ചരിത്ര നേട്ടത്തില്‍ ഇന്ത്യ, ഏഷ്യന്‍ ഗെയിംസില്‍ 'സെഞ്ച്വറി'; കബഡിയിലൂടെ നൂറാം മെഡല്‍

ഏഷ്യന്‍ ഗെയിംസില്‍ 100 മെഡലുകളെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ. ശനിയാഴ്ച നടന്ന കബഡി ഫൈനലില്‍ ചൈനീസ് തായ്പെയിയെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതാ ടീം സ്വര്‍ണമണിഞ്ഞതോടെ രാജ്യത്തിന്റെ മെഡല്‍ നേട്ടം 100-ല്‍ എത്തി. 26-25 എന്ന സ്‌കോറിന് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ ജയം.

25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കമാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം 100 തൊട്ടത്. അമ്പെയ്ത്തില്‍ ജ്യോതി സുരേഖയ്ക്കും ഓജസ് പ്രവീണിനും സ്വര്‍ണം ലഭിച്ചു. ഇതേ ഇനത്തില്‍ അഭിഷേക് വര്‍മ വെള്ളിയും അതിഥി ഗോപിചന്ദ് വെങ്കലവും നേടി.

പുരുഷ ഹോക്കിയില്‍ ഇന്ത്യ സ്വര്‍ണം നേടി. ഫൈനലില്‍ ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്ക് ഇന്ത്യ ജപ്പാനെ തകര്‍ത്തു. ബ്രിഡ്ജ് ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് വെള്ളി നേടി. രാജു ടോളാനി, അജയ് പ്രഭാകര്‍ കാഹ്റെ, രാജേശ്വരി തിവാരി, സുമിത് മുഖര്‍ജി എന്നിവരടങ്ങിയ സഖ്യമാണ് വെള്ളി നേടിയത്. ഫൈനലില്‍ ഇന്ത്യന്‍ ടീം ഹോങ് കോങ്ങിനോട് പരാജയപ്പെട്ടു.

പുരുഷ ക്രിക്കറ്റിലും ബാഡ്മിന്റന്‍ പുരുഷ ഡബിള്‍സിലും ഫൈനല്‍ മത്സരങ്ങളില്‍ ഇന്ത്യന്‍ പ്രാതിനിധ്യമുള്ളതിനാല്‍ രണ്ടു മെഡലുകള്‍കൂടി ഉറപ്പാണ്. 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 70 മെഡലുകള്‍ നേടിയതായിരുന്നു ഇന്ത്യയുടെ ഇതിനു മുമ്പത്തെ വലിയ മെഡല്‍ കൊയ്ത്ത്.

Latest Stories

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ