ആ സമയത്ത് ഞാന്‍ 'ആത്മഹത്യ ചെയ്യാന്‍ വരെ ആഗ്രഹിച്ചിരുന്നു' വെളിപ്പെടുത്തലുമായി മൈക്കിള്‍ ഫെലിപ്‌സ്

ഏറ്റവും കൂടുതല്‍ തവണ ഒളിമ്പിക്‌സ് സ്വര്‍ണം നേടിയ അമേരിക്കന്‍ നീന്തല്‍ താരം മൈക്കിള്‍ ഫെലിപ്‌സിന്റെ ആ വെളിപ്പെടുത്തല്‍ കായിക ലോകം ഞെട്ടലോടെയാണ് കേട്ടത്. വിഷാദരോഗത്തെ തുടര്‍ന്ന് ജീവിതം അവസാനിക്കാന്‍ താന്‍ തീരുമാനം എടുത്തിരുന്നവെന്ന ഫെലിപ്‌സിന്റെ വെളിപ്പെടുത്തലാണ് കായിക ലോകത്തെ അമ്പരപ്പിച്ചത്. ചിക്കാഗോയില്‍ സംഘടിപ്പിച്ച ഒരു മാനസികാരോഗ്യ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു സ്വന്തം അനുഭവം ഫെല്പ്സ് തുറന്നു പറഞ്ഞത്.

2012 ലെ ഒളിമ്പിക്സിനു പിന്നാലെ പിടികൂടിയ വിഷാദരോഗത്തോട് പൊരുതി നില്‍ക്കാനാവാതെയാണ് മരണത്തിലേക്ക് ഊളിയിടാന്‍ ഫെല്പ്സ് തീരുമാനിച്ചത്. 2012 ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ നാലു സ്വര്‍ണം ഉള്‍പ്പെടെ ആറു മെഡലുകളാണ് നീന്തല്‍കുളത്തില്‍ നിന്നും ഫെല്പ്സ് സ്വന്തമാക്കിയത്. പക്ഷേ വിജായഹ്ലാദങ്ങളും ആരവങ്ങളുമെല്ലാമൊഴിഞ്ഞ് നാലു ദിവസമാണ് തന്റെ മുറിയില്‍ ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും കഴിച്ചുകൂട്ടിയത്.

ഇനിയൊരിക്കലും നീന്താന്‍ ഞാന്‍ ആഗ്രഹിച്ചില്ല, ജീവിച്ചിരിക്കാന്‍ തന്നെ എനിക്ക് ആഗ്രഹമില്ലായിരുന്നു. എഎന്നാല്‍ വിഷാദം അതിന്റെ മൂര്‍ദ്ധന്യതയില്‍ എത്തിയിരുന്ന സമയത്ത് ആത്മഹത്യയെ കുറിച്ച് വരെ ഞാന്‍ ചിന്തിച്ചു” ഫെല്പ്സ് പറഞ്ഞു.

“വിഷാദരോഗത്തിന്റെ ലക്ഷണം താന്‍ ആദ്യം തിരിച്ചറിയുന്നത് തന്റെ ആദ്യ ഒളിമ്പിക്സ് സ്വര്‍ണം കരസ്ഥമാക്കിയതിനു പിന്നിലെയായിരുന്നു ഏഥന്‍സ് ഒളിമ്പിക്സില്‍ ആയിരുന്നു അത്. അന്ന് 15 വയസായിരുന്നു പ്രായം.വര്‍ഷങ്ങള്‍ കഴിയുംതോറും വിഷാദവും വളര്‍ന്നുകൊണ്ടിരുന്നു. അവ പിന്നീട് ലഹരിയിലേക്കും മദ്യത്തിലേക്കും കൂട്ടിക്കൊണ്ടുപോയി” ഫെലിപ്‌സ് പറഞ്ഞു.

2008 ലെ ബീജിംഗ് ഒളിമ്പിക്സില്‍ എട്ട് സ്വര്‍ണത്തോടെ ലോക റെക്കോര്‍ഡ് ഇട്ടതിനു ദിവസങ്ങള്‍ക്കു ശേഷം മദ്യപിച്ച് വണ്ടിയോടിച്ചതിനു ഫില്പ്സിനെ പൊലീസ് പിടികൂടിയിരുന്നു. ആ സമയത്തൊക്കെ വെന്നും ഫെലിപ്സ് പറയുന്നു.

2016 ലെ റിയോ ഒളിമ്പിക്സോടെയാണ് മൈക്കില്‍ ഫെല്പ്സ് കായികജീവിതത്തില്‍ നിന്നും വിരമിക്കുന്നത്. ഏറ്റവും കൂടുതല്‍ ഒളിമ്പിക്സ് മെഡലുകള്‍ സ്വന്തമാക്കിയ താരം എന്ന ഖ്യാതിയുമായിട്ടായിരുന്നു മൈക്കല്‍ ഫെല്പ്സ് വിടവാങ്ങിയത്.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്