ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതിഷേധം പൊലീസ് തടഞ്ഞ സംഭവം, ഒടുവിൽ വിശദീകരണ കുറിപ്പുമായി കേരള ബ്ലാസ്റ്റേഴ്‌സ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കേരളം ബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോം മത്സരത്തിൽ ആരാധകർ തങ്ങളുടെ പ്രതിഷേധം ഗാലറിയിൽ അറിയിക്കുന്നതിനിടെ പ്രതിഷേധം അനുവദില്ല എന്ന് പറഞ്ഞ് പൊലീസ് അധികാരികൾ രംഗത്ത് എത്തുക ആയിരുന്നു. ഇത് ബ്ലാസ്റ്റേഴ്‌സ് ഉടമകളുടെ നിർദേശപ്രകാരം ആണെന്നായിരുന്നു മഞ്ഞപ്പട അടക്കമുള്ള കൂട്ടായ്മ പറഞ്ഞത്.

എന്തായാലും കഴിഞ്ഞ ദിവസം നടന്ന ആരാധകരുടെ പ്രതിഷേധ പരിപാടിയിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടൽ സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ വിശദീകരണക്കുറിപ്പ് ഇങ്ങനെ:

ക്രമസമാധാന പരിപാലനത്തിൽ പോലീസ് സേനയ്ക്ക് ഏതെങ്കിലും തരത്തിലുള്ള നിർദേശങ്ങൾ നൽകുവാൻ ക്ലബിന് അധികാരമില്ലെന്ന വസ്തുത ഞങ്ങൾ ഒരിക്കൽക്കൂടി ഈന്നിപ്പറയുകയാണ്. ആരാധകർ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പോലീസ് നടപടികൾ ഉണ്ടാകണമെന്ന നിർദേശം ക്ലബ് നൽകിയിട്ടില്ല. ക്രമസമാധാന പരിപാലന സംവിധാനങ്ങൾ സർക്കാർ ഭരണ സംവിധാനത്തിന് കീഴിലുള്ള കാര്യമാണെന്നതിനാൽത്തന്നെ ക്ലബിന് ഇക്കാര്യത്തിൽ ഇടപെടുവാനോ നിർദേശങ്ങൾ നൽകുവാനോ സാധിക്കുകയില്ല.

വലിയ ജനക്കൂട്ടം പങ്കെടുക്കുന്ന പൊതുപരിപാടികളിൽ അനിഷ്ട സംഭവങ്ങൾ സംഭവിക്കുന്നത് ഒഴിവാക്കുവാനും സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ആഭ്യന്തര വകുപ്പും മറ്റ് ഉത്തരവാദിത്വപ്പെട്ട സർക്കാർ സംവിധാനങ്ങളും ഇത്തരം മുൻകരുതൽ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കുന്നത്.

തങ്ങളുടെ അഭിപ്രായങ്ങൾ നിയന്ത്രണങ്ങളില്ലാതെ സമാധാനപരമായി പ്രകടിപ്പിക്കുവാനുള്ള അവകാശം ആരാധകർക്കുണ്ടെന്ന് ക്ലബ് ശക്തമായി വിശ്വസിക്കുന്നു. പൊതുവിടങ്ങളിൽ സുരക്ഷയ്ക്ക് ഭീഷണിയാകാത്ത തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങൾ അടിച്ചമർത്തപ്പെടാൻ പാടില്ല.

ക്ലബിന്റെ നിർദേശ പ്രകാരമാണ് പോലീസ് ഇടപെടൽ ഉണ്ടായിട്ടുള്ളത് എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജവും തെറ്റിദ്ധാരണാജനകവും അടിസ്ഥാന രഹിതവുമാണ്. ഇത്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ ക്ലബ് ആവശ്യമായ നടപടികളുമായി മുന്നോട്ട് പോകും. ആരാധകർക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുവാൻ എപ്പോഴും ക്ലബ് പ്രതിജ്ഞാബദ്ധരാണ്. ക്ലബിനെ പിന്തുണയ്ക്കുന്ന ഏതൊരു വ്യക്തിയിൽ നിന്നും ഏതു രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങളും ക്ലബ് സ്വാഗതം ചെയ്യാറുണ്ട്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ