കോഹ്‌ലിയുടേത് മാന്യമായ സമീപനം; ഇന്ത്യന്‍ നായകനെ വാഴ്ത്തി സ്റ്റീവ് സ്മിത്ത്

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. ഇന്ത്യ- ഓസ്‌ട്രേലിയ മത്സരത്തിനിടെ തന്നെ കൂവിയ ആരാധകരെ വിലക്കിയതിനാണ് വിരാട് കോഹ്‌ലിയെ സ്റ്റീവ് സ്മിത്ത് പ്രശംസിച്ചത്. മാന്യമായ സമീപനമാണ് കോഹ്‌ലിയില്‍ നിന്നുണ്ടായത്. എന്നാല്‍ ഇത്തരം അധിക്ഷേപങ്ങള്‍ തന്നെ ബാധിക്കില്ലെന്നും സ്മിത്ത് പറഞ്ഞു.

ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സ്മിത്തിനെതിരെ ഇന്ത്യന്‍ ആരാധകര്‍ കൂവി വിളിച്ചത്. പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചതിയനെന്ന് വിളിച്ചായിരുന്നു അധിക്ഷേപം. എന്നാല്‍ ക്രിക്കറ്റിന്റെ മാന്യത ഉയര്‍ത്തിപ്പിടിച്ച ഇന്ത്യന്‍ നായകന്‍ കാണികളെ ശാസിച്ചിരുന്നു. ഇത്തരം അധിക്ഷേപങ്ങളൊന്നും തന്നെ ബാധിക്കില്ലെന്നും കളിയില്‍ മാത്രമാണ് ശ്രദ്ധയെന്നും സ്മിത്ത് വ്യക്തമാക്കി.

പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിട്ട സ്മിത്ത് ലോക കപ്പിന് തൊട്ടു മുമ്പാണ് ടീമില്‍ തിരിച്ചെത്തിയത്. അതേ സമയം ഓസ്‌ട്രേലിയന്‍ നായക സ്ഥാനം വീണ്ടും ഏറ്റെടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് സ്മിത്ത് പറഞ്ഞു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു