അവന്മാർ രണ്ടും ഇതിഹാസങ്ങളാണ് എന്ന കാര്യത്തിൽ തർക്കമില്ല, പക്ഷെ ഗോട്ട് അവനാണ്; ഉത്തരം പറഞ്ഞ് റൊണാൾഡോ നസാരിയോ

മുൻ ഫിഫ ലോകകപ്പ് ജേതാവ് റൊണാൾഡോ നസാരിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസ്സിയെയും നോക്കിയാൽ ആരാണ് മികച്ച താരമെന്ന് പറഞ്ഞിരിക്കുകയാണ്. ഏറെ നാളുകളായി ഫുട്‍ബോൾ ലോകത്ത് ഉള്ള പ്രധാന ചോദ്യവും തർക്കവുമാണ് ആണ് റൊണാൾഡോയാണോ മെസിയാണോ മികച്ച താരം എന്നുള്ളത് .

മെസ്സിയും റൊണാൾഡോയും മനോഹരമായ കളി ഭംഗിയാക്കാൻ കഴിഞ്ഞ രണ്ട് മികച്ച കളിക്കാരായി പരക്കെ കണക്കാക്കപ്പെടുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ് ഇരുവരും ഈ രംഗത്ത് ഉയർന്നുവന്നു, ക്ലബ്ബിനും രാജ്യത്തിനുമായി 800-ലധികം ഗോളുകൾ നേടിയ ഇരുവരും 30- വയസ് പിന്നിട്ടെങ്കിലും ഇപ്പോഴും തിളങ്ങി നില്കുന്നു.

യൂറോപ്യൻ ഫുട്‌ബോളിൽ നിന്ന് അടുത്തിടെ മാറിയ ഇതിഹാസ താരങ്ങൾ ഗെയിമിൽ ഏറ്റവും മികച്ചവരായി തുടരുന്നു എന്നത് അവരുടെ കഠിനാധ്വാനത്തെ കാണിക്കുന്നു. അതേസമയം, 2002 ഫിഫ ലോകകപ്പ് ജേതാവ് റൊണാൾഡോ നസാരിയോ കളിക്കുന്ന കാലത്ത് ലോകോത്തര സ്‌ട്രൈക്കറായിരുന്നു. അതിനാൽ തന്നെ അദ്ദേഹം പറയുന്ന വാക്കുകൾക്ക് വലിയ രീതിയിൽ പ്രസക്തിയുണ്ട്,

മെയിൽ സ്‌പോർട്ടുമായുള്ള ക്വിക്ക്‌ഫയർ ചോദ്യ വിഭാഗത്തിൽ, 2022 മെസിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ മികച്ചത് എന്ന ചോദ്യത്തിന് പറഞ്ഞ ഉത്തരം മെസി എന്നായിരുന്നു. സെഗ്‌മെൻ്റിലെ മറ്റ് ചോദ്യങ്ങളിൽ, കൈലിയൻ എംബാപ്പെയെ നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറാണെന്ന് നസാരിയോ വിശേഷിപ്പിക്കുകയും 2024-ൽ ജർമ്മനിയിൽ നടക്കാനിരിക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ സ്പെയിൻ വിജയിക്കുമെന്ന് പറയുകയും ചെയ്തു.

അതേസമയം, റൊണാൾഡോ നസാരിയോ കളിയിലെ ഏറ്റവും മികച്ച ഡിഫൻഡറായി പൗലോ മാൽഡിനിയെയും തിരഞ്ഞെടുത്തു.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്