്തിന്റെ ദിനചര്യയെ ബാധിക്കുമ്പോൾ, “tax rate കുറച്ചുവെന്ന്” പറഞ്ഞുകേൾക്കുന്നത് ഒരു ശൂന്യമായ രാഷ്ട്രീയ ക്രെഡിറ്റ് പ്രയോഗം മാത്രമാണ്.
കെ.എൻ. ബാലഗോപാൽ പോലുള്ള ധനമന്ത്രിമാർ, Gulati Institute പോലുള്ള ഗവേഷണ സ്ഥാപനങ്ങൾ, തൊഴിലാളി യൂണിയനുകൾ, MSME സംഘടനകൾ—all voices unite to say: “നികുതി മനുഷ്യരുടെ ജീവിതത്തെ ബാധിക്കുന്നു. ജനങ്ങളുടെ കണ്ണീർ macro data കൊണ്ട് മറയ്ക്കാൻ കഴിയില്ല.”
“സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ സഹായത്തിനായി കൈ നീട്ടുന്ന സാഹചര്യത്തിലേക്ക് തള്ളപ്പെടുന്നു. GST-യുടെ രൂപകല്പന federal spirit ഇല്ലാതാക്കി. ഇത് Indian Constitution-ന്റെ ആത്മാവിനോട് വിവേചനംആണ്.” ഈ വാക്കുകൾക്ക് പിന്തുണയായി, നിരവധി ഇക്കണോമിസ്റ്റുകൾ പറയുന്നു: GST “one nation one tax” എന്ന മുദ്രാവാക്യത്തിന് പകരം, “one nation, centralized control” എന്ന പുതിയ സാമ്പത്തിക രാഷ്ട്രീയമാണ് നടപ്പിലാക്കിയത്
ജി.എസ്.ടി ഇന്ത്യയുടെ ചരിത്രത്തിൽ വലിയൊരു structural reform ആണെന്നത് സത്യമാണ്. revenue growth, tax base widening, centralized governance—എല്ലാം macro level-ൽ നേട്ടം തന്നെയാണ്. പക്ഷേ, അത് ജനങ്ങളുടെ ജീവിതത്തെ ചൂഷണം ചെയ്യുന്ന രീതിയിലായാൽ, അത് വിജയമല്ല. നീതിയില്ലാത്ത നികുതി ഭരണം, ജനാധിപത്യത്തിന്റെ ആത്മാവിനെ തന്നെ ദ്രോഹിക്കുന്നു.
Slab structure-ന്റെ പുനർവിവേചനം, compensation mechanism-ന്റെ നീട്ടൽ, SMEs-ക്കുള്ള പ്രത്യേക easing measures, state autonomy-ന്റെ പുനസ്ഥാപനം—ഇവയാണ് ഇനി ആവശ്യമായത്. ഭരണ നേതാക്കൾക്ക് ജനങ്ങളുടെ ജീവിതാനുഭവം കേൾക്കേണ്ടത് അനിവാര്യമാണു.
ഇങ്ങനെ നോക്കുമ്പോൾ, ഹർഷവർധൻ സപ്കലിന്റെ വിമർശനം വെറും രാഷ്ട്രീയ ആക്രമണം അല്ല, മറിച്ച് ചരിത്ര സത്യത്തിന്റെ ഓർമ്മപ്പെടുത്തൽ തന്നെയാണ്. ജി.എസ്.ടി ജനങ്ങളെ കുടുക്കിയൊരു സാമ്പത്തിക കുടിലം ആണെന്നും, ഇന്ന് മോദി “rate cut” പ്രഖ്യാപിച്ച് അതിനെ ജനക്ഷേമ പ്രവർത്തിയായി അവതരിപ്പിക്കുന്നതും നാടകീയമായ രാഷ്ട്രീയമാണ്.
2017-ൽ ജനങ്ങൾ “ഗബ്ബർ സിംഗ് ടാക്സ്” എന്നു വിളിച്ച GST, ഇന്ന് പോലും അതേ പേരു നിലനിർത്തുന്നു. പേരുകൾ മാറിയാലുംനികുതി നീതി ഇല്ലാതെ, ഒരു രാഷ്ട്രത്തിന്റെ വളർച്ച ഒരിക്കലും ജനങ്ങളുടെ വളർച്ചയാകില്ല.“വിയർപ്പിന്റെ തുള്ളികളിൽ നിന്നു കൊയ്യപ്പെട്ട നികുതി, ജനങ്ങളുടെ സ്വപ്നങ്ങൾ ശോഷിച്ചെടുത്ത കൊള്ള, ഇന്ന് ജനക്ഷേമം എന്നു വിളിക്കുന്നുവെങ്കിൽ—ചരിത്രം അത് രേഖപ്പെടുത്തും; അധികാരത്തിന്റെ കൊട്ടാരങ്ങൾ പൊളിഞ്ഞു വീണാലുംഅത്അനീതിയുടെ ക്രൂരമുഖമാണ്.