ടോക്യോയില്‍ മേരി ഇടി തുടങ്ങി; അനായാസം പ്രീ-ക്വാര്‍ട്ടറിൽ

ടോക്യോ ഒളിംപിക്‌സിലെ ഇന്ത്യയുടെ സുവര്‍ണ സ്വപ്‌നങ്ങള്‍ നെഞ്ചിലേറ്റുന്ന സൂപ്പര്‍ ബോക്‌സര്‍ മേരി കോമിന് ഉശിരന്‍ തുടക്കം. വനിതകളുടെ 48-51 കിലോഗ്രാം ഫ്‌ളൈവെയ്റ്റില്‍ മേരി പ്രീ-ക്വാര്‍ട്ടറില്‍ ഇടം ഉറപ്പിച്ചു. അവസാന 32ല്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മിഗേലിന ഹെര്‍ണാണ്ടസ് ഗാര്‍സ്യയെ 4-1ന് ഇടിച്ചൊതുക്കി മേരിയുടെ മുന്നേറ്റം.

തുടക്കംമുതല്‍ ആത്മവിശ്വാസത്തോടെ എതിരാളിയെ നേരിട്ട മേരി 3-2 എന്ന സ്‌കോറിനാണ് ആദ്യ റൗണ്ട് ജയിച്ചത്. രണ്ടാം റൗണ്ടിലും അതേ സ്‌കോറിന് മേരി ആധിപത്യം ഉറപ്പിച്ചു. ഒടുവില്‍ കാര്യമായ വെല്ലുവിളിയില്ലാതെ ഗാര്‍സ്യയെ മറികടന്ന് അവസാന പതിനാറിലേക്ക് കുതിക്കാനും മേരിക്കായി.

വ്യാഴാഴ്ചത്തെ പ്രീ-ക്വാര്‍ട്ടറില്‍ കൊളംബിയന്‍ എതിരാളിയാണ് മേരിയെ കാത്തിരിക്കുന്നത്.

Latest Stories

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു