ഞാനും എംബാപ്പയും ചേർന്നുള്ള കൂട്ടുകെട്ടിന് അത്ഭുതങ്ങൾ ചെയ്യാൻ പറ്റും, ബയേൺ മ്യൂണിക്കിനെതിരായ അടുത്ത മത്സരം ജയിക്കും; ആത്മവിശ്വാസത്തിൽ മെസി

ബയേൺ മ്യൂണിക്കിനെതിരായ യുവേഫ ചാമ്പ്യൻസ് ലീഗ് നിർണായക പോരാട്ടത്തെക്കുറിച്ച് പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) സൂപ്പർ താരം ലയണൽ മെസി തന്റെ ചിന്തകൾ പങ്കിട്ടു. ആദ്യ പാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട പി.എസ്.ജിക്ക് രണ്ടാം പാദത്തിൽ ജയിക്കുക കാഠിന്യമേറിയ കാര്യം തന്നെ ആയിരിക്കുമെന്ന് ഉറപ്പാണ്.

ബുധനാഴ്ചത്തെ നിർണായക മത്സരത്തിന് മുമ്പുള്ള പിഎസ്ജിയുടെ ഫോമിനെക്കുറിച്ചും അവരുടെ മാനസികാവസ്ഥയെക്കുറിച്ചും സംസാരിച്ച മെസ്സി ലിഗ് 1 വെബ്‌സൈറ്റിനോട് പറഞ്ഞു:

“ഞങ്ങൾ കിരീടത്തിനായി പോരാടുകയാണ്. [ഒളിമ്പിക്] മാഴ്സെയ്‌ക്കെതിരായ അവസാന മത്സരത്തിൽ ഞങ്ങൾ മെച്ചപ്പെട്ടു, ഈ വിജയങ്ങളിലൂടെ ടീം കൂടുതൽ ശക്തമായി. ഞങ്ങൾ കാര്യങ്ങൾ ശരിയായി ചെയ്യാൻ ശ്രമിക്കും, ഞങ്ങൾ എല്ലാം നൽകും. ബയേണിനെ തോൽപ്പിക്കാൻ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യും.”

അദ്ദേഹം കൂട്ടിച്ചേർത്തു:

“അവരുടെ സ്റ്റേഡിയത്തിൽ പോയി ജയിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് അറിയാം. എന്നാലും ഞങ്ങൾ ശ്രമിക്കും . എംബാപ്പയുമായി ചേർന്ന് പല അത്ഭുതങ്ങളും തനിക്ക് ചെയ്യാൻ സാധിക്കും. അവൻ ലോകോത്തര താരമാണ്.”

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു