'ഇസ്രായേലിന് ചുവപ്പ് കാർഡ് കാണിക്കൂ' - ബയേണുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ യുവേഫയുടെ നടപടി ഭീഷണിക്കിടയിലും സെൽറ്റിക്ക് ബാനർ

പലസ്തീൻ സംഘർഷത്തെത്തുടർന്ന് ഇസ്രായേലിനെ മത്സരത്തിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് സെൽറ്റിക് ആരാധകർ ചുവന്ന കടലാസുകൾ ഉയർത്തിപ്പിടിച്ച് പ്രതിഷേധം രേഖപ്പെടുത്തി. ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ, സെൽറ്റിക് പാർക്കിലെ നോർത്ത് കർവ് പ്രദേശത്ത് പിന്തുണക്കാർ പിടിച്ചിരുന്ന ചുവന്ന ഫ്ലയറുകളുടെ തിരമാലയ്ക്ക് മുന്നിൽ ഒരു പലസ്തീൻ പതാക പ്രദർശിപ്പിച്ചിരുന്നു.

പ്രദർശനത്തിൽ പങ്കുചേരുന്നതിലൂടെ പിന്തുണക്കാർ “ശരിയായ കാര്യം ചെയ്യുമെന്നും” “ലോകമെമ്പാടുമുള്ള മനസ്സാക്ഷിയും ധൈര്യവുമുള്ള ഫുട്ബോൾ ആരാധകരോടൊപ്പം ചേരുമെന്നും” ആരാധക സംഘം പറഞ്ഞു. ഒരു വലിയ ബാനറിൽ “‘ഇസ്രായേലിനെ’ ചുവപ്പ് കാർഡ് കാണിക്കൂ” എന്ന വാക്കുകൾ ഉണ്ടായിരുന്നു. അതാണ് ഇന്നലത്തെ പ്രതിഷേധങ്ങളുടെ പ്രധാന ശ്രദ്ധ കേന്ദ്രവും.

യുവേഫ തങ്ങളുടെ അധികാരപരിധിയിലുള്ള മത്സരങ്ങളിൽ രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാറുണ്ട്. ഇത്തരം പ്രദർശനങ്ങളുടെ പേരിൽ സെൽറ്റിക്കിന് മുമ്പ് നടപടികൾ നേരിടേണ്ടി വന്നിട്ടുണ്ട്. 2023 ഒക്ടോബറിൽ, അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള 2-2 ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നിരവധി പലസ്തീൻ പതാകകൾ അന്ന് അവർ പരാതിയിരുന്നു. പലസ്തീൻ അനുകൂലമായ ഒരു ബാനറും പ്രദർശിപ്പിച്ചിരുന്നു. “പ്രകോപനപരമായ സ്വഭാവമുള്ള സന്ദേശം” പങ്കുവെച്ചതിന് സെൽറ്റിക്കിന് 15,000 പൗണ്ട് പിഴ ചുമത്തി യുവേഫ സംഭവത്തിനുശേഷം നടപടി സ്വീകരിച്ചു.

Latest Stories

ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ട; അവഗണിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

IND vs ENG: ഇംഗ്ലണ്ടിൽ താൻ ബോളെറിയാൻ ശരിക്കും ഭയപ്പെടുന്ന ഇന്ത്യൻ ബാറ്റർ ആരാണെന്ന് വെളിപ്പെടുത്തി മിച്ചൽ സ്റ്റാർക്ക്

ഏകാത്മ മാനവവാദവും ഏക മുതലാളി സേവയും: ബിജെപിയുടെ രാഷ്ട്രീയ തത്വശാസ്ത്രവും പ്രയോഗ നീതിയും-2

'ഭർതൃപിതാവ് അപമര്യാദയായിപെരുമാറിയെന്ന് പറഞ്ഞു, അച്ഛന് കൂടി വേണ്ടിയാണ് കല്യാണം കഴിച്ചതെന്നായിരുന്നു മറുപടി'; ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ്

IND vs ENG: ലോർഡ്‌സ് ടെസ്റ്റിൽ അമ്പയറുമായി വാക്കേറ്റത്തിലേർപ്പെട്ട് ​ഗില്ലും സിറാജും

പാക് നടി മരിച്ചത് 9 മാസം മുൻപ്, മൃതദേഹം ജീർണിച്ച നിലയിലായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്

'മുൻ ഡിജിപി ശ്രീലേഖ ഉൾപ്പെടെ പത്ത് വൈസ് പ്രസിഡന്റുമാർ, വി മുരളീധരൻ പക്ഷത്തെ വെട്ടി'; പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ച് ബിജെപി

'കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതല ഏറ്റെടുക്കാൻ താല്പര്യമില്ല, പദവിയിൽ നിന്നും ഒഴിവാക്കണം'; വി സിക്ക് കത്തയച്ച് മിനി കാപ്പന്‍

ഗവര്‍ണര്‍മാരെ ഉപയോഗിച്ച് കേരളത്തിന്റെ ഉന്നതവിദ്യാസ മേഖലയെ തകര്‍ക്കുന്നു; സര്‍വകലാശാലകളില്‍ കാവിവത്കരണ ശ്രമമാണ് നടക്കുന്നതെന്ന് എംവി ഗോവിന്ദന്‍

'കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനം, അവര്‍ സമയം ക്രമീകരിക്കുന്നതായിരിക്കും നല്ലത്'; ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി ഇളവ് അനുവദിക്കാനാവില്ലെന്ന് വി ശിവന്‍കുട്ടി