അവനെ നല്ല ഒരു അത്താഴത്തിന് കൊണ്ടുപോകും, അതോടെ അവനെ ഞാൻ ടീമിലെത്തിക്കും; ജൂഡ് ബെല്ലിംഗ്ഹാമിനെ സ്വപ്ന ടീമിൽ എത്തിക്കാൻ ഇതിഹാസം

ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാർഡ് ജൂഡ് ബെല്ലിംഗ്ഹാം ആൻഫീൽഡിൽ എത്തുന്നത് ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും മറ്റൊരു ക്ലബ്ബിലേക്ക് അയാളെ വിടില്ലെന്നും ഇതിഹാസ താരം ഉറപ്പിച്ച് പറയുകയാണ് ഇപ്പോൾ.

ലോക ഫുട്ബോളിലെ ഏറ്റവും തിളക്കമാർന്ന പ്രതിഭകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ബെല്ലിംഗ്ഹാമിനെ നിരവധി മികച്ച ക്ലബ്ബുകൾ ആഗ്രഹിക്കുന്നു. എന്തായാലും താരത്തിന് കൂടുതൽ താത്പറയാം ലിവർപൂളിൽ എത്താൻ തന്നെയാണ്.

ഈ വേനൽക്കാലത്ത് ഇംഗ്ലണ്ട് ഇന്റർനാഷണൽ ലിവർപൂളിന് മുൻ‌ഗണന നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു, പക്ഷേ അദ്ദേഹത്തിന്റെ സൈനിങ്‌ ഉറപ്പിക്കാൻ ഒരുപാട് വലിയ മത്സരം ടീം നേരിടേണ്ടി വരുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

തന്റെ ബാല്യകാല ക്ലബ്ബിലേക്ക് ജൂഡ് ബെല്ലിംഗ്ഹാം ഒരു മികച്ച കൂട്ടിച്ചേർക്കലായിരിക്കുമെന്ന് മുൻ റെഡ്സ് മിഡ്ഫീൽഡർ സ്റ്റീവൻ ജെറാർഡ് അവകാശപ്പെട്ടു. ചെൽസിക്കെതിരായ റെഡ്സിന്റെ പ്രീമിയർ ലീഗ് പോരാട്ടത്തിന് മുന്നോടിയായി അദ്ദേഹം ബിടി സ്പോർട്ടിനോട് പറഞ്ഞു:

“ലിവർപൂളിന് വേണ്ടിയുള്ള വ്യക്തമായ സൈനിംഗ് ബെല്ലിംഗ്ഹാമാണ്. അവനെ പോലെ ഒരു നമ്പർ 8 താരത്തെ അത്യാവശ്യമാണ്.” ലോകത്തിലെ ഏറ്റവും മികച്ച 5 പരിശീലകരിൽ ഒരാൾ ലിവർപൂളിൽ ഉള്ളതിനാൽ ഇതൊന്നും വലിയ ബുദ്ധിമുട്ടല്ല.

മുൻ ഇംഗ്ലണ്ട് നായകന്റെ വലിയ ആരാധകനായിട്ടാണ് ബെല്ലിംഗ്ഹാം അറിയപ്പെടുന്നത്. താൻ ജർമ്മനിയിലേക്ക് പറക്കുമെന്നും ലിവർപൂളിന് വേണ്ടി അയാളെ സൈൻ ചെയ്യുമെന്നും പറയുന്നു.

“അവർ ഒരു പുതിയ സ്റ്റാൻഡ് നിർമ്മിക്കുകയാണ്, അവർക്ക് ലോകോത്തര സൗകര്യങ്ങളുണ്ട്. എനിക്ക് ലിവർപൂളിൽ ജൂഡ് ബെല്ലിംഗ്ഹാമിനെ വേണം. ഞാൻ ഡോർട്ട്മുണ്ടിലേക്ക് പറന്ന് അവനെ ഒരു നല്ല അത്താഴത്തിന് കൊണ്ടുപോകാം!

Latest Stories

മാരി സെൽവരാജ് ചിത്രങ്ങളും മൃഗങ്ങളും ; 'ബൈസൺ' ഒരുങ്ങുന്നത് പ്രശസ്ത കബഡി താരത്തിന്റെ ജീവിതത്തിൽ നിന്ന്

കാമറകള്‍ പൊളിച്ചു; ഓഫീസുകള്‍ തകര്‍ത്തു; ഉപകരണങ്ങള്‍ കണ്ടുകെട്ടി; അല്‍ ജസീറ ഹമാസ് ഭീകരരുടെ ദൂതരെന്ന് നെതന്യാഹു; ചാനലിനെ അടിച്ചിറക്കി ഇസ്രയേല്‍

ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്കു പോകുമോ?, നിലപാട് വ്യക്തമാക്കി ബിസിസിഐ

ബിഗ്‌ബിക്ക് ശേഷം ഞാനല്ലെങ്കിൽ പിന്നെ ആരാണ്? ഖാൻമാർ, കപൂർ? പ്രസ്താവന കടുപ്പിച്ച് കങ്കണ റണാവത്ത്

ഐസിയു പീഡനക്കേസ്; ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

ജയിച്ചു എന്നുള്ളത് ശരി തന്നെ, പക്ഷെ രോഹിത്തിന്റെ ഈ ചിത്രങ്ങൾ വേദനിപ്പിക്കുന്നത്; മോശം ഇന്നിംഗ്സിന് പിന്നാലെ കണ്ണീരണിഞ്ഞ് ഹിറ്റ്മാൻ

ലുക്ക് ഔട്ട് നോട്ടീസും ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മ്മനിയിലേക്ക്

യുവരാജോ ധവാനോ അല്ല!, പഞ്ചാബ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് പ്രീതി സിന്റ

ഇനി ഒടിടിയിൽ കണ്ട് 'ആവേശം'കൊള്ളാം! സർപ്രൈസായി റിലീസ് പ്രഖ്യാപനം; തീയതി പുറത്ത്

സിപിഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കൈയില്‍ നിന്ന് പൊട്ടിത്തെറിച്ചു; വയനാട്ടില്‍ പുതിയ സ്ഥാനാര്‍ത്ഥി വരുമോയെന്ന് ജൂണ്‍ നാലിന് പറയാമെന്ന് ടി സിദ്ദിഖ്