ചര്‍ച്ചകള്‍ക്ക് വിരാമം, എംബാപ്പെ ഇനി ലാ ലിഗ വമ്പന്മാര്‍ക്കൊപ്പം!

ഫ്രാന്‍സ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും പിഎസ്ജി സൂപ്പര്‍ താരവുമായ കിലിയന്‍ എംബാപ്പെ 2023-24 സീസണിന് ശേഷം ലാ ലിഗ വമ്പന്‍മാരായ റയല്‍ മാഡ്രിഡില്‍ ചേരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പിഎസ്ജിയുമായി കരാര്‍ അവസാനിക്കുന്ന താരം റയല്‍ മാഡ്രിഡുമായി കരാര്‍ ധാരണയില്‍ എത്തി എന്നും താമസിയാതെ കരാര്‍ ഒപ്പിടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കരാര്‍ അവസാനിക്കുന്നതോടെ പി എസ് ജി വിടും എന്ന് എംബപ്പെ വ്യക്തമാക്കിയിരുന്നു. അടുത്തയാഴ്ച താരം ക്ലബ് വിടാനുള്ള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. താരമോ, ക്ലബ് അധികൃതരോ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

വന്‍ തുക മുടക്കി ക്ലബിലെത്തിച്ച എംബാപ്പെയ്ക്ക് പുതിയ കരാര്‍ നല്‍കാന്‍ പിഎസ്ജി പല വിധത്തിലും ശ്രമിച്ചിരുന്നു എങ്കിലും ഫലം ഉണ്ടായില്ല. ഇപ്പോള്‍ പി എസ് ജി അതിനുള്ള ശ്രമങ്ങള്‍ തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. എംബപ്പെ ക്ലബ് വിട്ടാല്‍ പകരം എ സി മിലാന്റെ റാഫേല്‍ ലിയാവോയെ ടീമിലേക്ക് എത്തിക്കാന്‍ പിഎസ്ജി ശ്രമിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വര്‍ഷങ്ങളായി റയലിന്റെ റഡാറിലുള്ള താരമാണ് എംബാപ്പെ. റയലിലേക്ക് ചേക്കേറാനാണ് എംബാപ്പെയും വ്യക്തിപരമായി ആഗ്രഹിക്കുന്നത്. ഇപ്പോള്‍ തന്നെ ശക്തരായി മുന്നോട്ടു പോകുന്ന റയല്‍ മാഡ്രിഡില്‍ എംബപ്പെ കൂടെ എത്തിയാല്‍ അവരെ തടയുക എതിരാളികള്‍ക്ക് ഇരട്ടി ബുദ്ധിമുട്ടാകും.

Latest Stories

റിങ്കു സിംഗിനെ കൊണ്ട് ഒരു ഉപകാരവുമില്ല, പണ്ട് ഒരിക്കൽ അഞ്ച് സിക്സ് അടിച്ചത് മാത്രമാണ് അവന്റെ നേട്ടം: കെ ശ്രീകാന്ത്

കോഹ്ലിയുടെയും രോഹിതിന്റെയും മുഖത്ത് നോക്കി നോ പറയാൻ ചങ്കൂറ്റമുള്ള ഒരേ ഒരാളാണ് ഗംഭീർ: മുനാഫ് പട്ടേൽ

'ഞങ്ങൾ വിജയിച്ചതിന് കാരണം എം എസ് ധോണി, അദ്ദേഹമാണ് നൂറിന് നിർദേശങ്ങൾ നൽകിയത്'; വെളിപ്പെടുത്തലുമായി ചെന്നൈ പരിശീലകൻ

ബലാല്‍സംഗം ചെയ്ത പ്രതി പിന്നീട് പെണ്‍കുട്ടിയെ വിവാഹം ചെയ്താലും കേസില്‍ നിന്നു മോചിതനാകില്ലെന്നു ഡല്‍ഹി ഹൈക്കോടതി; ജാമ്യം ലഭിക്കാന്‍ വേണ്ടി വിവാഹം നടത്തിയിട്ട് കാര്യമില്ലെന്നും ഹൈക്കോടതി

മണ്ഡലപുനര്‍നിര്‍ണം നടത്താനുള്ള ബിജെപി നീക്കത്തിനെതിരെ കടുത്ത താക്കീതുമായി സ്റ്റാലിന്‍; നാളെ തമിഴ്‌നാട്ടില്‍ കരിങ്കൊടി പ്രതിഷേധം

ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിയില്‍ എന്‍എസ്എസ് വാദത്തിനെതിരെ ദേവസ്വം ബോര്‍ഡ്; ജാതി, വര്‍ഗം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിലക്ക് ശരിയല്ല

ഹോര്‍മൂസ് കടക്കാനാകാതെ ഇറാനിലേക്കുള്ള കപ്പലുകള്‍, യുഎസ് ഉപരോധം മറികടന്ന് നീങ്ങല്‍ സാധ്യമല്ല; ചൈനീസ് കപ്പല്‍ റിച്ച് സ്റ്റാറിയും തിരികെ മടങ്ങി

ഇക്കൊല്ലത്തെ മണ്‍സൂണ്‍ പതിവിലും കുറവായിരിക്കും, എല്‍ നിനോ പ്രതിഭാസം മഴയുടെ ശക്തിയും തോതും കുറയ്ക്കും; ആഗോള മഴപ്പാത്തി അനകൂലമായാല്‍ മഴ പെയ്തിറങ്ങും

ഇറാനുമായുള്ള യുദ്ധം ഏതാണ്ട് അവസാനിക്കാറായി എന്ന് ട്രംപ്; 'ഇപ്പോള്‍ തന്നെ അവിടെനിന്ന് ഇറങ്ങിയാല്‍ ആ രാജ്യം പുനര്‍നിര്‍മിക്കാന്‍ അവര്‍ക്ക് 20 വര്‍ഷമെടുക്കും, ഞങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല'

അവസാന മുന്നറിയിപ്പ്: ബംഗാൾ തിരഞ്ഞെടുപ്പ് ഇടതുപക്ഷത്തോട് പറയുന്നത്