വിസ്മയം തീർത്ത് നീരജ് ചോപ്ര; ഒളിമ്പിക്‌സ് ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് അത്‌ലറ്റിക്‌സിൽ മെഡൽ

ടോക്യോ ഒളിമ്പിക്‌സിന്റെ ട്രാക്ക് ആൻഡ് ഫീൽഡ് വേദിയിൽ ഇന്ത്യയുടെ യുവ താരം നീരജ് ചോപ്ര ചരിത്രം സൃഷ്ടിച്ചു. പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ നീരജ് സ്വർണ്ണം കൊയ്തു. ഒളിമ്പിക്‌സിന്റെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യക്ക് അത്‌ലറ്റിക്‌സിൽ സ്വർണം ലഭിക്കുന്നത്.

അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വർണം നേടുന്ന താരമായും നീരജ് മാറി. നീരജിന്റെ സ്വർണനേട്ടത്തോടെ ടോക്യോയിൽ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം ഏഴിലേക്ക് ഉയർന്നു. ഒളിമ്പിക്‌സിൽ ഇന്ത്യ ഇതാദ്യമായാണ് ഏഴ് മെഡലുകൾ സ്വന്തമാക്കുന്നത്.

ഫൈനലിലെ രണ്ടാം ശ്രമത്തിൽ കുറിച്ച 87.58 മീറ്റർ ദൂരമാണ് നീരജിനെ ഐതിഹാസികമായ സുവർണപ്പതക്കത്തിൽ എത്തിച്ചത്. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്‌ലെച്ച് (86.67), വെസ് ലി വിറ്റെസ്ലാവ്(85.44) എന്നിവർ വെള്ളിയും വെങ്കലവും നേടി.

ആദ്യ ത്രോ തന്നെ 87.03 മീറ്ററിലേക്ക് പായിച്ച നീരജ് ഫൈനലിൽ ഉശിരൻ തുടക്കമാണിട്ടത്. എല്ലാ താരങ്ങളും ആദ്യ ശ്രമം പൂർത്തിയാക്കുമ്പോൾ നീരജ് ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു. രണ്ടാം ശ്രമത്തിൽ നീരജ് നില ഒന്നുകൂടി മെച്ചപ്പെടുത്തി.

മൂന്ന് ശ്രമങ്ങൾ കഴിയുമ്പോൾ നീരജിനെ മറികടക്കാൻ മറ്റാർക്കുമായില്ല. പിന്നീടുള്ള ത്രോകളിലും നീരജിനെ പിന്തള്ളാൻ എതിരാളികൾ പരാജയപ്പെട്ടതോടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനുശേഷം അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ മെഡൽ സ്വപ്‌നം യാഥാർത്ഥ്യമാക്കപ്പെട്ടു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്