ഒരു വയോധിക പണ്ഡിതനെ വേട്ടയാടുന്ന ഭരണകൂടം: അപകടത്തിലായ ഇന്ത്യൻ ജനാധിപത്യം

നോബൽ സമ്മാന ജേതാവായ അമൃത്യസെനിൻ്റെ ശാന്തിനികേതനിലെപ്രതീചിഎന്ന കുടുംബവീട്ടിൽ 2026 ജനുവരി 7-ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യ യുടെ ഉദ്യോഗസ്ഥർ നടത്തിയ സന്ദർശനം ഒരു സാധാരണ ഭരണപര നടപടിയെന്നു വിശ്വസിക്കാൻ കഴിയാത്ത വിധം ഗുരുതരമായ രാഷ്ട്രീയജനാധിപത്യ അർത്ഥങ്ങൾ വഹിക്കുന്നതാണ്. വോട്ടർ പട്ടികയിലെ ‘Special Intensive Revision’ എന്ന സാങ്കേതിക പദത്തിന്റെ മറവിൽ നടന്ന നടപടി, ഇന്ത്യയിൽ ഭരണഘടനാപര സ്ഥാപനങ്ങൾ എത്രമാത്രം അധികാര രാഷ്ട്രീയത്തിന്റെ ആയുധങ്ങളായി മാറിയിരിക്കുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ്.

92 വയസ്സുള്ള, ശാരീരിക അവശത അനുഭവിക്കുന്ന, വിദേശത്തിരുന്ന് വോട്ട് രേഖപ്പെടുത്തുന്ന ഒരു പണ്ഡിതനെഅതും ലോകമാകെ ബഹുമാനിക്കപ്പെടുന്ന ഒരു ബൗദ്ധികനെവോട്ടർ പട്ടികയിലെ ഒരു പ്രായവ്യത്യാസത്തിന്റെ പേരിൽ നേരിട്ട്വീട്ടിലെത്തിചോദ്യം ചെയ്യേണ്ട സാഹചര്യം എന്താണെന്ന ചോദ്യം ഇവിടെ അവഗണിക്കാനാവില്ല. അമർത്യ സെന്നിന്റെയും അദ്ദേഹത്തിന്റെ പരേതയായ മാതാവിന്റെയും ഇടയിലെ പ്രായവ്യത്യാസം 15 വർഷമാണെന്ന പുതിയ രേഖയും, 2002- അത് 19 വർഷമായിരുന്നുവെന്ന പഴയ രേഖയും തമ്മിലുള്ള വ്യത്യാസം, ഒരു ഭരണകൂടത്തിന് ഇത്രയും അടിയന്തര പ്രാധാന്യമുള്ള വിഷയമായി മാറുന്നത് സ്വാഭാവികമല്ല. ഇത് രേഖാപരമായ ജാഗ്രതയല്ല; രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള തെരഞ്ഞെടുത്ത വേട്ടയാണ്.

ബംഗാൾ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്ര സർക്കാരിന്റെ നയങ്ങളെ അന്താരാഷ്ട്ര തലത്തിൽ പോലും തുറന്നുവിമർശിച്ചിട്ടുള്ള ഒരാളെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പേരിൽ അപമാനിക്കുകയും സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നത്, ‘നിഷ്പക്ഷതഎന്ന വാക്കിനെ തന്നെ പരിഹസിക്കുന്ന നടപടിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരം സ്വതന്ത്രവും സ്വാധീനരഹിതവുമായ സ്ഥാപനമായിരിക്കേണ്ടതാണ്. എന്നാൽ ഇന്ന് അതിന്റെ പ്രവർത്തനം നോക്കുമ്പോൾ, ഭരണകൂടത്തിന്റെ രാഷ്ട്രീയ താൽപര്യങ്ങൾ നടപ്പിലാക്കുന്ന ഒരു ഉപകരണമായി അത് തരംതാഴ്ത്തപ്പെട്ടിരിക്കുന്നുവെന്ന സംശയം ഒഴിവാക്കാൻ കഴിയുന്നില്ല.

ഇത് അമർത്യ സെന്നിനെ മാത്രമല്ല ബാധിക്കുന്നത്. ഇത് ഒരു മുന്നറിയിപ്പാണ്അക്കാദമികർക്കും എഴുത്തുകാർക്കും കലാകാരർക്കും പ്രവർത്തകർക്കും. “നിങ്ങൾ ഭരണകൂടത്തെ വിമർശിച്ചാൽ, നിങ്ങളുടെ പൗരത്വവും വോട്ടവകാശവും വരെ ചോദ്യം ചെയ്യപ്പെടുംഎന്ന സന്ദേശമാണ് നടപടി സമൂഹത്തിലേക്ക് വിടുന്നത്. ഇതാണ് ജനാധിപത്യത്തിൽ ഏറ്റവും അപകടകരമായ ‘chilling effect’. ഭയം സൃഷ്ടിച്ച് വിമർശന ശബ്ദങ്ങളെ മൗനം പാലിപ്പിക്കുക.

ഒരു വയോധികനോടുള്ള മാനവികത പോലും പുലർത്താൻ കഴിയാത്ത, ചെറുതായ രേഖാപിഴവുകളെ ആയുധമാക്കി രാഷ്ട്രീയ പക തീർക്കുന്ന ഒരു സംവിധാനത്തിൽ നിന്ന് ജനാധിപത്യ മൂല്യങ്ങൾ പ്രതീക്ഷിക്കുന്നത് വ്യർഥമാണ്. അമർത്യ സെന്നിന്റെ പ്രായമോ, പാണ്ഡിത്യമോ, ലോകം നൽകിയ ബഹുമാനമോ തിരിച്ചറിയാനുള്ള ബോധം സംഘപരിവാർ രാഷ്ട്രീയത്തിനുണ്ടാകണമെന്നില്ല. കാരണം, രാഷ്ട്രീയത്തിന് ബൗദ്ധികതയോടോ മനുഷ്യഗൗരവത്തോടോ ബന്ധമില്ല. ഭരണഘടനയും സ്വതന്ത്ര സ്ഥാപനങ്ങളും തകർത്തു, ത്രിവർണ്ണ പതാകയ്ക്ക് പകരം കാവിക്കൊടി ഉയർത്താൻ ശ്രമിക്കുന്ന ഒരു ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമായിത്തന്നെയാണ് ഇത്തരം നടപടികൾ വായിക്കപ്പെടേണ്ടത്.

അതിനാൽ, ഇത് ഒരു വ്യക്തിക്കെതിരായ നടപടിയല്ല; ഇന്ത്യൻ ജനാധിപത്യത്തിനെതിരായ ഒരു തുറന്ന ആക്രമണമാണ്. അതിനെ തിരിച്ചറിയാനും എതിർക്കാനും സമൂഹം തയ്യാറായില്ലെങ്കിൽ, നാളെ ചോദ്യം ചെയ്യപ്പെടുക ഒരു നോബൽ ജേതാവായിരിക്കില്ലനിസ്സഹായരായ സാധാരണ പൗരന്മാരായിരിക്കും.

Latest Stories

'മുന്നണിമാറ്റം അജണ്ടയിലെ ഇല്ല, അത് ഒരിക്കലും തുറക്കാത്ത പുസ്‌തകം'; വീണ്ടും നിലപാട് വ്യക്തമാക്കി ജോസ് കെ മാണി

"കരിയറിൽ രോഹിത്തിന്റെ ഏഴയലത്ത് പോലും വരില്ല, എന്നിട്ടാണോ ഈ വിമർശനം"; ഇന്ത്യൻ പരിശീലകനെതിരെ മനോജ് തിവാരി

'തലയും വാലുമില്ലാത്ത ചാറ്റുകൾ അല്ല ഞാൻ പുറത്ത് വിട്ടത്, പേടിച്ചിട്ടുമില്ല... പിന്നോട്ടുമില്ല'; കേസ് വന്നത് കൊണ്ട് പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഫെന്നി നൈനാൻ

മലപ്പുറത്തെ 14കാരിയുടെ കൊലപാതകം, കുറ്റം സമ്മതിച്ച് പതിനാറുകാരൻ; കഴുത്ത് ഞെരിച്ച് കൊലപാതകം, ബലാത്സംഗം നടന്നതായും മൊഴി

മലപ്പുറത്ത് നിന്നും കാണാതായ 14കാരി മരിച്ച നിലയിൽ; പ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത് കസ്റ്റഡിയിൽ

IND vs NZ: "ടീമിലെ പ്രധാന ബോളർ, പക്ഷേ ഇപ്പോഴും തന്റെ സ്ഥാനത്തിനായി അവന് പോരാടേണ്ടി വരുന്നു"; യുവതാരത്തിനായി വാദിച്ച് അശ്വിൻ

'ക്രിയേറ്റിവ് അല്ലാത്ത ആളുകൾ ആണ് ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത്, കഴിഞ്ഞ എട്ടുവർഷത്തിനിടെ ബോളിവുഡ് വല്ലാതെ മാറി'; ബോളിവുഡിൽ അവസരം നഷ്ടപ്പെടുന്നുവെന്ന് എ ആർ റഹ്മാൻ

'അതിജീവിതയുടെ ചാറ്റുകൾ പുറത്തുവിട്ടത് സ്ത്രീവിരുദ്ധ സമീപനം, രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നവരും അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്'; ടി പി രാമകൃഷ്ണൻ

കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് കിടന്നുറങ്ങി; യുവാവ് അറസ്റ്റിൽ

അദൃശ്യരാക്കപ്പെട്ട ജീവിതങ്ങള്‍: നഗര ഇന്ത്യയിലെ കുടിയേറ്റ വയോധിക സ്ത്രീകളും നയപരമായ ശൂന്യതയും; എംപവര്‍മെന്റ് ഫൗണ്ടേഷന്റെ ഫീല്‍ഡ് സ്റ്റഡി പറയുന്നത്