അങ്ങനെ പടക്കകട ഗുധാ ഹവാ, ഇന്ത്യൻ ഫുട്‍ബോളിന് അന്ത്യം കുറിക്കുന്ന സൂചന; പുതുക്കിയ ഫിഫ റാങ്കിംഗിൽ ഉണ്ടായത് വമ്പൻ നഷ്ടം

ഫിഫയുടെ പുതിയ റാങ്കിംഗ് ലിസ്റ്റിൽ ഇന്ത്യ 124 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ മത്സരത്തിൽ ഖത്തറിനോട് തോൽവി വഴങ്ങിയതിനു ശേഷമുള്ള പുതിയ അപ്ഡേറ്റഡ് ലിസ്റ്റിൽ ആണ് ഇന്ത്യയുടെ സ്ഥാനം താഴേക്ക് പോയത്. മത്സരം വിവാദ ഗോളിലൂടെ ആയിരുന്നു ഖത്തർ ടീം വിജയം കണ്ടെത്തിയത്. 2017 ന് ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യയുടെ റാങ്ക് താഴേക്ക് ഇത്രയധികം പോകുന്നത്. 137 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ആയിരുന്നു ഇതിന് മുമ്പുള്ള ഏറ്റവും വലിയ പതനം.

ഇന്ത്യയുടെ മുൻ പരിശീലകൻ ഇഗോർ സ്റ്റിമ്മാക്കിന്റെ നേതൃത്വത്തിൽ രണ്ട് സാഫ് ചാംപ്യൻഷിപ് കപ്പുകളും ഒരു ട്രൈനേഷൻ സീരീസും ഒരു ഇന്റർനാഷണൽ കപ്പും നേടിയിട്ടുണ്ട്. തുടർന്ന് കഴിഞ്ഞ വർഷത്തെ ഫിഫയുടെ റാങ്ക് ലിസ്റ്റിൽ ഇന്ത്യ 100 ആം സ്ഥാനത്ത് വരെ എത്തിയത് ആയിരുന്നു. ഖത്തറിന് എതിരെ ലോകകപ്പ് യോഗ്യത നേടാൻ ഉള്ള യാത്രയിൽ കാലിടറി വീഴുകയായിരുന്നു ഇന്ത്യ.

മുൻ ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിച്ചതോടെ ഇന്ത്യൻ ക്യാമ്പിൽ വൻ ആശങ്ക ഉയർന്നിരിക്കുകയാണ്. ഛേത്രിയുടെ അഭാവം ടീമിൽ നന്നായി ബാധിക്കും എന്ന് ഐ.എം വിജയൻ മാധ്യമങ്ങളോട് സൂചിപ്പിക്കുകയുണ്ടായി. വരുന്ന സെപ്റ്റംബറിൽ ആണ് ഫിഫയുടെ അടുത്ത യോഗ്യത മത്സരം ക്രമീകരിച്ചിരിക്കുന്നത്. അതിനു മുൻപ്പ് തന്നെ ടീമിൽ ഒരു അഴിച്ചു പണിയുടെ ആവശ്യം വേണ്ടി വരുമെന്നും ടീമിൽ ഉടനെ തന്നെ ഒരു പുതിയ കോച്ചിനെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ