ഗോൾ പോസ്റ്റിലേക്ക് തഴുകി ഇറങ്ങേണ്ട പന്തുകളെ ദിശ മാറ്റിവിട്ട കാളക്കൂറ്റൻ, പിക്വെ എന്ന വൻമരം ബൂട്ടഴിക്കുമ്പോൾ

ബാഴ്സ ആരാധകർ അയാളെ എങ്ങനെ മറക്കും, തോൽക്കുമെന്ന് ഉറപ്പിച്ച എത്രയും മത്സരങ്ങളിൽ അയാൾ രക്ഷകനായി എത്തിയിട്ടുണ്ട്. എത്രയോ അപകടങ്ങളിൽ നിന്ന് ടീമിനെ കരകയറ്റിയിട്ടുണ്ട്. ഗോളുകൾ അടിക്കാൻ ഫോർവേഡ്സ് മറന്ന മത്സരങ്ങളിൽ അയാൾ ഗോൾ വല ചലിപ്പിച്ചിട്ടുണ്ട്. അങ്ങനെ ഉള്ള ജെറാര്‍ഡ് പിക്വെ വിടവാങ്ങുമ്പോൾ ബാഴ്‌സ ആരാധാകർക്ക് അക്ഷരാർത്ഥത്തിൽ സങ്കടരാവ്.
സ്പാനിഷ് സെന്റര്‍ ബാക്ക് ആയ ജെറാര്‍ഡ് പിക്വെ ( Gerard Pique ) അപ്രതീക്ഷിതമായി ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

നീണ്ട 18 വര്‍ഷം നീണ്ട ഫുട്‌ബോള്‍ ജീവിതത്തിനാണ് ജെറാര്‍ഡ് പിക്വെ വിരാമിടുന്നത്. 2022 ഫിഫ ഖത്തര്‍ ( FIFA Qatar World Cup Football ) ലോകകപ്പിനായി സ്പാനിഷ് ലാ ലിഗ ബ്രേക്ക് എടുക്കുന്നതോടെ ക്ലബ് ഫുട്‌ബോള്‍ ജീവിതത്തില്‍ നിന്ന് വിരമിക്കുന്നതായാണ് ജെറാര്‍ഡ് പിക്വെ അറിയിച്ചത്. ബാഴ്സ ജേഴ്‌സിയിൽ നീണ്ട 14 വര്ഷം നീണ്ട കരിയറിനാണ് താരം വിരാമം ഇടുന്നത്.

സ്പാനിഷ് ജേഴ്സിയിൽ നിന്ന് താരം നേരത്തെ തന്നെ വിരമിച്ചിരുന്നു. കുറെ നാളുകളായി താരത്തിന് ടീമിൽ സ്ത്രീ സ്ഥാനം ഇല്ലായിരുന്നു. പലപ്പോഴും ബഞ്ചിൽ ആയിരുന്നു താരത്തിന്റെ സ്ഥാനം. പുതിയ കാലത്തിന്റെ വേഗതക്കൊപ്പം ഓടിയെത്താൻ താരത്തിന് സാധിച്ചിരുന്നില്ല. ഖത്തര്‍ ലോകകപ്പിനു മുമ്പ് എഫ് സി ബാഴ്‌സലോണയ്ക്ക് രണ്ട് മത്സരങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. നവംബര്‍ ആറിന് അല്‍മേരിയയുമായി ഹോം മത്സരവും നവംബര്‍ ഒമ്പതിന് ഒസാസുനയുമായി എവേ പോരാട്ടവും. നവംബര്‍ ഒമ്പതിന് ഒസാസുനയ്ക്ക് എതിരായ മത്സരത്തോടെ ജെറാര്‍ഡ് പിക്വെ ക്ലബ് ഫുട്‌ബോളില്‍ നിന്നും വിരമിക്കും.

ക്ലബ് തലത്തില്‍ ആകെ 666 മത്സരങ്ങള്‍ കളിച്ചു 57 ഗോള്‍ നേടി. രാജ്യാന്തര തലത്തില്‍ സ്‌പെയ്‌നിനായി 102 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു, രണ്ട് ഗോള്‍ സ്വന്തമാക്കി.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം