"ഈ ക്ലബ് എന്റെ വീടാണ്"; ബ്ലാസ്റ്റേഴ്സുമായുള്ള കരാർ നീട്ടി മലയാളി താരം

മലയാളി താരം ശ്രീക്കുട്ടൻ എം.എസ് കേരളാ ബ്ലാസ്റ്റേഴ്‌സുമായി പുതിയ കരാറിൽ ഒപ്പു വെച്ചു, 2027 വരെ ഉള്ള കരാറിൽ ആണ് ഒപ്പു വെച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ ശ്രീക്കുട്ടൻ കേരളാ ബ്ലാസ്റ്റേഴ്സിന്റെ അക്കാദമി സിസ്റ്റത്തിലൂടെ വളർന്നു വന്ന താരമാണ്.
2022-ൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ റിസർവ് ടീമിനൊപ്പം ചേർന്ന ശ്രീക്കുട്ടൻ, ഡെവലപ്‌മെന്റ് ലീഗ്, ഡ്യൂറണ്ട് കപ്പ് എന്നിവയുൾപ്പെടെ വിവിധ ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.

റിസർവ് ടീമിലെ തകർപ്പൻ പ്രകടനം അദ്ദേഹത്തെ 2023-24 സീസണിൽ സീനിയർ ടീമിൽ എത്തിച്ചു. ഫസ്റ്റ് ടീമിനൊപ്പം പരിശീലനം തുടർന്ന ശ്രീക്കുട്ടൻ, ഈ വർഷം നടന്ന സൂപ്പർ കപ്പിൽ ടീമിന് വേണ്ടി രണ്ട് മത്സരങ്ങളിൽ കളിക്കുകയും, മോഹൻ ബഗാനെതിരെ ഒരു ഗോൾ നേടുകയും ചെയ്തു. കളിക്കളത്തിൽ വേഗതയും ശാരീരികക്ഷമതയും എപ്പോഴും നിലനിർത്തുന്ന ശ്രീക്കുട്ടൻ, പെട്ടെന്നുള്ള മുന്നേറ്റങ്ങളിലൂടെ ഗോൾ നേടാൻ കഴിവുള്ള ഒരു താരമായാണ് വിലയിരുത്തപ്പെടുന്നത്.

കരാർ പുതുക്കിയതിനെക്കുറിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ സിഇഒ അഭിക് ചാറ്റർജി തന്റെ സന്തോഷം പങ്കുവെച്ചു:

“കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയിൽ, നിലവിലെ ഇന്ത്യൻ ഫുട്ബോൾ ഉള്ള എന്ത് വെല്ലുവിളികളോ മറിച്ച് പ്രതീക്ഷകളുടെ ഭാരമോ എന്തുതന്നെയായാലും, യുവ താരങ്ങളെ, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ളവരെ വളർത്തിക്കൊണ്ട് വരിക എന്ന ഞങ്ങളുടെ ഉദ്യമത്തിൽ ഞങ്ങൾ ഉറച്ചു തന്നെ നിൽക്കുന്നു. കഠിനാധ്വാനത്തിലൂടെയും സ്ഥിരമായ പ്രകടനത്തിലൂടെയും വളർന്നു വന്ന ഒരു കളിക്കാരന്റെ ഉത്തമ ഉദാഹരണമാണ് ശ്രീക്കുട്ടൻ. അദ്ദേഹത്തിന്റെ വളർച്ചയിൽ ഞങ്ങൾ വളരെയധികം അഭിമാനമുണ്ട്, ഞങ്ങളോട് ഒപ്പം യാത്ര തുടരുന്ന അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.”

കേരളാ ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്‌കിൻകിസ് കരാർ പുതുക്കിയതിനെ കുറിച്ച് :

“കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങളുടെ റിസർവ് ടീമിനൊപ്പം വളരെ ക്ഷമയോടും അച്ചടക്കത്തോടും കൂടി വളർന്നു വന്ന കളിക്കാരനാണ് ശ്രീക്കുട്ടൻ. കളിയിൽ വളരെ ഊർജ്ജസ്വലതയും, പെട്ടെന്നുള്ള ആക്രമണങ്ങൾ നടത്തുന്നതിലും ഒപ്പം സ്വാഭാവികമായ ഗോൾ സ്കോറിംഗ് കഴിവുമുള്ള ഒരു കളിക്കാരനാണ് അദ്ദേഹം. സൂപ്പർ കപ്പിൽ മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് അവസരം ലഭിച്ചു, അതിലൂടെ പരിശീലകൻ ഡേവിഡിന്റെ ശ്രദ്ധ നേടാനും ശ്രീക്കുട്ടന് സാധിച്ചു. അദ്ദേഹത്തിന്റെ കൂടുതൽ വളർച്ചയ്ക്കായി ഞങ്ങൾ മികച്ച പരിശീലനം നൽകും. അതുവഴി വരും സീസണുകളിൽ ഐ.എസ്.എല്ലിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു കളിക്കാരനായി അദ്ദേഹം മാറുമെന്ന് പ്രതീക്ഷിക്കുന്നു.”

കരാർ നീട്ടിയതിനെക്കുറിച്ച് ശ്രീക്കുട്ടൻ എം.എസ്:

“കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം തുടരുക എന്നതാണ് എനിക്ക് എല്ലാം, ഈ ക്ലബ് എൻ്റെ വീടാണ്. എല്ലാ തലങ്ങളിലും വളരാൻ ക്ലബ് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. എൻ്റെ പരിശീലകരോടും മാനേജ്മെന്റിനോടും അവർ നൽകിയ വിശ്വാസത്തിന് ഞാൻ ശരിക്കും നന്ദിയുള്ളവനാണ്. എൻ്റെ പരമാവധി നൽകാൻ ഞാൻ ശ്രമിക്കും.”

യുവ കളിക്കാരെ കണ്ടെത്തി, അവർക്ക് മികച്ച പരിശീലനം നൽകി ഇന്ത്യൻ ഫുട്ബോളിന്റെ ഉന്നത തലങ്ങളിൽ എത്തിക്കുക എന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ കാഴ്ചപ്പാടിന് ഈ കരാർ അടിവരയിടുന്നു. ശ്രീക്കുട്ടന്റെ ഈ വളർച്ച ക്ലബ്ബിന്റെ അക്കാദമിയുടെ വിജയത്തെയും പ്രാദേശിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിനുള്ള പ്രതിബദ്ധതയെയും വ്യക്തമാക്കുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ