അവന്റെ ടീമിനെതിരെ ഞങ്ങൾ ജയിക്കും, പക്ഷെ അവൻ എന്നെ ശരിക്കും ഭയപ്പെടുത്തി; തന്നെ പേടിപ്പിച്ച താരത്തെക്കുറിച്ച് അൽഫോൻസോ ഡേവീസ്

യുവേഫ ചാമ്പ്യൻസ് ലീഗിൽ താൻ നേരിട്ട ഏറ്റവും കടുത്ത എതിരാളിയെന്ന് ബയേൺ മ്യൂണിക്ക് ഡിഫൻഡർ അൽഫോൻസോ ഡേവീസ് ബാഴ്‌സലോണ താരം ഔസ്മാൻ ഡെംബലെയെ വിശേഷിപ്പിച്ചു. കാനഡ ഇന്റർനാഷണൽ അടുത്തിടെ നടന്ന ഒരു സ്ട്രീമിൽ ജനപ്രിയ യൂട്യൂബർ IShowSpeed-നോട് സംസാരിക്കുകയായിരുന്നു, അവിടെ ഏത് കളിക്കാരനാണ് ചാമ്പ്യൻസ് ലീഗിൽ തനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള എതിരാളി ആരെന്ന ചോദ്യത്തിനാണ് വലിയ ആലോചനകൾ ഇല്ലാതെയുള്ള ഉത്തരം താരം പറഞ്ഞത്.

“ഔസ്മാൻ ഡെംബല”. ആൾ വേഗതയുള്ളവനാണ്. ഞാൻ എന്റെ പരമാവധി ചെയ്‌തു, എങ്കിലും എന്റെ പരമാവധി തന്നെ ഞാൻ ശ്രമിച്ചു. ഡേവിസും ഡെംബലെയും തങ്ങളുടെ കരിയറിൽ മൂന്ന് തവണ എതിരാളികളായി വന്നിട്ടുണ്ട്. 2021-22 യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലാണ് ആദ്യ ഏറ്റുമുട്ടൽ ഉണ്ടായത്., ബയേൺ മ്യൂണിക്ക് ഹോം ഗ്രൗണ്ടിൽ 3-0ന് ജയിച്ചു. പിന്നീടുള്ള ഏറ്റുമുട്ടലുകളിലും ജയം ബയേണിന് ഒപ്പം തന്നെ നിന്നു.

ഔസ്മാൻ ഡെംബലെയുടെ ടീമിനെതിരെ ജയിച്ചെങ്കിലും താരത്തിന്റെ വേഗതയെ അല്ഫോന്സ ഭയപ്പെട്ടിരുന്നു എന്നുറപ്പിക്കാം.. എതിരാളികളെ അനായാസം ഡ്രിബിൾ ചെയ്യാനും ഇഷ്ടാനുസരണം ഗോൾ നേടാനുള്ള അവസരങ്ങൾ സൃഷ്ടിക്കാനും കഴിയുന്ന ഏറ്റവും വേഗതയേറിയ കളിക്കാരിൽ ഒരാളാണ് ഡെംബെലെ. കഴിഞ്ഞ സീസണിലെ അവസാന 18 ലാ ലിഗ മത്സരങ്ങളിൽ അദ്ദേഹം ഒരു തവണ സ്കോർ ചെയ്യുകയും 13 അസിസ്റ്റുകൾ നൽകുകയും ചെയ്തു.

Latest Stories

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു

രണ്ടും തോൽക്കാൻ തയാറല്ല ഒരാൾ ഹാട്രിക്ക് നേടിയാൽ മറ്റവനും നേടും, റൊണാൾഡോ മെസി ബന്ധത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിവർപൂൾ ഇതിഹാസം