ധര്‍മ്മശാലയിലെ തണുപ്പില്‍ ഇംഗ്ലീഷ് ബോളർമാർക്ക് കിട്ടിയത് ഹൈ വോൾടേജ് അടി, സെഞ്ച്വറി ശോഭയിൽ രോഹിതും ഗില്ലും; ട്രോളന്മാർക്ക് ഇനി വിശ്രമിക്കാം

ഗില്ലും രോഹിത് ശർമ്മയും ടെസ്റ്റ് ക്രിക്കറ്റ് ഒകെ നിർത്തണം, മറ്റ് 2 ഫോർമാറ്റുകൾ മാത്രം കളിച്ചാൽ മതി ഇനി മുതൽ ! ഈ പരമ്പരയിൽ ഇരു താരങ്ങളുടെയും ഭാഗത്ത് നിന്ന് മോശം പ്രകടനങ്ങൾ ഉണ്ടാകുമ്പോൾ വന്നിരുന്ന ട്രോളുകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഇത്. ഇന്ന് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇരുതാരങ്ങളും നേടിയ തകർപ്പൻ സെഞ്ച്വറി എതിരാളികൾക്ക് മാത്രമല്ല വിമർശകർക്ക് കൂടിയുള്ള അപായ സൂചന ആയിരുന്നു, തങ്ങളെ ഒരിക്കലും എഴുതിത്തള്ളരുതെന്ന്, തങ്ങളുടെ ക്‌ളാസിനെ സംശയിക്കരുതെന്ന്.

ഇന്നലെ ഇംഗ്ലണ്ട് 218 / 10 എന്ന നിലയിൽ ഇന്നിങ്സ് അവസാനിപ്പിച്ചപ്പോൾ അവിടെ കൈയടി നേടിയത് ഇന്ത്യൻ ബോളർമാർ ആണെങ്കിൽ പിന്നെ കൈയടി നേടിയത് ഇന്ത്യൻ ബാറ്ററുമാറാണ്. ഇംഗ്ലീഷ് ബോളർമാർ തലങ്ങും വിലങ്ങും മർദ്ധിച്ചുകൊണ്ട് ബാറ്റിങ്ങ് മറുപടി നൽകിയ ഇന്ത്യൻ ഓപ്പണർമാർ നല്ല തുടക്കം നൽകി. ജയ്‌സ്വാൾ- രോഹിത് സഖ്യം ഒന്നാം വിക്കറ്റിൽ 104 റൺസ് ചേർത്താണ് പിഴച്ചത്. അതിനിടയിൽ 57 റൺസ് എടുത്ത ജയ്‌സ്വാളിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ശേഷം ക്രീസിൽ രോഹിത്തിനൊപ്പം ഒന്നിച്ച ഗിൽ വളരെ പോസിറ്റീവ് ആയിട്ടാണ് കളിച്ചത്.

ഇന്നലെ രണ്ടാം വിക്കറ്റ് പിരിയാതെ കളിച്ച ഇരുവരും ഇന്ന് രാവിലെ ടോപ് ഗിയറിൽ ആയിരുന്നു. രോഹിത് പതിവിൽ നിന്ന് വിരുദ്ധമായി കുറച്ച് കൂടി ശാന്തമായി കളിച്ചെങ്കിലും ഗിൽ ആക്രമണ ശൈലിയിൽ ആണ് കളിച്ചത്. രോഹിത് 160 പന്തിൽ 102 റൺസ് എടുത്ത് നിൽക്കുമ്പോൾ 142 പന്തിൽ 101 റൺ നേടി ഗിൽ ക്രീസിൽ ഉറച്ച നിൽക്കുകയാണ്. ഇംഗ്ലീഷ് ബോളർമാർ ചിത്രത്തിൽ പോലും ഇല്ലാതെ നിൽക്കുകയാണ് നിലവിൽ. ഇന്ത്യ 264 റൺ എടുത്ത് 1 വിക്കറ്റ് എന്ന നിലയിലാണ് ഇപ്പോൾ നില്കുന്നത്. ടീമിന് 46 റൺ ലീഡ് ഉണ്ട് ഇപ്പോൾ.

ടെസ്റ്റ് ക്രിക്കറ്റ് തനിക്ക് വഴങ്ങില്ല എന്ന് പറഞ്ഞവരുടെ മുന്നിൽ ഗിൽ നിറഞ്ഞുനിൽക്കുമ്പോൾ രോഹിത്തിന് ഈ സെഞ്ച്വറി മുന്നോട്ടുള്ള യാത്രയിൽ ഊർജം നൽകും.

Latest Stories

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

എന്ന് പാഡഴിക്കും, കൃത്യമായ ഉത്തരം നൽകി രോഹിത് ശർമ്മ; പറയുന്നത് ഇങ്ങനെ

ഭഗവാനെ കാണാന്‍ വന്നതാണ് മാറിനില്ലെടോ..; അര്‍ധരാത്രി കല്‍പ്പാത്തി ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ച് വിനായകന്‍!

ആഭ്യന്തര സര്‍വേയില്‍ ഡിഎംകെ തരംഗം; തമിഴ്‌നാട്ടില്‍ 39 സീറ്റിലും വിജയം ഉറപ്പിച്ചു

ധനുഷിനോടും കാര്‍ത്തിക്കിനോടും പൊറുക്കാനാവില്ല, ഞാന്‍ ബലിയാടായി.. ആന്‍ഡ്രിയയും തൃഷയും ഒക്കെ ആ ഗ്രൂപ്പിലുള്ളവരാണ്: സുചിത്ര

പ്രിയങ്ക ഗാന്ധിയുടെ മകൾക്കെതിരെ വ്യാജപോസ്റ്റ്; കേസെടുത്ത് പൊലീസ്

കടലുണ്ടിപ്പുഴയില്‍ കുളിച്ചു, പിന്നാലെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു; അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴ; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

400 സീറ്റിന്റെ വമ്പ് കഥകള്‍ കഴിഞ്ഞു; തിരഞ്ഞെടുപ്പ് പ്രക്രിയ മുന്നേറുന്തോറും മോദിക്കും എന്‍ഡിഎയ്ക്കുമെതിരായി കാറ്റ് വീശുന്നു; ആഞ്ഞടിച്ച് തോമസ് ഐസക്ക്